അര മണിക്കൂർ കഴിഞ്ഞപ്പോൾ അദ്ദേഹത്തിൻറെ ഫോൺകോൾ വീണ്ടും; ചുമ മരുന്ന് ഒരു മെഡിക്കൽ സ്റ്റോറിലും കിട്ടാനില്ല; മെഡിക്കൽ സ്റ്റോർകാരന് കൊടുക്കാമെന്ന് പറഞ്ഞ് അദ്ദേഹം ഫോൺ കൈമാറി; ഡോക്ടറെ "അടൂരിൽ കഫ് സിറപ്പ്,"ഇവിടെയില്ല; ഞാൻ ഞെട്ടി; കാലിൽ നിന്നും ഒരു തരിപ്പ് മുകളിലേക്ക് അരിച്ചുകയറി; അയ്യോ എന്ന വിളിയോടെ "അസ്കോറിൽ" എന്ന് ഞാൻ വിളിച്ചു കൂവി; ലോകമറിയുന്ന മലയാളിക്ക് ഫോണിലൂടെ മരുന്ന് പറഞ്ഞു കൊടുത്തപ്പോൾ പറ്റിയ അമളിയെപ്പറ്റി ഡോ. സുൽഫി നൂഹ്

തന്റെ ന്യൂ ഇയർ റെസലൂഷനെ പറ്റി ഫേസ്‍ബുക്ക് കുറിപ്പിലൂടെ പങ്കു വച്ചിരിക്കുകയാണ് ഡോ. സുൽഫി നൂഹ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; "അടൂരിൽ" കഫ് സിറപ്പ് ഇതെന്റെ ന്യൂ ഇയർ റെസലൂഷൻ! ഒരു തെറ്റു പറ്റി . അതങ്ങോട്ട് തിരുത്തുകയാണ്. മരുന്നു കുറിക്കാൻ , ടെലി കൺസൾട്ടേഷനിലൊ അല്ലാതെയോ "വോയിസ് ടൂ ടെക്സ്റ്റ്" ഇനി ഉപയോഗിക്കുന്ന പ്രശ്നമേയില്ല!
സംഭവം നടന്നിട്ട് ഏതാണ്ട് ഒരു മാസത്തിലേറെയായി. മരുന്ന് പറഞ്ഞുകൊടുത്ത സുഹൃത്ത് പോസ്റ്റ് കാണുന്നുണ്ടാകും, ഉറപ്പാണ്. മിക്കവാറും എല്ലാ മലയാളികൾക്കും അറിയുന്ന വ്യക്തിത്വമാണ്. കോൺഫിഡൻഷ്യാലിറ്റി സൂക്ഷിക്കുവാനായി പേര് പറയില്ല. തെറ്റു പറ്റിയ ദിവസം തന്നെ ഇങ്ങനെ ഒന്ന് എഴുതണമെന്ന് കരുതിയതാണ്. നീണ്ടു നീണ്ടു പോയി. അതുകൊണ്ട് ന്യൂ ഇയർ റെസലൂഷനായി അതങ്ങ് സ്വീകരിക്കാമെന്ന് തീരുമാനിച്ചു.
അതെന്നെ. ഇനി മരുന്ന് പ്രസ്ക്രൈബ് ചെയ്യുമ്പോൾ ഒരിക്കലും വോയിസ് റ്റു ടെക്സ്റ്റ് ഉപയോഗിക്കില്ല. ഫേസ്ബുക്കിലും വാട്ട്സപ്പിലും മൊക്കെ അഭിപ്രായങ്ങൾ എഴുതാൻ ഉപയോഗിക്കാം. പിന്നെ എഡിറ്റ് ചെയ്യാൻ സമയം ഉണ്ടല്ലോ. അല്ലെങ്കിൽ ഡിലീറ്റ് ചെയ്യാം. രാത്രി കിട്ടിയ ഫോൺ കോളാണ്. അങ്ങേത്തലക്കൽ സുഹൃത്ത് പറഞ്ഞു. "ചുമയുണ്ട് കഫത്തോടൊപ്പം" സ്ഥിരം കാണുന്ന രോഗിയായതിനാലും തൊട്ടടുത്ത ദിവസം ചെയ്ത ആർ ടി പി സി ആർ പരിശോധന നെഗറ്റീവ് ആയതിനാലും ഒരു ചെറിയ കോഴ്സ് മരുന്ന് സജസ്റ്റ് ചെയ്തു.
അര മണിക്കൂർ കഴിഞ്ഞപ്പോൾ അദ്ദേഹത്തിൻറെ ഫോൺകോൾ വീണ്ടും. ചുമ മരുന്ന് ഒരു മെഡിക്കൽ സ്റ്റോറിൽ കിട്ടാനില്ല. ഇത് പത്താമത്തെ മെഡിക്കൽ സ്റ്റോറത്രേ മെഡിക്കൽ സ്റ്റോർകാരന് കൊടുക്കാമെന്ന് പറഞ്ഞ് അദ്ദേഹം ഫോൺ കൈമാറി. ഡോക്ടറെ "അടൂരിൽ കഫ് സിറപ്പ്,"ഇവിടെയില്ല. ഞാൻ ഞെട്ടി. കാലിൽ നിന്നും ഒരു തരിപ്പ് മുകളിലേക്ക് അരിച്ചുകയറി. അയ്യോ എന്ന വിളിയോടെ "അസ്കോറിൽ" എന്ന് ഞാൻ വിളിച്ചു കൂവി.
വളരെ പോപ്പുലറായി ഉപയോഗിക്കപ്പെടുന്ന ഒരു മരുന്ന്. അസ്കോറിൽ വോയിസ് ടു ടെക്സ്റ്റ് ഉപയോഗിച്ച് ടൈപ്പ് ചെയ്തപ്പോൾ അടൂരിൽ എന്നായിപ്പോയി. മെഡിക്കൽ സ്റ്റോർകാരൻ ഫോൺ ചെയ്തത് നന്നായി. ഒരു രോഗിക്കും അങ്ങനെ തെറ്റുപറ്റി മരുന്ന് നൽകാൻ പാടില്ല. പോരെങ്കിലൊ പ്രസ്തുത രോഗി വളരെ വേണ്ടപ്പെട്ടയാളും ലോകമറിയുന്ന മലയാളിയും. ഞാനാകെ ഇളിഭ്യനായി.
ഇനിയെങ്ങാനും അടൂരിൽ എന്ന ട്രെയ്ഡ് നാമധേയത്തിൽ ഒരു കഫ് സിറപ്പ് ഉണ്ടോ ആവോ. ഒരു ഡോക്ടറും എല്ലാ ട്രേഡ് നാമധേയങ്ങളും അറിയണമെന്നില്ലല്ലോ. ഡോക്ടർമാരുടെ കൈയ്യക്ഷരത്തെ കുറിച്ച് വലിയ വിമർശനമാണ് ലോകത്തെമ്പാടും. അതുകൊണ്ടുതന്നെ പ്രിൻറഡ് ഫോർമാറ്റിലേക്ക് കുറിപ്പടി പൊയ്ക്കൊണ്ടിരിക്കുന്നു. ഇനി ടെലിമെഡിന്റെ കൂടെ കാലമാണ് കേരളത്തിലും.
പറ്റിപ്പോയ അമളി ഒന്നുകൂടി ഓർത്തുകൊണ്ട്, ആദ്യം ഡോക്ടർമാരോട് ഒരു ചെറിയ ഉപദേശം. സ്പീച്ച് ടു ടെക്സ്റ്റൊ അല്ലെങ്കിൽ "വേർഡ് പ്രൊമ്ടർ" ഉള്ള മൊബൈൽ ആപ്പ് ഉപയോഗിച്ച് മരുന്ന് കുറിയ്ക്കുകയോ ചെയ്യുന്നെങ്കിൽ തീർച്ചയായും ഒന്നുകൂടി നോക്കണം. രണ്ടാമത് വിഐപിയൊ അല്ലാത്തതൊ ആയ രോഗികളോട്. കുറിപ്പടിയിൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ തീർച്ചയായും ബന്ധപ്പെടണം. തെറ്റുപറ്റിയാൽ തെറ്റ് എന്ന് പറയുന്നതല്ലേ ശരി. അങ്ങനെ തന്നെ ആകാം അപ്പോൾ നവവത്സരത്തിലെ കുറെ റെസല്യൂഷനിൽ ഏറ്റവും പ്രധാനപ്പെട്ടത്. മരുന്ന് കുറിക്കുമ്പോൾ വോയിസ് റ്റൂ ടെക്സ്റ്റ് വേണ്ടേ വേണ്ട. ഉറപ്പാണ്. ഡോ സുൽഫി നൂഹു.
https://www.facebook.com/Malayalivartha