ആ പണിക്ക് ഇനി എന്നെ കിട്ടില്ല വേറെ ആളെ നോക്ക്; കടുപ്പിച്ച് ആരിഫ് മുഹമ്മദ് ഖാൻ ഇനി ഗവർണറും പിണറായിയോ?

സംസ്ഥാനത്ത് സർവകലാശാലകളുടെ ചാൻസിലറായി തുടരാൻ താൽപര്യമില്ലെന്നാവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചെയ്യുന്ന തൊഴിലിന് ഗൗരവമായ പ്രശ്നങ്ങൾ ഉണ്ടായാൽ അത് വേണ്ടെന്ന് വെക്കില്ലേയെന്ന് ചോദിച്ച ഗവർണർ പകരം സംവിധാനം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. തനിക്കാരോടും പ്രശ്നങ്ങളില്ലെന്നും വിവാദങ്ങളോട് തർക്കിച്ച് നിൽക്കാൻ താൽപര്യവും സമയവുമില്ലെന്നും വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളിൽ മൗനം പാലിക്കാതെ എന്ത് ചെയ്യുമെന്ന് ഗവർണർ ചോദിച്ചു. അത്രയ്ക്കും ബുദ്ധിമുട്ടനുഭവിക്കുന്നു. അക്കാദമിക് വിഷയങ്ങൾ എന്തിനാണ് രാഷട്രീയവത്ക്കരിക്കുന്നത്? ശക്തി തെളിയിക്കാനുള്ള ഇടമല്ല സർവകലാശാലകൾ. ഡിലീറ്റ് നൽകാൻ കേരള സർവകലാശാല വിസിയോട് ആവശ്യപ്പെട്ടിട്ടുണ്ടായെന്ന് ഇപ്പോൾ പറയുന്നില്ല. ഇക്കാര്യത്തിൽ മൗനം പാലിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയും ദേശീയ ചിഹ്നങ്ങളെയും ഞാൻ ബഹുമാനിക്കുന്നു. അതുകൊണ്ട് ഈ വിഷയത്തിൽ പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ല. എന്തിനാണ് ആവശ്യമില്ലാതെ വിവാദങ്ങൾ ഉണ്ടാക്കുന്നത്? നിലവിലെ തർക്കങ്ങൾക്കുള്ള പരിഹാരം നിയമസഭ വിളിച്ചുചേർത്ത് ചാൻസലർ പദവിയിൽ നിന്നും തന്നെ മാറ്റുകയാണ്. പകരം ആരാകണം എന്നത് നിയമസഭയ്ക്ക് തീരുമാനിക്കാം. നിയമനിർമ്മാണമോ ഓർഡിനൻസോ എന്തുവേണമെങ്കിലും നിയമസഭയ്ക്ക് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഉണ്ടായി. അതീവ ഗൗരവമുള്ള കാര്യങ്ങള്‍ കണ്ടപ്പോള്‍ നിശബ്ദനായിപോയി. ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് ഹിതമല്ലാത്ത കാര്യങ്ങളാണ് നടന്നത്. എന്നാല്‍ ഇത് പരസ്യമായി പറയാന്‍ ആഗ്രഹിക്കുന്നില്ല. പറയുന്നവര്‍ പറയട്ടെയെന്നും ഗവര്‍ണര്‍ പറഞ്ഞു.
ചാന്‍സലര്‍ പദവി നല്‍കിയിട്ട് ഓരോ ദിവസവും ഇടപെടുകയാണ്. പിന്നെ താന്‍ എങ്ങനെ നിയമപരമായ കാര്യങ്ങള്‍ നിരവഹിക്കുമെന്നും ഗവര്‍ണര്‍ ചോദിക്കുന്നു. അതിനാല്‍ തന്നെ ഈ പദവിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രപതി റാം നാഥ് കോവിന്ദിനു ഡി ലിറ്റ് നൽകണമെന്ന ഗവർണറുടെ നിർദേശം കേരള സർവകലാശാല നിരസിച്ചിരുന്നു. സർക്കാരിനും സിൻഡിക്കറ്റിനും താൽപര്യമില്ലെന്ന മറുപടിയാണ് വൈസ് ചാൻസലർ ഡോ. വി.പി.മഹാദേവൻ പിള്ള രേഖാമൂലം ഗവർണർക്കു നൽകിയത്. കേരള വിസിയെ വിളിച്ചു വരുത്തിയാണു രാഷ്ട്രപതിക്കു ഡി ലിറ്റ് നൽകണമെന്നു ഗവർണർ നിർദേശിച്ചത്. ഇക്കാര്യം രേഖാമൂലം നൽകുകയും ചെയ്തു. ഗവർണറുടെ നിർദേശം വൈസ് ചാൻസലർ, സിൻഡിക്കറ്റ് അംഗങ്ങളെ അറിയിച്ചു. പിന്നാലെ, അവർ ഭരണ നേതൃത്വത്തിന്റെ അഭിപ്രായം തേടി. എന്നാൽ, രാഷ്ട്രപതിക്കു ഡി ലിറ്റ് നൽകാൻ താൽപര്യം ഇല്ലെന്നായിരുന്നു മറുപടി. തുടർന്നാണു വിസി ഗവർണറെ നേരിൽ കണ്ട് രേഖാമൂലം വിവരം അറിയിച്ചത്.
സർവകലാശാലയുടെ നടപടിയോടെ ഗവർണർ–സർക്കാർ പോരു മുറുകിയിരുന്നു. ചാൻസലറുടെ ശുപാർശ സിൻഡിക്കറ്റിന്റെ പരിഗണനയ്ക്കു വയ്ക്കാൻ വൈസ് ചാൻസലർക്കു ചുമതലയുണ്ട്. ഇക്കാര്യത്തിൽ വിസിക്കു വീഴ്ച സംഭവിച്ചതായാണ് ആക്ഷേപം. രാഷ്ട്രപതിയുടേതു പോലെ ആദരണീയ പദവിയിലുള്ളയാൾക്കു ഡി ലിറ്റ് നൽകാൻ സർവകലാശാലയുടെ പരമാധികാരിയെന്ന നിലയിൽ ശുപാർശ ചെയ്തിട്ടും, ചർച്ചയില്ലാതെ തള്ളിയത് ചാൻസലർ പദവിയോടുള്ള അവഹേളനമാണെന്നാണ് ഗവർണർ വിലയിരുത്തുന്നത് .ഇക്കാര്യം രാഷ്ട്രപതി അറിഞ്ഞാൽ ദേശീയ തലത്തിൽ അപമാനമാകും. അതുകൊണ്ടാണ് ചാൻസലർ സ്ഥാനം ഒഴിയുന്നതായി മുഖ്യമന്ത്രിക്കെഴുതിയ കത്തിൽ ഗവർണർ ഇക്കാര്യം സൂചിപ്പിക്കാതിരുന്നത്. രാജ്യത്തെ പൗരന്മാരുടെ കടമയും അവർ ആദരിക്കേണ്ട കാര്യങ്ങളും ഭരണഘടനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതുപ്രകാരം ദേശീയഗാനം, ദേശീയപതാക, ദേശീയചിഹ്നം എന്നിവ പോലെതന്നെ ആദരമർഹിക്കുന്നതാണ് രാഷ്ട്രപതിയുടെ പദവിയുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha