വിവാഹവാഗ്ദാനം നല്‍കി 24കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; കേസിൽ പഞ്ചായത്ത് ജീവനക്കാരൻ അറസ്റ്റിൽ

വിവാഹവാഗ്ദാനം നല്‍കി 24കാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കാസര്‍കോട് ജില്ലയിലെ കുമ്ബളയിലാണ് സംഭവം. യുവതിയെ പീഡിപ്പിച്ച് സംഭവത്തില്‍ പഞ്ചായത്ത് ജീവനക്കാരനായ അഭിജിത്താണ്(27) അറസ്റ്റിലായത്. കുമ്ബള പഞ്ചായത്ത് ലാസ്റ്റ് ഗ്രേഡ് സെര്‍വന്‍റ് ആയി ജോലിചെയ്തുവരികയായിരുന്നു അഭിജിത്ത്.
2020 ഏപ്രില്‍ 24 മുതല്‍ 2021 മേയ് 29 വരെ ഇയാള്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായാണ് പൊലീസ് പറയുന്നത്. വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. എന്നാല്‍ വിവാഹവാഗ്ദാനത്തില്‍നിന്ന് അഭിജിത്ത് പിന്‍മാറിയതോടെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അഭിജിത്തിനെ പിടികൂടിയത്. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി. പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
https://www.facebook.com/Malayalivartha