സ്വാതന്ത്ര്യ സമര സേനാനിയും ബിജെപിയുടെ മുന്‍ വൈസ് പ്രസിഡന്റുമായ കെ അയ്യപ്പന്‍ പിള്ള അന്തരിച്ചു.... രാജ്യത്തെ ഏറ്റവും മുതിര്‍ന്ന അഭിഭാഷകന്‍, ഗാന്ധിജിയുടെ നിര്‍ദ്ദേശം പ്രകാരം ജനസേവനത്തിനിറങ്ങി, തിരുവനന്തപുരം നഗരസഭയിലെ ആദ്യ കൗണ്‍സിലര്‍

സ്വാതന്ത്ര്യസമരസേനാനിയും ബിജെപിയുടെ കേരളത്തിലെ മുതിര്‍ന്ന നേതാവുമായ കെ.അയ്യപ്പന്‍പിള്ള (107) അന്തരിച്ചു. സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ആദ്യകാല നേതാക്കളില്‍ ഒരാളാണ്.
ബിജെപി അച്ചടക്ക സമിതി അധ്യക്ഷനായിരുന്നുസ്റ്റേറ്റ് കോണ്‍ഗ്രസ് നേതാവായിരിക്കെ 1942ല്‍ തിരുവനന്തപുരം നഗരസഭയിലെ ആദ്യകൗണ്‍സില്‍ അംഗമായ അയ്യപ്പന്‍പിള്ള പിന്നീടാണ് ബിജെപിയിലെത്തിയത്.
ബിജെപി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റായ ഇദ്ദേഹം ബിജെപിക്കായി പ്രചാരണത്തിനിറങ്ങുകയും ചെയ്തിരുന്നു. രാജ്യത്തെ ഏറ്റവും മുതിര്‍ന്ന അഭിഭാഷകനും രാജ്യത്തെ ബാര്‍ അസോസിയേഷനുകളിലെ ഏറ്റവും മുതിര്‍ന്ന അംഗവുമാണ് അദ്ദേഹം. ശ്രീമൂലം പ്രജാസഭയിലെ അംഗവും ആദ്യ ജനപ്രതിനിധിയുമായിരുന്നു അദ്ദേഹ
അനന്തപുരിയുടെ കാരണവരും സൗമ്യനും സര്‍വ്വാദരണീയനുമായിരുന്നു അയ്യപ്പന്‍പിള്ള സാര്‍ . 1930കളില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്താണ് ദേശീയ പ്രസ്ഥാനത്തിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലും ആകൃഷ്ടനായത്. 1934ല്‍ ഗാന്ധിജിയെ നേരിട്ട് കാണാനും അടുത്തിടപഴകാനും സാധിച്ചത് വഴിത്തിരിവായി.
സര്‍ക്കാര്‍ ഉദ്യോഗം ആഗ്രഹിച്ചിരുന്ന അയ്യപ്പന്‍പിള്ള അതോടെ ട്രാവന്‍കൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി. ദിവാന്‍ സി.പി രാമസ്വാമിക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ സജീവമായപ്പോള്‍ ഗാന്ധിജി നല്‍കിയ നിര്‍ദ്ദേശം പാലിച്ച് രാജ്യസ്വാതന്ത്രത്തിനായുള്ള കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു.
1914 മെയ് 24 ന് കാര്‍ത്തിക നക്ഷത്രത്തില്‍ വലിയശാല മുണ്ടനാട് കുടുംബത്തില്‍ ജനിച്ചു. അച്ഛന്‍ തഹല്‍സിദാര്‍ എ. കുമാരപിള്ളയും,അമ്മ ഭാരതിയമ്മയുമായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായിട്ടായിരുന്നു വിദ്യാഭ്യാസം. ഗവണ്‍മെന്റ് ആര്‍ട്ട്‌സ് കോളേജ്,തിരുവനന്തപുരം ലോ കോളേജ് എന്നിവിടങ്ങളില്‍നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സ്റ്റേററ് കോണ്‍ഗ്രസ്സിന്റെ സജീവ പ്രവര്‍ത്തകനെന്ന നിലയില്‍ പറവൂര്‍ റ്റി.കെ, എ.ജെ. ജോണ്‍ എന്നിവരോടൊപ്പം എറണാകുളം എസ്റ്റേറ്റ്'കോണ്‍ഗ്രസ്സ് പ്രവര്‍ത്തനങ്ങളില്‍ മുഴുകി.
1942 നു ശേഷം പ്രാക്ടീസ് ആരംഭിച്ചു. തിരുവനന്തപുരം നഗരസഭയിലെ ആദ്യ കൗണ്‍സിലര്‍ എന്ന നിലയില്‍ വലിയശാലയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 4 കൊല്ലമായിരുന്നു കാലാവധി. അന്ന് മേയര്‍ക്ക് 1 കൊല്ലത്തെ കാലാവധിയായിരുന്നു. കരിമ്പളം ഗോവിന്ദപിള്ളയായിരുന്നു ആദൃത്തെ തിരുവനന്തപുരംനഗരസഭയുടെ മേയര്‍.ശ്രീ ചിത്രാ സ്റ്റേറ്റ് കൗണ്‍സിലിലേക്ക് നഗരസഭയെ പ്രതിനിധീകരിച്ചു തെരഞ്ഞെടുത്തതും കെ. അയ്യപ്പന്‍പിള്ളയെയായിരുന്നു.
1934-ല്‍ മഹാത്മജിയെ നേരില്‍ കണ്ടു സംസാരിക്കാന്‍ കഴിഞ്ഞു. വിദ്യാര്‍ത്ഥിയായിരുന്ന സമയത്താണ് ഗാന്ധിജിയെ നേരില്‍ കാണുന്നത്. ജി. രാമചന്ദ്രന്‍ മുഖേനയാണ് ഗാന്ധിജിയെ കാണുന്നത്.
അയ്യപ്പന്‍പിള്ള കാലിലെ മുറിവും ചികിത്സയും കാരണം വിശ്രമത്തിലായിരുന്നു. പതിവുള്ള ക്ഷേത്രദര്‍ശനം, ആള്‍ക്കാരുമായുള്ള ഇടപെടല്‍ എന്നിവ ലോക്ഡൗണ്‍ കാരണം മുടങ്ങുന്നതില്‍ അസ്വസ്ഥനായിരുന്നു അദ്ദേഹം. അതിനിടെയാണ് പ്രധാനമന്ത്രിക്ക് അദ്ദേഹത്തോടു സംസാരിക്കണമെന്ന താത്പര്യം സെക്രട്ടറി അറിയിച്ചത്.
അഞ്ചു മിനിറ്റ് കഴിഞ്ഞ് വീണ്ടും വിളി വന്നു. അയ്യപ്പന്‍പിള്ള ഫോണിലെത്തി. പ്രധാനമന്ത്രിയുമായി സംസാരിച്ചുതുടങ്ങി. 'നമസ്തേ പിള്ള സാര്‍' എന്നായിരുന്നു അഭിസംബോധന ചെയ്തത്. പിന്നീട് ആരോഗ്യവിവരം അന്വേഷിച്ചു. ഹിന്ദി സുഗമമല്ലെന്നറിയിച്ചപ്പോള്‍ പ്രധാനമന്ത്രി സംസാരം ഇംഗ്ലീഷിലാക്കി.
മുന്‍പ് പാര്‍ട്ടിക്കുവേണ്ടി കന്യാകുമാരിയിലേക്ക് ഇരുവരും ഒന്നിച്ച് പതാകജാഥ നയിച്ചിരുന്നു. ഇക്കാര്യം മനസ്സില്‍വച്ച് തന്നെ ഓര്‍മയുണ്ടോയെന്ന് അയ്യപ്പന്‍പിള്ള ചോദിച്ചു. അതെയെന്നായിരുന്നു മോദിയുടെ മറുപടി. മുരളിമനോഹര്‍ ജോഷി നയിച്ച ജാഥയുടെ കണ്‍വീനര്‍ നരേന്ദ്ര മോദിയും കേരളത്തിലെ സംഘാടകന്‍ അയ്യപ്പന്‍പിള്ളയുമായിരുന്നു. കഴിഞ്ഞ ജന്മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ ആശംസ നേര്‍ന്നിരുന്നു.
"
https://www.facebook.com/Malayalivartha