ഫ്ലൂവും കൊറോണയും ചേർന്നാൽ ഫ്ലുറൊണയത്രെ! കൊള്ളം നന്നായിരിക്കുന്നു; ഒന്നിലേറെ അണുബാധ ഒരേസമയത്ത് ഒരു രോഗിയിൽ കാണുന്നത് അപൂർവ്വമല്ല; അതിന് പുതിയ രോഗമെന്നൊക്കെ അന്താരാഷ്ട്ര മാധ്യമങ്ങൾ പ്രഖ്യാപിച്ചു കളഞ്ഞാൽ എടുത്ത് കുപ്പത്തൊട്ടിയിൽ എറിയാനെ നിവൃത്തിയുള്ളൂ; രണ്ട് അസുഖങ്ങളുടെ ആദ്യത്തെ അക്ഷരങ്ങൾ എടുത്തിട്ട് പുതിയ അസുഖമുണ്ടാക്കുന്ന ഇന്ദ്രജാലം ബഹുകേമമാകുന്നുണ്ട്; വിമർശനവുമായി ഡോക്ടർ സുൽഫി നൂഹ്

പുതിയ കോവിഡ് രോഗത്തെ കുറിച്ചുള്ള ഒരു കുറിപ്പ് ഡോക്ടർ സുൽഫി നൂഹ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കു വച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; "കോയ ".പുതിയ കോവിഡ് രോഗം . കോവിഡും യെല്ലോ ഫീവറും ചേർന്നാൽ 'കോയ". എന്താ പറ്റില്ലേ.? പറ്റണമല്ലോ. ഫ്ലുവും കൊറോണയും ചേർന്നാൽ "ഫ്ലുറൊണ" ആകാമെങ്കിൽ ഇങ്ങനെയും ആകാം. കോവിഡും ചിക്കൻഗുനിയയും ചേർന്നാൽ "കൊച്ചി" കൊവിഡും രക്താതിസമ്മർദ്ദവും ചേർന്നാൽ "കോര" അതുപോലെയൊക്കെ ഉള്ളൂ ഫ്ലുറൊണ!
ഫ്ലൂവും കൊറോണയും ചേർന്നാൽ ഫ്ലുറൊണയത്രെ! കൊള്ളം നന്നായിരിക്കുന്നു. ഒന്നിലേറെ അണുബാധ ഒരേസമയത്ത് ഒരു രോഗിയിൽ കാണുന്നത് അപൂർവ്വമല്ല . അതിന് പുതിയ രോഗമെന്നൊക്കെ അന്താരാഷ്ട്ര മാധ്യമങ്ങൾ പ്രഖ്യാപിച്ചു കളഞ്ഞാൽ എടുത്ത് കുപ്പത്തൊട്ടിയിൽ എറിയാനെ നിവൃത്തിയുള്ളൂ. രണ്ട് അസുഖങ്ങളുടെ ആദ്യത്തെ അക്ഷരങ്ങൾ എടുത്തിട്ട് പുതിയ അസുഖമുണ്ടാക്കുന്ന ഇന്ദ്രജാലം ബഹുകേമമാകുന്നുണ്ട്.
രോഗങ്ങൾക്ക് പേരിടാൻ ഒരു അംഗീകൃത മാനദണ്ഡമൊക്കെയുണ്ട്. കോവിഡ് 19 എന്ന പേര് വന്നതും ആ വഴി തന്നെ. ലോകാരോഗ്യ സംഘടനയുടെതാണ് ഈ സംവിധാനം. ഇൻറർനാഷണൽ ക്ലാസിഫിക്കേഷൻ ഓഫ് ഡിസീസ് അഥവാ ഐ സി ഡി സീരീസിൽ ഐ സി ഡി 11 ആണ് 2022 ൽ നിലവിലുള്ളത്. പതിനെട്ടാം നൂറ്റാണ്ടിൽ തുടങ്ങിയ ഈ സംവിധാനത്തിലെ ഏറ്റവും പുതിയ ഐ സി 11 എഴുപത്തി രണ്ടാമത് വേൾഡ് ഹെൽത്ത് അസംബ്ലിയിൽ 2019ൽ അംഗീകരിക്കുകയും ജനുവരി 1 ,2022 മുതൽ നിലവിൽ വരികയും ചെയ്തു.
മാനദണ്ഡങ്ങൾ ഇങ്ങനെ പോകുന്നു;
1.ജനറിക് വിവരണം അതായത് , ഏത് ഭാഗത്ത് ബാധിക്കുന്നു എന്നുള്ളതിനെ ആശ്രയിച്ച്.
ഉദാഹരണം ശ്വാസകോശസംബന്ധമായ രോഗങ്ങൾ
2 ഏതു വിഭാഗത്തെ ബാധിക്കുന്നു എന്നുള്ളത്. ഉദാഹരണം മുതിർന്നവർ, കുട്ടികൾ , ജന്മനാ ഉള്ളതാണോ അല്ലയോ അങ്ങനെയുള്ള വിവരണങ്ങൾ.
സീസൺ. ഏതു സീസണിലാണ് വരുന്നത്,ഏത് ഭൂപ്രദേശത്താണ് കൂടുതൽ കാണുന്നത് തുടങ്ങിയ വിവരങ്ങൾ
3. ഏത് അണുക്കൾ മൂലം രോഗം ഉണ്ടാകുന്നുവെന്ന് സൂചിപ്പിക്കുന്നു
4. ഇതിൽ രോഗം പ്രത്യക്ഷപ്പെട്ട കൊല്ലവും ചില സിംബലുകൾ ഉൾപ്പെടുന്നു. ആൽഫ, ബീറ്റ തുടങ്ങിയവ . ഇനി എന്തൊക്കെ പേരിൽ ഉൾപ്പെടുത്തി കൂടയെന്നും നിബന്ധനയുണ്ട്. രാജ്യത്തിൻറെ പേര് സിറ്റിയുടെ പേര് പ്രദേശത്തിൻറെ പേര് ആഹാരത്തിന്റെ പേര് പ്രൊഫഷണൽ ഗ്രൂപ്പിൻറെ പേര്, അകാരണമായി ഭയം ഉണ്ടാക്കുന്ന പേര് ഇവ ഉൾപ്പെടുത്താനും പാടില്ല.
ഈ ഐ സി ഡി (ഇൻറർനാഷണൽ ക്ലാസിഫിക്കേഷൻ ഓഫ് ഡിസീസ്) 11 കൊണ്ട് ഉണ്ട് പേരിടൽ മാത്രമല്ല ഉപയോഗം. മരണകാരണങ്ങൾ അസസ് ചെയ്യുക , മറ്റ് വിലയിരുത്തലുകൾ നടത്തുക തുടങ്ങി ഭാവിയിലെ നയരൂപീകരണ ത്തിന് ഏറ്റവും സഹായമാകുന്ന ഒരു സിസ്റ്റം. വെറുതെ രണ്ട് അക്ഷരങ്ങൾ ചേർത്ത് ചേർത്ത് പുതിയ അസുഖങ്ങൾ സൃഷ്ടിക്കുന്ന ഇന്ദ്രജാലം ഒട്ടുംതന്നെ ഭൂഷണമല്ല.
"കോയ" "കോവിടും" "യെല്ലൊ ഫീവറും" ചേർന്നുള്ള ആ ദുരന്തം പിടിപെട്ടാലുള്ള സ്ഥിതിയൊർത്ത് സപ്തനാഡികളും തകർന്ന് ഞാൻ അങ്ങനെ ഇരിക്കുവാ. കോര കൊച്ചി അങ്ങനെ ഒരു നീണ്ട ലിസ്റ്റിന് എല്ലാ സാധ്യതയുമുണ്ട്. കൊവിടും പ്രമേഹവും ചേർന്നാലുള്ള സാധ്യതയെക്കുറിച്ചൊർത്ത് എനിക്ക് ചിരി വരുന്നു . ഇനി എന്തൊക്കെ പുതിയ പേരുകൾ കാണണോ ആവോ. ഡോ സുൽഫി നൂഹു
https://www.facebook.com/Malayalivartha