സർക്കാരിന്റെ തെറ്റുകൾക്ക് കുട പിടിക്കുകയാണ് ഗവർണർ; ഗവർണർക്ക് സ്ഥിരതയില്ല;മുഖ്യമന്ത്രിക്ക് വിധേയനായി സർക്കാരിന് വഴങ്ങുന്ന ഗവർണർക്ക് മുഖ്യമന്ത്രിയെ പേടിയാണ്; രാജ്ഭവനിൽ നിന്ന് വാർത്ത ചോർത്തി കൊടുത്താൽ പോര പറയാനുള്ളത് തുറന്ന് പറയണം; ബി.ജെ.പി നേതാക്കൾ എഴുതി കൊടുക്കുന്നത് അതേപടി വായിക്കുകയാണ് ഗവർണർ ചെയ്യുന്നത്; സർക്കാരിന്റെ തെറ്റുകൾക്ക് കൂട്ടുനിൽക്കുന്ന ഗവർണറെ വിമർശിക്കേണ്ടി വന്നാൽ ഇനിയും വിമർശിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

സർക്കാരിന്റെ തെറ്റുകൾക്ക് കുട പിടിക്കുകയാണ് ഗവർണറെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗവർണർക്ക് സ്ഥിരതയില്ല , പൂർവ്വാശ്രമത്തിലെ അതേ കാര്യങ്ങളാണ് ഇപ്പോഴും ചെയ്യുന്നത്. മുഖ്യമന്ത്രിക്ക് വിധേയനായി സർക്കാരിന് വഴങ്ങുന്ന ഗവർണർക്ക് മുഖ്യമന്ത്രിയെ പേടിയാണ്. പറയാൻ ബാധ്യതപ്പെട്ടതൊഴികെ ബാക്കിയെല്ലാം ഗവർണർ പറയുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്ഭവനിൽ നിന്ന് വാർത്ത ചോർത്തി കൊടുത്താൽ പോര പറയാനുള്ളത് തുറന്ന് പറയണം. ബി.ജെ.പി നേതാക്കൾ എഴുതി കൊടുക്കുന്നത് അതേപടി വായിക്കുകയാണ് ഗവർണർ ചെയ്യുന്നത്. സർക്കാരിന്റെ തെറ്റുകൾക്ക് കൂട്ടുനിൽക്കുന്ന ഗവർണറെ വിമർശിക്കേണ്ടി വന്നാൽ ഇനിയും വിമർശിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു .
കെ റെയിലിനെയും അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രിയും സി.പി.എമ്മും അടിസ്ഥാനവർഗത്തെ മറന്നു. സിൽവർ ലൈൻ പദ്ധതിയെ കുറിച്ച് പൗര പ്രമുഖരുമായി മാത്രം മുഖ്യമന്ത്രി സംസാരിക്കട്ടെ. കേരളത്തിലെ പ്രതിപക്ഷം സാധാരണക്കാർക്കിടയിലേക്ക് ഇറങ്ങും. സിൽവർ ലൈൻ പദ്ധതി ബാധിക്കുന്ന പാവപ്പെട്ടവരെ ഞങ്ങൾ കാണും.
കിടപ്പാടവും കൃഷിഭൂമിയും നഷ്ട്ടപ്പെട്ട് ജീവിതം വഴിമുട്ടിപ്പോകുന്ന പാവങ്ങളുമായി പ്രതിപക്ഷം ആശയവിനിമയം നടത്തും. മുഖ്യമന്ത്രിക്ക് കോർപ്പറേറ്റ് ആഭിമുഖ്യം തലയ്ക്ക് പിടിച്ചിരിക്കുകയാണ്. മോദിയെ വിമർശിക്കുന്ന അതേ ഭാഷയിൽ സീതാറാം യെച്ചൂരിക്ക് പിണറായി വിജയനേയും വിമർശിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്‌തെന്ന് ഗവര്‍ണര്‍ സമ്മതിച്ചിട്ടുണ്ട്. അങ്ങനെയുള്ള ഗവര്‍ണറെ പ്രതിപക്ഷം വിമര്‍ശിക്കും. ഇന്ത്യന്‍ പ്രസിഡന്റിന് ഡി ലിറ്റ് നല്‍കുന്നതിന് പ്രതിപക്ഷം എതിരല്ല. എന്നാല്‍ വി.സിയെ വഴിവിട്ട് വിളിച്ചു വരുത്തി ഡി ലിറ്റ് നല്‍കണമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് നിയമവിരുദ്ധമാണ്.
ഡി. ലിറ്റ് നല്‍കണമെന്ന് വി.സിയുടെ ചെവിയിലല്ല ഗവര്‍ണര്‍ പറയേണ്ടത്. അതിന് നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കണമായിരുന്നു. ഗവര്‍ണര്‍ ചാന്‍സലര്‍ പദവിയില്‍ ഇരുന്ന് നിയമപരമായ ഉത്തരവാദിത്തം ഏറ്റെടുത്തില്ലെങ്കില്‍ നിയമപരമായ വഴി തേടേണ്ടിവരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
https://www.facebook.com/Malayalivartha