മകളുമായി അടുപ്പത്തിലായിരുന്ന അനീഷ് ഇടയ്ക്കിടെ വീട്ടില്‍ വരാറുണ്ടെന്ന് ലീവിനെത്തിയ അച്ഛൻ മനസിലാക്കി! അന്നത്തോടെ അനീഷിനെ കൊലപ്പെടുത്താന്‍ പ്രതി സൈമണ്‍ ലാലന്‍ തീരുമാനിച്ചുറപ്പിച്ചു; ഡിസംബര്‍ 29-ാം തീയതി പുലര്‍ച്ചെ മൂന്ന് മണിയോടെ അനീഷിനെ വീട്ടില്‍ കണ്ടതോടെ സകല നിയന്ത്രണവും നഷ്ടമായി; പേട്ടയിലെ അനീഷ് ജോര്‍ജ് കൊലക്കേസില്‍ പോലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തി.. വള്ളിപുള്ളി വിടാതെ തുറന്ന് പറഞ്ഞ് സൈമണ്‍ ലാലന്‍

പേട്ടയില്‍ 19-കാരനായ വിദ്യാര്‍ഥി അനീഷ് ജോര്‍ജ് കൊല്ലപ്പെട്ട സംഭവത്തില്‍ അനീഷിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്ന വീട്ടുകാരുടെ വാദം കഴിഞ്ഞ ദിവസം തന്നെ പോലീസ് തള്ളിയിരുന്നു. ഇപ്പോഴിതാ പ്രതിയുമായി തെളിവെടുപ്പ് നടത്തിയ വിവരമാണ് പുറത്ത് വരുന്നത്.
കൊലപാതകം നടന്ന പ്രതിയുടെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഡിസംബര്‍ 29-ാം തീയതി പുലര്‍ച്ചെയാണ് പേട്ട സ്വദേശിയായ അനീഷ് ജോര്‍ജ്(19) സുഹൃത്തിന്റെ വീട്ടില്‍വെച്ച് കൊല്ലപ്പെട്ടത്. അനീഷിനെ കൊലപ്പെടുത്തിയ സ്ഥലവും ആയുധം ഒളിപ്പിച്ച സ്ഥലവുമെല്ലാം പ്രതി സൈമണ്‍ ലാലന്‍ പോലീസിന് കാണിച്ചുനല്‍കുകയും ചെയ്തു. അനീഷിനെ കൊലപ്പെടുത്താന്‍ പ്രതി സൈമണ്‍ ലാലന്‍ നേരത്തെ തീരുമാനിച്ചിരുന്നതായാണ് പോലീസ് പറയുന്നത്.
എന്നാല്‍ അനീഷിനെ പ്രതി വിളിച്ചുവരുത്തി കൊലപ്പെടുത്തിയതല്ല. മകളുമായി അടുപ്പത്തിലായിരുന്ന അനീഷ് ഇടയ്ക്കിടെ വീട്ടില്‍ വരാറുണ്ടെന്ന് പ്രതിക്കറിയാമായിരുന്നു. അതിനാല്‍ ഇനി അനീഷിനെ വീട്ടില്‍ കണ്ടാല്‍ കൊലപ്പെടുത്താനായിരുന്നു സൈമണിന്റെ തീരുമാനം. അങ്ങനെയിരിക്കെയാണ് ഡിസംബര്‍ 29-ാം തീയതി പുലര്‍ച്ചെ മൂന്ന് മണിയോടെ അനീഷിനെ വീട്ടില്‍ കണ്ടതെന്നും തുടര്‍ന്ന് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയാണ് ചെയ്തതെന്നും പോലീസ് പറഞ്ഞു. കള്ളനാണെന്ന് കരുതിയാണ് യുവാവിനെ കുത്തിയതെന്ന മൊഴി പ്രതി തിരുത്തിയിട്ടുമുണ്ട്.
https://www.facebook.com/Malayalivartha