പഞ്ചായത്ത് ഓഫിസിലെത്തിയ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ജീവനക്കാരന്‍ അറസ്റ്റില്‍

മാതാവിന് സര്‍ക്കാര്‍ അനുവദിച്ച വീടിന്റെ ആവശ്യവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഓഫിസിലെത്തിയ യുവതിയെ പ്രണയം നടിച്ച് വശപ്പെടുത്തിയെന്നും വിവാഹ വാഗ്ദാനം നല്‍കി യുവതിയുടെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നും പരാതി. സംഭവത്തില്‍ പഞ്ചായത്ത് ജീവനക്കാരന്‍ അറസ്റ്റില്‍.
കുമ്ബള പഞ്ചായത്ത് ഓഫിസ് ജീവനക്കാരന്‍ ഹൊസങ്കടി മിയാപ്പദവിലെ അഭിജിത്തിനെയാണ് (28) പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. പ്രമോദ് അറസ്റ്റ് ചെയ്തത്. 24കാരിയായ യുവതിയുടെ പരാതിയിലാണ് ജീവനക്കാരനെ കുമ്ബള പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha