Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..

പ്രൈസ്​ ദ ലോഡ്​, പ്രൈസ്​ ദ ലോഡ്​... ബിഷപ്​ ഫ്രാങ്കോയെ ആനയിച്ച്‌ അനുയായികള്‍; നിരപരാധിത്വത്തില്‍ വിശ്വസിച്ചവര്‍ക്കും നിയമസഹായം ചെയ്തുകൊടുത്തവര്‍ക്കും നന്ദി അറിയിക്കുന്നതായി ജലന്ധര്‍ രൂപതയുടെ പത്രപ്രസ്താവന: ധ്യാനകേന്ദ്രത്തില്‍ പാട്ടുകുര്‍ബാന, നാട്ടില്‍ പടക്കംപൊട്ടിക്കല്‍

14 JANUARY 2022 09:58 PM IST
മലയാളി വാര്‍ത്ത


കന്യാസ്ത്രീയെ പീഡിപ്പിച്ച കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ച ബിഷപ്​ ​ഫ്രാങ്കോ മുളയ്ക്കലിനെ ​അനുയായികള്‍ ആനയിച്ചത് 'പ്രൈസ്​ ദ ലോഡ്'​ വിളികളുമായി. 'സത്യം ജയിച്ചു' എന്ന്​ ഉറക്കെപ്പറഞ്ഞാണ്​ ബിഷപ്​ കോടതിയുടെ വാതിലിനുപുറത്തേക്ക്​ വന്നത്​.

പുറത്തെത്തിയതോടെ ബിഷപ്പിന്‍റെ പൊട്ടിക്കരച്ചിലുയര്‍ന്നു. കെട്ടിപ്പിടിച്ചും കരഞ്ഞും അനുയായികളുടെ സന്തോഷപ്രകടനങ്ങള്‍ക്കിടെ കോടതിവരാന്തയിലൂടെ നടന്ന്​ കലക്ടറേറ്റ്​ ഓഫിസിനുമുന്നില്‍ നിര്‍ത്തിയിട്ട കാറിലേക്ക്​. ബിഷപ്പ്​ പുറത്തേക്ക്​ വരുന്നതറിഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ ഓടിയെത്തി വാഹനം വളഞ്ഞു. ആരോടും പ്രതികരിക്കാതെ ചിരിച്ച മുഖത്തോടെ കാറില്‍ കയറി. 'പ്രൈസ്​ ദ ലോഡ്'​ വിളികളുമായി അനുയായികള്‍ ചുറ്റും കൂടി. പ്രതികരണം തേടിയ മാധ്യമ​പ്രവര്‍ത്തകരോട്​ കൈകൂപ്പി 'സത്യം ജയിച്ചു' എന്നുമാത്രം ആവർത്തിച്ചു.

കാറിനു ചുറ്റും കൂടിയവരെ പൊലീസ്​ ബലം പ്രയോഗിച്ച്‌​ നീക്കിയാണ്​ വാഹനത്തിനുപോകാന്‍ വഴിയൊരുക്കിയത്​. തുടര്‍ന്ന്​ കലക്ടറേറ്റിനുപുറത്തുകടന്ന്​ നേരെ എതിര്‍വശത്തുള്ള ലൂര്‍ദ്​ ഫൊറോന പള്ളിയില്‍ പ്രാര്‍ഥിച്ച്‌​ വീണ്ടും കാറില്‍ കയറി കളത്തിപ്പടിയിലെ ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രത്തിലേക്ക്​. അവിടെ പ്രത്യേക പ്രാര്‍ഥനക്കുശേഷം പാട്ടുകുര്‍ബാന. കുടുംബാംഗങ്ങളും അനുയായികളുമെല്ലാം കുര്‍ബാനയര്‍പ്പിച്ചു. അതിനുശേഷം തൃശൂര്‍ മറ്റത്തെ കുടുംബവീട്ടിലേക്ക്​ യാത്രയായി. പടക്കം പൊട്ടിച്ചാണ് ബന്ധുക്കളും നാട്ടുകാരും തൃശൂരില്‍ കുടുംബവീട്ടിലേക്ക് അദ്ദേഹത്തെ സ്വീകരിച്ചത്. തുടര്‍ന്ന് മാതാപിതാക്കളുടെ കല്ലറയില്‍ പ്രാര്‍ഥന നടത്തി.


രാവിലെ ഒമ്ബതരയോടെയാണ്​ ബിഷപ് രണ്ട്​ സഹോദരന്മാര്‍ക്കും അനുയായിക്കുമൊപ്പം കോടതിയിലെത്തിയത്​. കോടതിയുടെ മുന്നില്‍നിന്നിരുന്ന മാധ്യമപ്രവര്‍ത്തകരുടെ കണ്ണില്‍പെടാതെ കലക്ടറേറ്റ്​ സമുച്ചയത്തിന്‍റെ മുന്‍വാതിലിലൂടെ കയറിയാണ് കോടതിക്കകത്തെ ബെഞ്ചിലിരുന്നത്.

നിര്‍വികാരമായിരുന്നു ബിഷപ്പിന്‍റെ മുഖം. ഇടക്കിടെ അടുത്തിരുന്ന സഹോദരന്‍റെ ചോദ്യങ്ങള്‍ക്ക്​ മറുപടി നല്‍കി. കോടതിക്കകത്തേക്ക്​ കയറിവരുന്നവരെയോ പോകുന്നവരെയോ ശ്രദ്ധിക്കാ​തെ താഴേക്ക്​ നോക്കിയിരുന്നു. കൃത്യം 11ന്​ ജഡ്​​ജി ജി. ഗോപകുമാര്‍ ചേംബറിലെത്തി.

തുടര്‍ന്ന്​ കേസ്​​ നമ്ബറും ഫ്രാങ്കോയുടെ പേരും വിളിച്ചു. ഇ​തോടെ ബിഷപ് ഇരിപ്പിടത്തില്‍നിന്ന്​ എഴുന്നേറ്റ്​ പിറകിലുള്ള പ്രതിക്കൂട്ടില്‍ കയറി കൈകള്‍ കോര്‍ത്തുപിടിച്ച്‌​ നിന്നു. കോടതിമുറിയിലെ നിശ്ശബ്​ദതക്കിടെ ജഡ്​ജി ഫയലുകള്‍ പരിശോധിച്ചു. തുടര്‍ന്ന്​ ഒറ്റവരിയില്‍ പ്രതിയെ വെറുതെവിട്ടിരിക്കുന്നു എന്ന വാചകംമാ​ത്രം.

ഉടന്‍ കോടതിയിലെ നിശ്ശബ്​ദതയെ ഭേദിച്ച്‌​ സന്തോഷാരവമുയര്‍ന്നു. കൂടിനിന്നവര്‍ക്ക്​ കാര്യം മനസ്സിലാവുംമുമ്ബേ ബിഷപ്പിന്‍റെ അഭിഭാഷകരും അനുയായികളും പ്രതിക്കൂട്ടിനരികിലേക്ക്​ ഓടി. അവിടെനിന്ന്​ ബിഷപ്പിനെ ചേര്‍ത്തുപിടിച്ച്‌​ പുറത്തേക്ക്​. ഇതിനിടയില്‍ അഭിഭാഷകരില്‍ പലരും കരഞ്ഞുകൊണ്ട്​ ബിഷപ്പിനെ കെട്ടിപ്പിടിക്കുന്നുണ്ടായിരുന്നു.

വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച്‌​ സ്ത്രീകളടക്കം അണികള്‍ കലക്ടറേറ്റ് പരിസരത്ത് ലഡുവിതരണം നടത്തി. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ നിരപരാധിത്വത്തില്‍ വിശ്വസിച്ചവര്‍ക്കും നിയമസഹായം ചെയ്തുകൊടുത്തവര്‍ക്കും നന്ദി അറിയിക്കുന്നതായി ജലന്ധര്‍ രൂപതയുടെ പത്രപ്രസ്താവനയും വന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനുമെതിരായ അന്‍സിബയുടെ പരാതിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ചു  (3 hours ago)

സംസ്ഥാനത്ത് പ്രതിദിന ഡെങ്കി കേസ് 100 കടന്നു  (3 hours ago)

ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കനാലിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ കാമുകന്‍ പിടിയില്‍  (3 hours ago)

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ജൂവലറി ഉടമ അറസ്റ്റില്‍  (4 hours ago)

'സേ നോ ടൂ ഡ്രഗ്‌സ്' രൂപരേഖ നല്‍കി മോഹന്‍ലാല്‍  (4 hours ago)

ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു നിര്‍മാതാവ് തട്ടിയെടുത്ത കേസില്‍ ഇ.ഡി റെയ്ഡ്  (4 hours ago)

ഡ്രൈവിംഗ് ലൈസന്‍സ് എച്ച് ടെസ്റ്റില്‍ പുതിയ ഇളവുമായി എംവിഡി  (5 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ സന്ദര്‍ശിച്ച് നടി സാമന്ത  (6 hours ago)

മാസപ്പടിക്കേസില്‍ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ എട്ടുമണിക്കൂറിലധികം നീണ്ടു  (6 hours ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ പുത്തന്‍ ഫയര്‍ എഞ്ചിന്‍  (7 hours ago)

എനര്‍ജി ഡ്രിങ്ക് നിരന്തരം കുടിക്കുന്ന ശീലമാക്കിയ യുവാവിന് ദാരുണാന്ത്യം  (8 hours ago)

വിസ നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഖത്തര്‍  (8 hours ago)

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ കൂടി മഞ്ഞ അലര്‍ട്ട്  (9 hours ago)

യുദ്ധം അവസാനിച്ചോ?" ഇറാനിൽ ട്രംപിന് പിഴച്ചുവോ ? ലോകത്തെ ഞെട്ടിച്ച ട്രംപിന്റെ ആ തീരുമാനത്തിന് പിന്നിൽ ..... ഹോർമുസ് തുറക്കുന്നു, എണ്ണവില താഴുന്നു:  (9 hours ago)

ഈ തെറ്റ് ചെയ്യുന്ന പ്രവാസികളെ ഉടൻതന്നെ നാടുകടത്തും !! 51 പേർ അറസ്റ്റിൽ മുന്നറിയിപ്പുമായി ഗൾഫ് രാജ്യം  (9 hours ago)

Malayali Vartha Recommends