സര്‍വകലാശാല ക്യാമ്പസുകളോട് ചേര്‍ന്ന് സ്റ്റാര്‍ട്ട്അപ്പ് ഇന്‍ക്യുബേഷന്‍ യൂണിറ്റ് ആരംഭിക്കും... ഉന്നത വിദ്യാഭ്യാസമേഖലയില്‍ സമൂലമാറ്റം ലക്ഷ്യമിടുന്നുവെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍
ഉന്നത വിദ്യാഭ്യാസമേഖലയില്‍ സമൂലമാറ്റം ലക്ഷ്യമിടുന്നുവെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ബജറ്റ് അവതരണത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സര്‍വകലാശാല ക്യാംമ്പസുകളില്‍ സ്റ്റാര്‍ട്ട്അപ്പുകള്‍ തുടങ്ങുമെന്ന് ധനമന്ത്രി അറിയിച്ചു. സര്‍വകലാശാല ക്യാമ്പസുകളോട് ചേര്‍ന്ന് സ്റ്റാര്‍ട്ട്അപ്പ് ഇന്‍ക്യുബേഷന്‍ യൂണിറ്റ് ആരംഭിക്കും.സര്‍വകലാശാലകളോട് ചേര്‍ന്ന് 1,500 പുതിയ ഹോസ്റ്റല്‍ മുറികള്‍ അനുവദിച്ചു. സര്‍വകലാശാലകള്‍ക്ക് കിഫ്ബി വഴി 200 കോടി രൂപ നല്‍കുമെന്നും ധനമന്ത്രി അറിയിച്ചു.
എല്ലാ ജില്ലകളിലും സ്കില്‍ പാര്‍ക്കുകള്‍ വരും. ജില്ലാ തല സ്കില്‍ പാര്‍ക്കുകള്‍ക്ക് കിഫ്ബി വഴി 350 കോടി നല്‍കും. തൊഴില്‍ വൈദഗ്ധ്യത്തിന് വിപുലമായ പദ്ധതികള്‍ ആവിഷ്ക്കരിക്കും. ജില്ലകളില്‍ നൈപുണ്യ പാര്ക്കിന് 350 കോടി നീക്കിവച്ചതായും ധനമന്ത്രി വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha