കോഴിക്കോട് ക്ഷേത്രക്കുളത്തില്‍ പതിനേഴുകാരന് മുങ്ങിമരിച്ചു, അപകടം കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ
കൂട്ടുകാര്‍ക്കൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കുന്നതിനിടെ പതിനേഴുകാരന് മുങ്ങിമരിച്ചു. നമ്പ്രത്തുകര പുളക്കികുനി മുഹമ്മദിന്റെ മകന് മുഹമ്മദ് ഷാമിലാണ് മുങ്ങിമരിച്ചത് .കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ കുളത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി ഫയര്‍ഫോഴ്സ് എത്തിയാണ് യുവാവിനെ കുളത്തില്‍ നിന്ന് പുറത്തെടുത്തത്. ഉടനെ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha