കാശ് കിട്ടാന്‍ വേണ്ടി മാത്രം അഭിനയരംഗത്തേക്ക് വന്ന നടിയല്ല ഞാന്‍

താനൊരിക്കലും റോളിനുവേണ്ടി ഒരു സംവിധായകനെയും ഫോണ്‍ ചെയ്യാറില്ലെന്ന് പ്രശസ്ത നടി സീനത്ത്. അങ്ങനെ ബന്ധം പുതുക്കി റോള്‍ വാങ്ങിക്കുന്ന ഒരുപാടുപേര്‍ ഫീല്‍ഡിലുണ്ട്. ഒരു പ്രമുഖ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സീനത്ത് നിലപാട് വ്യക്തമാക്കിയത്. റോളുകള്‍ കുറയുമ്പോള്‍ ടെന്‍ഷനടിക്കുന്ന ആളല്ല ഞാന്‍. അഭിനയിച്ചുകിട്ടിയ കാശൊന്നും കളഞ്ഞിട്ടില്ല. രണ്ടു മക്കളാണെനിക്ക്.
കാശ് കിട്ടാന്‍ വേണ്ടി മാത്രം അഭിനയരംഗത്തേക്ക് വന്ന നടിയല്ല ഞാന്‍. സിനിമയില്‍ വരുന്ന കാലത്തുപോലും റോളുകള്‍ വേണ്ടെന്നുവച്ചിട്ടുണ്ട്. സിനിമയില്ലെന്നു കരുതി വെറുതെയിരിക്കാനൊന്നും എനിക്ക് കഴിയില്ല. ഫഌറ്റിലും പുറത്തുമായി കുറെ ഫ്രണ്ട്‌സുണ്ട്. അവര്‍ക്കൊപ്പം എല്ലാ ദിവസവും രാവിലെ ഒരു മണിക്കൂര്‍ നേരം കാക്കനാട് കലക്‌ട്രേറ്റിനടുത്ത ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പോയി ബാഡ്മിന്റണ്‍ കളിക്കും. മനസ്സിന് സമാധാനവും ഊര്‍ജവും ലഭിക്കുന്ന വ്യായാമമാണിത്. അതോടെ തടി നന്നായി കുറഞ്ഞു.
മറ്റു നടിമാര്‍ക്കുവേണ്ടി സൗഹൃദത്തിന്റെ പേരിലാണ് ഡബ്ബ് ചെയ്യേണ്ടിവരുന്നത്. മുമ്പ് നരേന്ദ്രപ്രസാദ് സാറും ലളിതച്ചേച്ചിയുമൊക്കെ മറ്റുള്ളവര്‍ക്കുവേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ട്. രഞ്ജി പറഞ്ഞിട്ടാണ് പാലേരി മാണിക്യത്തില്‍ ശ്വേതാമേനോന് ശബ്ദം കൊടുത്തത്. കുറച്ചുനാള്‍ മുമ്പ് ആഷിക് അബു വിളിച്ചു. റാണി പത്മിനിയില്‍ സജിതാമഠത്തിലിന്റെ കഥാപാത്രത്തിന് ശബ്ദം കൊടുക്കാമോ എന്ന് ചോദിച്ചു. നോ പറയാന്‍ പറ്റില്ലല്ലോ. പുറത്തുനിന്ന് വരുന്ന നടിമാര്‍ക്കുവേണ്ടി ശബ്ദം നല്‍കുന്നത് എനിക്കുതന്നെ പാരയാണെന്നറിയാം.
അതുകൊണ്ടുതന്നെ ഡബ്ബിംഗ് വളരെ ശ്രദ്ധിച്ചേ ഇനി ചെയ്യുന്നുള്ളൂ. അഭിനയിക്കാനാണ് താല്‍പ്പര്യം. സിനിമയുടെ ഇപ്പോഴത്തെ അവസ്ഥ മാറിവരും. അതോടെ കൂടുതല്‍ റോളുകള്‍ കിട്ടുമെന്നാണ് പ്രതീക്ഷ.
ഇപ്പോഴും ഇടയ്ക്കിടെ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. നാടകം എന്റെ ജീവിതത്തിന്റെ ഭാഗമാണ്. മൂന്നുവര്‍ഷം മുമ്പാണ് കാക്കനാട്ടെത്തി ഈ ഫഌറ്റ് വിലയ്ക്കു വാങ്ങിച്ചത്. ഇവിടെ ഓണാഘോഷം വന്നപ്പോള്‍ അസോസിയേഷന്‍കാര്‍ ഒരു നാടകമെഴുതാന്‍ നിര്‍ബന്ധിച്ചു.
പറ്റില്ലെന്ന് പറഞ്ഞ് ഒഴിയാന്‍ നോക്കിയെങ്കിലും അസോസിയേഷന്‍കാര്‍ നിര്‍ബന്ധിച്ചപ്പോള്‍ എഴുതേണ്ടിവന്നു. ഒരു പട്ടാളക്കാരന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കഥ. കളിയില്‍ അല്‍പ്പം കാര്യം.
അരമണിക്കൂര്‍ നാടകം സംവിധാനം ചെയ്തതും ഞാനാണ്. ഫ്‌ളാറ്റിലെ നൂറു കുടുംബങ്ങള്‍ക്കു വേണ്ടിയാണ് അന്ന് നാടകം അവതരിപ്പിച്ചത്. നാടകം തീര്‍ന്നപ്പോള്‍ ആണുങ്ങളടക്കമുള്ളവര്‍ പൊട്ടിക്കരഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha