കഴിഞ്ഞതിനെപ്പറ്റി ചിന്തിക്കാറില്ലെന്ന് ശാലു മേനോന്‍

നടി ശാലുമേനോന്‍ സോളര്‍ അന്വേഷണ കമ്മിഷന്റെ മുന്‍പാകെ ഹാജരായി. ടീം സോളര്‍ കമ്പനി വിവിധ വ്യക്തികളില്‍ നിന്ന് പിരിച്ചെടുത്ത തുക ബിജു രാധാകൃഷ്ണന്‍ ശാലുമേനോന് നല്‍കിയെന്ന് ഒട്ടേറെ സാക്ഷികള്‍ കമ്മിഷന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശാലു മേനോനെ വിസ്തരിക്കുന്നത്. അതേസമയം സാക്ഷി വിസ്താരത്തിന് മുന്നോടിയായി പ്രതികരിക്കാനില്ലെന്ന് ശാലു മേനോന്‍ പറഞ്ഞു.
എന്റെ കാര്യങ്ങള്‍ ഇവിടെ പറയും. മറ്റുള്ളവര്‍ പറഞ്ഞ കാര്യങ്ങളെപ്പറ്റി അറിയില്ല. എന്നോടു ചോദിക്കുന്ന കാര്യങ്ങള്‍ക്കു മറുപടി നല്‍കുമെന്നും ശാലു മേനോന്‍ പറഞ്ഞു. കേസില്‍പ്പെടുത്തിയതാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒക്കെ വന്നുപോയി. അതെല്ലാം കഴിഞ്ഞു. അതിനെപ്പറ്റി കൂടുതലായൊന്നും ചിന്തിക്കാറില്ല.
എല്ലാം കഴിഞ്ഞ കാര്യങ്ങളാണെന്നുമായിരുന്നു മറുപടി. സോളര്‍ കേസുമായി ബന്ധപ്പെട്ട് ശാലുമേനോനെ വിസ്തരിക്കണമെന്നു വിവിധ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെല്ലാം പുറമെ ടീം സോളര്‍ കമ്പനി ഇടപാടുകാരില്‍നിന്നു പിരിച്ച തുകയുടെ ഭൂരിഭാഗവും കൈപ്പറ്റിയത് ശാലു മേനോനാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. നേരത്തെ വിസ്താരത്തിനെത്തിയ പലരും ഇത് കമ്മിഷനെ ധരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അമ്മ രാധാദേവിക്കൊപ്പമാണ് ശാലു മേനോന്‍ മൊഴി നല്‍കാനെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha