''വീണ്ടും ട്വിസ്റ്റ്'' കൊലപ്പെടുത്താൻ പോപ്പുലർ ഫ്രണ്ട് തയ്യാറാക്കിയ ഹിറ്റ് ലിസ്റ്റ് പുറത്ത് ; പട്ടികയിൽ പ്രമുഖരും ? ഇന്ത്യയിൽ ഇസ്ലാമിക ഭരണം ഗൂഢാലോചന

പോപ്പുലർ ഫ്രണ്ടിന്റെ വേലത്തരങ്ങൾ പൊളിച്ചടുക്കി ദേശീയ അന്വേഷണ ഏജൻസി. പോപ്പുലർ ഫ്രണ്ടിനെതിരെ ഗുരുതര ആരോപണവുമായി ദേശീയ അന്വേഷണ ഏജൻസി രംഗത്ത്. റിപ്പോർട്ട് പ്രകാരം കേരളത്തിലെ പ്രമുഖരെ കൊലപ്പെടുത്താൻ പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടതായി എൻഐഎ പറയുന്നു. മാത്രമല്ല റെയ്ഡിൽ പിടിച്ചെടുത്ത രേഖകളിൽ ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചെന്ന് എൻഐഎ വ്യക്തമാക്കി.
അതേസമയം അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ കിട്ടുന്നതിന് വേണ്ടി കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം പറയുന്നത്. നിലവിൽ പ്രതികൾ ഇന്ത്യയിൽ ഇസ്ലാമിക ഭരണം നടപ്പിലാക്കാൻ വേണ്ടി ലക്ഷ്യമിട്ടുകൊണ്ട് ഗൂഢാലോചന നടത്തി.
ഇതേതുടർന്ന് കേരളത്തിൽ അറസ്റ്റിലായ 11 പ്രതികളും അവരുടെ ഓഫീസുകളിലും വീടുകളിലും പലവട്ടം ഗൂഢാലോചന നടത്തി. എന്നാൽ ഇതുമായി ബന്ധപ്പെട്ട രഹസ്യയോഗങ്ങളെല്ലാം വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ് നടത്തിയത്.
https://www.facebook.com/Malayalivartha


























