പിഎഫ്ഐ നേതാക്കളെ ഒളിപ്പിച്ചത് സിപിഎമ്മോ? ലുക്ക് ഔട്ട് നോട്ടീസിന് പിന്നിൽ! കോടിക്കണക്കിന് പണം വരുന്നത് ഹവാലയായി

തീവ്രവാദ കേസിലും ഹര്‍ത്താല്‍ ആക്രമണക്കേസിലും ഒളിവില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ ഒളിപ്പിക്കാൻ സി പി എം സൗകര്യം ഒരുക്കിയോ? എൻ ഐ എ ക്കാണ് ഇങ്ങനെയൊരു സംശയം ഉണ്ടായിരിക്കുന്നത്. സി പി എം സഹായം കിട്ടിയിട്ടുണ്ടെങ്കിൽ പ്രതികളെ കിട്ടാൻ പ്രയാസമാണെന്ന് എൻ.എ എ കരുതുന്നു.ഈ സാഹചര്യത്തിൽ എന്‍ഐഎ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും.
സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍, സെക്രട്ടറി സി.എ. റൗഫ് എന്നിവര്‍ക്കെതിരെയാണ് കൊച്ചി എന്‍ഐഎ കോടതിയില്‍ ഇതിനായി ഹര്‍ജി നല്‍കുക. റെയ്ഡിനിടയില്‍ ഒളിവില്‍പോയ ഇരുവരും ചേര്‍ന്നാണ് സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്നും എന്‍ഐഎ വ്യക്തമാക്കുന്നു. കോടികളുടെ നാശനഷ്ടം വരുത്തുന്ന വിധത്തിലായിരുന്നും ഹര്‍ത്താല്‍ അരങ്ങേറിയത്.തീവ്രവാദ പ്രവര്‍ത്തനത്തിന് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് ഒളിവില്‍ കഴിയുന്ന പിഎഫ്‌ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍. കേസിലെ 12 ആം പ്രതിയാണ് സംസ്ഥാന സെക്രട്ടറി സിഎ റൗഫ്. ഇരുവരും കഴിഞ്ഞ ദിവസത്തെ മിന്നല്‍ പരിശോധനയ്ക്കിടയില്‍ ഒളിവില്‍പോകുകയായിരുന്നു.
മിന്നൽ പരിശോധനക്കിടയിൽ ആരും ഒളിവിൽ പോകാതിരിക്കാൻ എൻ ഐഎ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സംസ്ഥാന നേതാക്കളെ കുരുക്കാൻ അതീവ രഹസ്യമായാണ് എൻ
ഐ എ കരുക്കൾ നീക്കിയത്. എന്നിട്ടും ഇവർ മുങ്ങിയതാണ് ദുരൂഹമായത്. അതിന് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് ദേശീയ അന്വേഷണ ഏജൻസി കരുതുന്നത്.
രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഗൂഢാലോന നടത്തിയതിലും സമൂഹമാധ്യമങ്ങള്‍ വഴി ഭീകരണ സംഘടനകളിലേക്ക് യുവാക്കളെ ആകര്‍ഷിച്ചതിലും ഇരുവര്‍ക്കും പങ്കുണ്ടെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ് അബ്ദുള്‍ സത്താര്‍, റൗഫ് പാലക്കാട് പട്ടാമ്പി സ്വദേശിയും.നേതാക്കള്‍ കൂട്ടത്തോടെ അറസ്റ്റിലായപ്പോള്‍ കേരളത്തിലെ സംഘടനാ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നതിനാണ് നേതാക്കള്‍ ഒളിവില്‍പോയതെന്നും ഒളിവിലുരുന്നാണ് എന്‍ഐഎ റെയ്ഡിനെതിരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. എന്‍ഐഎ ഓഫീസില്‍ പ്രതികള്‍ കീഴടങ്ങാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് അറസ്റ്റ് വാറണ്ടും ലുക്ക് ഒട്ട് നോട്ടീസും പുറപ്പെടുവിക്കാന്‍ എന്‍ഐഎ ശ്രമം തുടങ്ങിയത്. അതേസമയം, സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ റെയ്ഡ് തുടരാനാണ് എന്‍ഐഎ നീക്കം.
സംസ്ഥാനത്തെ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളുടെ പരിശോധനാ ഫലം ലഭിച്ചാല്‍ ഉടന്‍ കോടതിയില്‍ അപേക്ഷ നല്‍കും. കേസില്‍ എന്‍ഐഎ കസ്റ്റഡിയിലുള്ള 11 പേരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഈമാസം 30 വരെയാണ് പ്രതികളെ ചോദ്യം ചെയ്യലിനായി വിട്ട് നല്‍കിയിട്ടുള്ളത്. വരും ദിവസം വിവിധ ജില്ലകളില്‍ പ്രതികളുമായി തെളിവെടുപ്പും ഉണ്ടാകും. എന്‍ഐഎ റെയ്ഡിനെതിരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിന് ഇരു നേതാക്കള്‍ക്കെതിരെ പൊലീസും നിയമനടപടി തുടങ്ങിയിട്ടുണ്ട്. ഹര്‍ത്താലില്‍ അതിക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിക്കാണ് കേരളാ പൊലീസും ഒരുങ്ങുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താല്‍ അക്രമത്തോടനുബന്ധിച്ച് സംസ്ഥാനത്ത് 274 പേരെ കൂടി പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം 1,013 പേരാണ് അറസ്റ്റിലായത്. ഇതോടെ ആകെ അറസ്റ്റിലായവര്‍ 1287 ആയി. പുതുതായി 27 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തതോടെ, അക്രമവുമായി ബന്ധപ്പെട്ടു കേരളത്തില്‍ ഇതു വരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 308 ആയി. 834 പേര്‍ കരുതല്‍ തടങ്കലിലാണ്. കോട്ടയത്താണു കൂടുത അറസ്റ്റ് 215. ഇതിൽ കോട്ടയത്തുണ്ടായ അറസ്റ്റിൽ എൻഐഎ പോലും അത്ഭുതപെടുന്നു.
മിന്നൽ ഹർത്താൽ നിയമ വിരുദ്ധമാണെന്ന് കേരള ഹൈകോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ നിരീക്ഷിച്ചത് എൻ ഐ എ ക്ക് വലിയ നേട്ടമായി മാറി.ഹർത്താലിനെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടണമെന്ന് സംഭവ ദിവസം രാവിലെ ഹൈക്കോടതി പറഞ്ഞിട്ടും സംസ്ഥാന സർക്കാർ അനങ്ങിയില്ല. മിന്നൽ ഹർത്താൽ നിയമ വിരുദ്ധമാണെന്ന്
ഹൈകോടതി പറഞ്ഞു. ഇത്രയുമൊക്കെയായിട്ടും സി പി എം അനങ്ങിയിട്ടില്ല.
പോലീസിൻ്റെ നിസാര മനോഭാവത്തിലും എൻ ഐ എ ക്ക് അത്ഭുതമുണ്ട്. രാജ്യം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ കേരള പോലീസ് മാത്രം തീവ്രവാദികളെ പരോക്ഷമായി സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്നതായി എൻ.എ എ സംശയിക്കുന്നു. ഇത് ഒരു രാഷ്ട്രീയ തീരുമാനത്തിൻ്റെ ഭാഗമാണെന്ന് കരുതുന്നവരാണ് എൻ ഐ എ ഉദ്യോഗസ്ഥർ.
സംസ്ഥാന സർക്കാർ പി.എഫ് ഐ തീവ്രവാദികളെ സഹായിക്കുന്ന നിലപാടാണ് പിന്തുടരുന്നതെന്ന് എൻ ഐ എ സംശയിക്കുന്നു. കേരള ഹൈക്കോടതിക്കുള്ള ആത്മാർത്ഥത പോലും കേരള പോലീസിന് ഇല്ലെന്നാണ് എൻ ഐ എ കരുതുന്നത്.
പോപുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക സ്രോതസുകള്‍ക്ക് തടയിട്ട് 23 അക്കൗണ്ടുകള്‍ ഇ ഡി മരവിപ്പിച്ചിട്ടുണ്ടെങ്കിലും പി.എഫ്.ഐക്ക് മറ്റ് ചില സാമ്പത്തിക സ്ത്രോസുകളുണ്ടെന്നാണ് എൻ ഐ എ സംശയിക്കുന്നത്. ഗള്‍ഫിലെ സുശക്തമായ സംഘടനാ സംവിധാനത്തിലൂടെയാണ് ഫണ്ട് പിരിക്കുന്നതെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടും
രാജ്യത്തിൻ്റെ ഇൻറലിജൻസ് സംവിധാനങ്ങളെയാകെ അട്ടിമറിച്ചു കൊണ്ട് പി.എഫ് ഐ ക്ക് പണം വരുന്നു എന്നാണ് കേന്ദ്ര ഏജൻസി കണ്ടെത്തിയിരിക്കുന്നത്.
പോപ്പുലര്‍ ഫ്രണ്ടിന്റെ കീഴിലുള്ള സന്നദ്ധ സംഘടനയായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ പേ
രിലും കോടികൾ എത്തിയിട്ടുണ്ട്. ഇവരുടെ അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. ഇഡിയടക്കം വിവിധ ഏജന്‍സികളുടെ അന്വേഷണം പിഎഫ്‌ഐക്കെതിരെ നടക്കുന്നുണ്ട്. അതിനിടെയാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. ഹവാല ഇടപാടുകള്‍, വിദേശ ധന സഹായം തുടങ്ങി പല മാര്‍ഗങ്ങളിലൂടെയാണ് പണം ഇന്ത്യയിലെത്തുന്നത്. ഇത്തരത്തില്‍ എത്തുന്ന പണം പിഎഫ്‌ഐ പ്രവര്‍ത്തകരുടെ അക്കൗണ്ടുകളിലേക്ക് മാറ്റുന്നതടക്കമുള്ള നീക്കങ്ങളാണ് ഇവര്‍ നടത്തുന്നത്. ഈ പണം ക്രിമിനല്‍ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതായും ഇഡി പറയുന്നു.
കസ്റ്റഡിയിലുള്ള പിഎഫ്‌ഐ നേതാക്കളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇഡിയുടെ നീക്കം.പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്നതിനെ സംബന്ധിച്ച് കേന്ദ്ര സർക്കാർ അന്തിമ തീരുമാനം എടുത്തതായി സൂചനയുണ്ട്. രാജ്യത്തിൻെ സാമ്പത്തിക സുരക്ഷിതത്വത്തെ തന്നെ അട്ടിമറിക്കുന്ന നീക്കങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
പോപ്പുലർ ഫ്രണ്ടിനെ ഇതിനോടകം രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും നിരോധിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്രത്തിൻ്റെ വിജ്ഞാപനത്തിലൂടെ നിരോധനം കൂടുതൽ ശക്തമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഗോവ, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ രാമനവമി ഘോഷയാത്രയ്ക്കിടെ അക്രമസംഭവങ്ങൾ അരങ്ങേറിയിരുന്നു. അക്രമ സംഭവങ്ങളെത്തുടർന്ന് ഇവിടങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. കേരളത്തിലും സമാനമായ സംഭവങ്ങളാണുണ്ടായത്.
വിദേശ ധനസഹായം സ്വീകരിക്കുന്നതിന് സന്നദ്ധസംഘടനകൾക്ക് കേന്ദ്രസർക്കാർ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ട്. ചുരുങ്ങിയത് മൂന്നുവർഷമായി നിലവിലുളളതും സന്നദ്ധപ്രവർത്തനങ്ങൾക്കായി ഇതിനകം 15 ലക്ഷം രൂപ ചെലവഴിച്ചിട്ടുളളതുമായ സംഘടനകൾക്ക് മാത്രമേ ഇനി വിദേശ ധനസഹായം സ്വീകരിക്കുന്നതിന് അനുമതിയുണ്ടാകൂ.
വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന എൻജിഒ ഭാരവാഹികൾ വിദേശസംഭാവന എത്രയാണെന്നും അത് എന്തിനുവേണ്ടിയുളളതാണെന്നും വ്യക്തമാക്കുന്ന രേഖ സംഭാവന നൽകുന്നവരിൽ നിന്ന് ഹാജരാക്കണമെന്നും കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
എൻ.ജി.ഒ. ഭാരവാഹിയുടെ ആധാർ നമ്പർ നിർബന്ധമാക്കി നിയമത്തിൽ ഭേദഗതി വരുത്തി ഏകദേശം രണ്ടുമാസങ്ങൾ പിന്നിടുമ്പോഴാണ് പുതിയ എഫ്.സി.ആർ.എ. നിയമങ്ങൾ ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്.
എഫ്.സി.ആർ.എ. അക്കൗണ്ട് ഉണ്ടെങ്കിലും മുൻകൂർ അനുമതിയോടെ മാത്രമേ വിദേശസഹായം സ്വീകരിക്കാൻ പറ്റൂ. വിദേശധനസഹായം സ്വീകരിക്കുന്ന സംഘടനയുടെ മുഖ്യപ്രവർത്തകൻ സംഭാവന നൽകുന്ന സംഘടനയുടെ ഭാഗമായിരിക്കരുത്. കൂടാതെ സന്നദ്ധസംഘടനയിലെ 75 ശതമാനം ഓഫീസ് ഭാരവാഹികളോ, ഭരണസമിതി അംഗങ്ങളോ വിദേശ ധനസഹായം നൽകുന്ന സംഘടനയിലെ ജീവനക്കാരോ, അംഗങ്ങളോ ആയിരിക്കരുത്.
ധനസഹായം നൽകുന്നത് ഒരു വ്യക്തിയാണെങ്കിൽ ആ വ്യക്തി, ധനസഹായം സ്വീകരിക്കുന്ന സംഘടനയുടെ മുഖ്യ പ്രവർത്തകനോ, ഓഫീസ് ഭാരവാഹിയോ ആകാൻ പാടില്ല. കൂടാതെ, സന്നദ്ധസംഘടനയുടെ 75 ശതമാനം ഓഫീസ് ഭാരവാഹികളോ അല്ലെങ്കിൽ ഭരണസമിതി അംഗങ്ങളോ സംഭാവന നൽകുന്ന വ്യക്തിയുടെ കുടുംബാംഗങ്ങളോ, അടുത്ത ബന്ധുക്കളോ ആയിരിക്കരുതെന്നും ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ നിയമത്തിൽ പറയുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ, സർക്കാർ ജീവനക്കാർ, ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിലെ അംഗങ്ങൾ എന്നിവരെ വിദേശ സഹായം സ്വീകരിക്കുന്നതിൽ നിന്ന് വിലക്കിയിട്ടുമുണ്ട്.
2016-17, 2018-19 കാലയളവിനിടയിൽ എഫ്സിആർഎ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുളള എൻജിഒകൾ ഇതുവരെ 58,000 കോടി രൂപയാണ് വിദേശധനസഹായമായി സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഏകദേശം 22,400 എൻ.ജി.ഒകളാണ് ഉള്ളത്.
പി.എഫ്.ഐക്ക് പണം വരുന്നത് എവിടെ നിന്നാണെന്ന് എൻ ഐ എ ക്ക് നന്നായറിയാം. പണം വരുന്നത് തടയാനായി വിവിധ ഏജൻസികൾ പിടിമുറുക്കിയെങ്കിലും വരുന്ന കോടികളിൽ ഒരു കുറവുമുണ്ടായില്ല. പിടികൂടാനുള്ള രണ്ട് പി.എഫ്.ഐ നേതാക്കളാണ് കേരളത്തിൽ വൻതോതിൽ ഹവാല പണം എത്തിക്കുന്നതും ചെലവഴിക്കുന്നതും. അതു കൊണ്ട് തന്നെ ഇവരെ പിടികൂടാതിരുന്നാൽ പി.എഫ്.ഐയുടെ സാമ്പത്തിക വരവിന് ഒരു കുറവും സംഭവിക്കില്ല. അതിനാലാണ് അതീവ ഗൗരവമായി പി.എഫ്.ഐ നടപടികൾ സജീവമാക്കുന്നത്.
https://www.facebook.com/Malayalivartha


























