മതവിദ്വേഷം വളര്‍ത്തുന്നെന്ന ആരോപണത്തിന്റെ പേരില്‍ ജയിലിലടച്ചാല്‍ ജാമ്യമെടുക്കില്ലെന്ന് വെള്ളാപ്പള്ളി

മതവിദ്വേഷം വളര്‍ത്തുന്നെന്ന ആരോപണത്തിന്റെ പേരില്‍ കേസെടുത്ത് തന്നെ ജയിലില്‍ അടച്ചാല്‍ യാതൊരു പ്രശ്‌നവും ഇല്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. കേസില്‍ ജാമ്യമെടുക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. തന്നെ ജയിലില്‍ അടച്ചാല്‍ അത് സമത്വ മുന്നേറ്റ യാത്രയ്ക്ക് ഇരട്ടി മധുരം ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യാത്രയ്ക്ക് കോട്ടയത്ത് നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
വിവേചനം പറഞ്ഞാല്‍ മതവിദ്വേഷമായി ചിത്രീകരിക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ പേരില്‍ സമത്വമുന്നേറ്റ യാത്രയ്ക്കിടയില്‍ എന്നെ അറസ്റ്റ് ചെയ്ത് സെന്‍ട്രല്‍ ജയിലിലടച്ചാല്‍ യാത്ര അവസാനിക്കുന്ന ഡിസംബര്‍ അഞ്ചിന് ശംഖുംമുഖത്ത് പുതിയ രാഷ്ടീയ പാര്‍ട്ടി ഉദയം ചെയ്യുന്നത് ജയിലില്‍ കിടന്ന് ആഘോഷിക്കും. രാജ്യത്തെ വിലക്കയറ്റം പോലുള്ള പ്രശ്‌നങ്ങള്‍ അല്ല ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha