Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

വിശ്വസിച്ചാലും ഇല്ലെങ്കിലും... ഒഡീഷയില്‍ ഒരു വലിയ അപകടം സംഭവിച്ചേക്കുമെന്നു റെയില്‍വേ ഭയന്നിരുന്നതായി റിപ്പോര്‍ട്ട്; ദിവസങ്ങള്‍ക്കുള്ളില്‍ അത് സംഭവിച്ചു; ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് നടന്ന ഉന്നതതല യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തത്രേ

04 JUNE 2023 12:14 PM IST
മലയാളി വാര്‍ത്ത

ഒഡീഷയിലെ ട്രെയിന്‍ അപകടത്തിന്റെ നടുക്കത്തില്‍ നിന്നും രാജ്യം ഇപ്പോഴും മുക്തിയായിട്ടില്ല. അതിനിടെ ഒഡീഷയില്‍ വലിയൊരു അപകടം റെയില്‍വേ ഭയന്നിരുന്നത്രെ. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് നടന്ന ഉന്നതതല യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുകയും ചെയ്തു.

ഒഡീഷയിലെ ഭുവനേശ്വര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, ബാലസോര്‍ ഉള്‍പ്പെടുന്ന ഈസ്റ്റ് കോസ്റ്റ് റെയില്‍വേ മേഖലയാണ് ഏറ്റവും അപകടസാധ്യതയുള്ളതായി അന്നു വിലയിരുത്തിയത്. സമീപമുള്ള സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയും അപകടമേഖലയാണെന്നു വിലയിരുത്തി രണ്ടു മേഖലകളുടെയും മേധാവികള്‍ക്ക് അപകടസാധ്യതാ മുന്നറിയിപ്പും നല്‍കി.

ഒഡിഷ അപകടത്തോടെ പല കാര്യങ്ങളും പുറത്തു വന്നു. ഒരു വര്‍ഷത്തിനിടെ രാജ്യത്തു ചെറുതും വലുതുമായ 210 അപകടങ്ങള്‍ നടന്നതായാണു റെയില്‍വേയുടെ കണക്ക്. ജീവഹാനി കുറവാണെങ്കിലും അപകടങ്ങളിലെ വര്‍ധന സുരക്ഷാവീഴ്ച സൂചിപ്പിക്കുന്നതാണ്. അപകടങ്ങളില്‍ 90 ശതമാനവും സംഭവിച്ചതു ട്രെയിനുകള്‍ സിഗ്‌നല്‍ മറികടന്നതു മൂലമാണ്.

ഷൊര്‍ണൂരിലേക്കുള്ള വേണാട് എക്‌സ്പ്രസ് കഴിഞ്ഞയാഴ്ച മാവേലിക്കരയ്ക്കടുത്തു ചെറിയനാട് സ്റ്റേഷനില്‍ നിര്‍ത്താതെ പോയത് ഇത്തരത്തിലൊന്നായി കരുതുന്നു. വാജ്‌പേയി സര്‍ക്കാരില്‍, ഇപ്പോഴത്തെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ റെയില്‍വേ മന്ത്രിയായിരിക്കെ സുരക്ഷയ്ക്കായി ഓരോ ടിക്കറ്റിനും പ്രത്യേക സെസ് ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നു വന്ന യുപിഎ സര്‍ക്കാര്‍ സെസ് എന്ന പേര് ഒഴിവാക്കി തുക ടിക്കറ്റ് നിരക്കില്‍ ലയിപ്പിച്ചു.

അതുവരെ പിരിച്ച സെസ് വരവില്‍ കാണിച്ച് അന്നത്തെ മന്ത്രി ലാലുപ്രസാദ് യാദവ് ലാഭം കാട്ടി. തുടര്‍ന്നുവന്ന മമതാ ബാനര്‍ജിയും ഇതേവഴി പിന്തുടര്‍ന്നു. ഓരോ കോച്ചും പരമാവധി ഉപയോഗിക്കാനായി ബ്രേക്ക് പവര്‍ സര്‍ട്ടിഫിക്കറ്റ് (ഓരോ സര്‍വീസും പൂര്‍ത്തിയാകുമ്പോള്‍ ട്രെയിനിന്റെ ബ്രേക്ക് പരിശോധിച്ച് അതിന്റെ കാര്യക്ഷമത ഉറപ്പുവരുത്തുന്ന സര്‍ട്ടിഫിക്കറ്റ്) പോലും ഇല്ലാതെ ട്രെയിനുകള്‍ ഓടിത്തുടങ്ങിയതും ഇക്കാലത്താണ്.

വില കുറഞ്ഞ ചൈനീസ് ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്തു സിഗ്‌നലിങ്ങിനും കോച്ച് നിര്‍മാണത്തിനും അടക്കം ഉപയോഗിക്കാന്‍ തുടങ്ങി. സുരക്ഷാവെല്ലുവിളിയായ ഈ ഉല്‍പന്നങ്ങള്‍ ഇപ്പോള്‍ തിടുക്കത്തില്‍ മാറ്റിവരികയാണ്. രണ്ടു പതിറ്റാണ്ടായി റെയില്‍വേയില്‍ നിയമനങ്ങള്‍ കുറഞ്ഞതോടെ, വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന ജീവനക്കാരുടെ ജോലിഭാരവും സുരക്ഷാ ഭീഷണിയായി റെയില്‍വേ ബോര്‍ഡ് വിലയിരുത്തിയിട്ടുണ്ട്.

ലോക്കോ പൈലറ്റുമാരും ഗാര്‍ഡുമാരും മൂന്നോ നാലോ ദിവസം തുടര്‍ച്ചയായി ജോലി ചെയ്യേണ്ടി വരുന്നു. ഇത് അവരുടെ കാര്യക്ഷമതയെയും പെട്ടെന്നു പ്രതികരിക്കാനുള്ള കഴിവിനെയും ഇല്ലാതാക്കുന്നു. റെയില്‍വേ ട്രാക്കുകള്‍ പരിശോധിക്കേണ്ട ഉദ്യോഗസ്ഥരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ട്. ഒഡീഷ, ഛത്തീസ്ഗഡ് മേഖലയെയാണു ജീവനക്കാരുടെ ക്ഷാമം കാര്യമായി ബാധിക്കുന്നത്.

അഭിമാന പദ്ധതിയായ വന്ദേഭാരതിലാണ് ഇപ്പോള്‍ റെയില്‍വേയുടെ മുഴുവന്‍ ശ്രദ്ധയും. ഇതുവരെ 19 വന്ദേഭാരത് ട്രെയിനുകള്‍ ഓടിത്തുടങ്ങി. 2023 ഓഗസ്റ്റ് 15നു മുന്‍പ് 75 വന്ദേഭാരത് എന്ന ലക്ഷ്യത്തിലെത്താന്‍ കുതിക്കുമ്പോഴാണു ബാലസോര്‍ ദുരന്തം.

അതേസമയം ട്രെയിന്‍ ദുരന്തത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവയ്ക്കണമെന്ന ആവശ്യം ഉയരുമ്പോള്‍ ദുരന്തഭൂമിയായ ബാലസോര്‍ ഒരുകാലത്ത് അദ്ദേഹത്തിന്റെ കര്‍മഭൂമിയായിരുന്നു. ഒഡീഷ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന അശ്വിനി വൈഷ്ണവ് ബാലസോര്‍ ജില്ലയുടെയും കട്ടക് ജില്ലയിലും കലക്ടറായി ജോലി ചെയ്തിട്ടുണ്ട്.

പതിനായിരത്തിലധികം പേര്‍ കൊല്ലപ്പെട്ട 1999 ചുഴലിക്കാറ്റ് സമയത്ത് യുഎസ് നേവി വെബ്സൈറ്റില്‍ നിന്ന് ചുഴലിക്കാറ്റിന്റെ വിവരങ്ങള്‍ അന്നത്തെ ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നത് ബാലസോര്‍ കലക്ടറായിരുന്ന അശ്വിനി വൈഷ്ണവ് ആയിരുന്നു. അനേകായിരം പേരുടെ ജീവന്‍ രക്ഷിക്കാന്‍ കലക്ടറായിരുന്ന അദ്ദേഹത്തിന്റെ ഇടപെടലുകള്‍ സഹായിച്ചു. 2003 വരെ ഒഡീഷയില്‍ ജോലി ചെയ്ത അദ്ദേഹം പിന്നീട് പ്രധാനമന്ത്രി വാജ്‌പേയിയുടെ ഓഫിസില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിതനായി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണക്കൊള്ളയിലെ ആദ്യ കേസുകളിൽ ഹൈക്കോടതിയിൽ എസ്‌ഐടി ഇന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും....  (17 minutes ago)

VD SATHEESAN ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ  (29 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 680 രൂപയുടെ കുറവ്  (37 minutes ago)

ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...  (55 minutes ago)

  ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പിലാക്കാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്  (1 hour ago)

  ചീഫ്‌ സെക്രട്ടറി ഡോ. എ ജയതിലക്‌ ചൊവ്വാഴ്‌ച സർവീസിൽ നിന്ന്‌ വിരമിക്കും... ബിശ്വനാഥ് സിൻഹ നാളെ ചുമതലയേൽക്കും  (1 hour ago)

മുംബൈയിൽ മഴ ശക്തം.... മുംബൈ കോസ്റ്റൽ റോഡിലും മഴകാരണം ഗതാഗത പ്രതിസന്ധി..  (1 hour ago)

വനിതാ ക്രിക്കറ്റിൽ പുതിയ ചരിത്രം എഴുതി ഇന്ത്യയുടെ പ്രീമിയർ ഓൾ റൗണ്ടർ ദീപ്തി ശർമ...  (1 hour ago)

ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം  (2 hours ago)

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..  (2 hours ago)

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...  (2 hours ago)

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി  (2 hours ago)

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (3 hours ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (3 hours ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends