Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

സർക്കാരിന്റേത് എല്ലാവരെയും ഒരുപോലെ കണ്ടുകൊണ്ടുള്ള പ്രവർത്തനം: മുഖ്യമന്ത്രി

28 AUGUST 2023 12:26 AM IST
മലയാളി വാര്‍ത്ത

More Stories...

മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..

കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന് സാങ്കേതിക തകരാർ... തിരിച്ചിറക്കി

ഞങ്ങൾ ചത്തിരുന്നെങ്കിൽ നീയൊക്കെ സമാധാനം പറയുമായിരുന്നോ... റിപ്പോര്‍ട്ടര്‍ TV-യുടെ നട്ടെല്ലൂരി മജിസ്ട്രേറ്റ് ടിയാര..!30000 വന്ന വഴി

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു

സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളെയും ഒരേ പരിഗണനയോടെ കണ്ട് നല്ല ഒരു നാളെ സൃഷ്ടിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാനുഷരെല്ലാം ഒന്നുപോലെ എന്ന ഓണ സങ്കല്പം യാഥാർത്ഥ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.ഓണം വാരാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്ന് നിശാഗന്ധിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കുറച്ചു ദിവസങ്ങൾക്കു മുൻപ് സംസ്ഥാനത്ത് ഓണം നല്ല നിലയിൽ ആഘോഷിക്കാൻ സാധിക്കുമോ എന്ന ആശങ്ക ചിലർ പ്രചരിപ്പിച്ചിരുന്നു. ആ പ്രചാരണം തികച്ചും തെറ്റാണ് എന്ന് ഇപ്പോൾ തെളിഞ്ഞു. സംസ്ഥാനത്തെ റോഡുകളും തെരുവുകളും പട്ടണ പ്രദേശങ്ങളും ഓണം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്.

ഇത്തരം പൊളി വചനങ്ങൾ പ്രചരിപ്പിക്കുന്നവരെ ജാഗ്രതയോടെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകത്ത് പലയിടങ്ങളിലും നമ്മുടെ രാജ്യത്തും സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വലിയതോതിൽ കൂടുകയാണ്. എന്നാൽ സംസ്ഥാനത്ത് ആ അന്തരം നല്ല രീതിയിൽ കുറയ്ക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. ഓണക്കാലത്ത് എല്ലാ വിഭാഗം ജനങ്ങൾക്കും സർക്കാർ പിന്തുണ നൽകി.

വരുമാനം പലവിധത്തിൽ നിലച്ചു പോയവരെ കണക്കിലെടുത്ത് അവർക്ക് സഹായം നൽകി.60 ലക്ഷം പേർക്ക് സാമൂഹ്യ പെൻഷൻ വിതരണം ചെയ്തു വരുന്നു. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസരംഗം ഏറെ മെച്ചപ്പെട്ടു. വിദൂര ഗ്രാമങ്ങളിൽ പോലും മികവാർന്ന വിദ്യാഭ്യാസം ലഭ്യമായി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴി ഉണ്ടാക്കിയ ഈ നേട്ടം ദേശീയതലത്തിൽ നിരന്തരം സംസ്ഥാനത്തിന് അംഗീകാരം നേടിത്തരികയാണ്.

സംസ്ഥാനത്തെ ആരോഗ്യരംഗം എങ്ങനെ ഉയർന്നുനിൽക്കുന്നു എന്ന് കോവിഡ് കാലഘട്ടം നമ്മെ ബോധ്യപ്പെടുത്തി.വികസിത രാഷ്ട്രങ്ങൾ പോലും കോവിഡിന് മുന്നിൽ മുട്ടുകുത്തിയപ്പോൾ നമ്മുടെ ആരോഗ്യ സംവിധാനം മികവു പുലർത്തി. ബെഡ്ഡുകളോ ഓക്സിജൻ സിലിണ്ടറുകളോ വെന്റിലേറ്ററുകളോ ഇല്ലാത്ത സാഹചര്യം സംസ്ഥാനത്ത് ഉണ്ടായില്ല. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ ആക്കി മാറ്റി. താലൂക്ക് ആശുപത്രികളെ സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യത്തിലാക്കി.ഇതുവഴി എല്ലാവർക്കും ചികിത്സ ലഭ്യമാകുന്ന സാഹചര്യം ഉണ്ടായി.

പാവപ്പെട്ടവർക്ക് സ്വന്തം കിടപ്പാടം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ ഇതിനോടകം നാലു ലക്ഷം കുടുംബങ്ങൾക്ക് വീട് വെച്ച് നൽകി. സംസ്ഥാനത്ത് ജനസംഖ്യയുടെ 0.7 ശതമാനം ആളുകൾ അതി ദരിദ്രാവസ്ഥയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

64,000പേർ ഇതിൽ ഉൾപ്പെടുന്നു. ഇവരെ അതിദാരിദ്ര്യവസ്ഥയിൽ നിന്ന് മോചിപ്പിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. മൈക്രോ പ്ലാൻ തയ്യാറാക്കി തദ്ദേശസ്ഥാപനങ്ങൾ വഴി ഇതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.2024 നവംബറോടെ ഇതിൽ ഭൂരിഭാഗം പേരുടെയും ദാരിദ്ര്യവസ്ഥ മാറ്റുകയും 2025 നവംബർ ഒന്നോടെ പരമ ദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുകയുമാണ് ലക്ഷ്യം.

നവകേരളം സൃഷ്ടിക്കാനുള്ള പ്രയത്നത്തിലാണ് സർക്കാർ.25 വർഷത്തെ പ്രയത്നം വഴി ഇത് യാഥാർത്ഥ്യമാക്കാൻ ആണ് ശ്രമം. ലോകത്തെ വികസിത മധ്യ വരുമാന രാജ്യങ്ങളിലെ നിലവാരത്തിന് സമാനമായി കേരള ജനതയുടെ ജീവിത നിലവാരം ഉയർത്തുകയാണ് ലക്ഷ്യം. അതു നമുക്ക് സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ഒരുമയ്ക്ക് കാരണം നമ്മുടെ മതനിരപേക്ഷ ബോധം ആണെന്നും ഇത് മുറുകെ പിടിക്കാൻ നാമെല്ലാവരും ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് തടഞ്ഞല്ല പ്രതിഷേധിക്കേണ്ടതെന്ന് യാത്രക്കാര്‍  (31 minutes ago)

K. Muraleedharan ബോർഡിലെ പ്രഗത്‌ഭർ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.  (58 minutes ago)

കൊല്ലം സ്വദേശിയെ ഒമാനിലെ സമൈലിൽ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

സൗദി അറേബ്യയിൽ ഉച്ചസമയത്തെ ജോലിക്കുള്ള വിലക്ക് പ്രാബല്യത്തിലായി...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 120 രൂപയുടെ കുറവ്  (2 hours ago)

ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറപ്പുകൾ വാങ്ങാനാകില്ല.... കടുത്ത നിയന്ത്രണവുമായി കേന്ദ്രം  (2 hours ago)

റബ്ബറിന്റെ ഉത്പ്പാദനത്തിൽ കുറവ് ... കർഷകർ പ്രതിസന്ധിയിൽ...  (3 hours ago)

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന് സാങ്കേതിക തകരാർ... തിരിച്ചിറക്കി  (3 hours ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ക്രൂസ് മിസൈൽ- ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ ( എൽ.ആർ.എൽ.എ.സി.എം) പരീക്ഷണം വിജയകരം...‌  (3 hours ago)

ഞങ്ങൾ ചത്തിരുന്നെങ്കിൽ നീയൊക്കെ സമാധാനം പറയുമായിരുന്നോ... റിപ്പോര്‍ട്ടര്‍ TV-യുടെ നട്ടെല്ലൂരി മജിസ്ട്രേറ്റ് ടിയാര..!30000 വന്ന വഴി  (3 hours ago)

  ബംഗാൾ ആൾക്കൂട്ട കൊലപാതകം... കൊല്ലപ്പെട്ടത് മലയാളി അല്ലെന്ന് സൂചന...  (3 hours ago)

ഇന്തോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി  (4 hours ago)

ബുധനാഴ്ച പുലർച്ചെ അൽജീരിയക്കെതിരെ മെസ്സിയിറങ്ങും  (4 hours ago)

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളി  (5 hours ago)

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു  (5 hours ago)

Malayali Vartha Recommends