മുപ്പത് പവൻ സ്വർണവും, അമ്പത് സെന്റ് സ്ഥലം സമ്മാനവും നൽകി വിവാഹം:- ഫോണിൽ പേര് മാറ്റി ഒപ്പം ജോലി ചെയ്യുന്ന പെൺകുട്ടിയുമായി ചാറ്റ്:- രേഷ്മയുടെ ആത്മഹത്യക്കൊടുവിൽ പുറത്ത് വരുന്നത്...

ചില ദുരൂഹതകൾ ബാക്കിവച്ചാണ് ഭർതൃവീട്ടിൽ നവവധു ആത്മഹത്യ ചെയ്തത്.ആറ്റിങ്ങല്‍ പൊയ്കമുക്ക് പാറയടി വീട്ടില്‍ രഘുനാഥന്‍- ഉഷകുമാരി ദമ്പതികളുടെ മകൾ രേഷ്മയാണ് ഇക്കഴിഞ്ഞ ശനിയാഴ്ച കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങി മരിച്ചത്. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് രേഷ്മ മനോവിഷമത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഏറെ നാളായി ഭര്‍ത്താവിന്റെ ബന്ധത്തെക്കുറിച്ചുള്ള സംശയം മൂലം രേഷ്മ വലിയ വിഷമത്തിലായിരുന്നു. നിരന്തരമായി മറ്റൊരു സ്ത്രീയെ ഫോണ്‍ വിളിക്കുന്നത് രേഷ്മയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. വെളുപ്പിന് രണ്ട് മണിയോടെയായിരുന്നു സംഭവം.
മുപ്പത് പവൻ സ്വർണവും, അമ്പത് സെന്റ് സ്ഥലം സമ്മാനവും നൽകിയാണ് രേഷ്മയുടെ കുടുംബം വിവാഹം നടത്തിയത്. മിടുക്കിയായ മകളെ ഇരുപത്തിനാലാം വയസിൽ പ്രണയിച്ച ആളെക്കൊണ്ട് തന്നെ വീട്ടുകാർ വിവാഹം കഴിപ്പിക്കുകയായിരുന്നു. രേഷ്മയുടെ ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിച്ച വിവരങ്ങൾ സത്യമാണെന്നും വിവാഹ നിശ്ചയ ശേഷം അക്ഷയ് രാജിന്റെ ബാങ്കിലെ സഹപ്രവർത്തകർ ഇയാൾക്ക് ഒപ്പം ജോലി ചെയ്യുന്ന പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന സൂചനകൾ നൽകിയിരുന്നതായി വെളിപ്പെടുത്തുകയാണ് ബന്ധുക്കൾ.
ഇത് അറിഞ്ഞതോടെ രേഷ്മ ഇത് കുടുംബത്തെ അറിയിച്ചിരുന്നു. ബാങ്കിൽ എത്തി സംസാരിച്ചപ്പോൾ സുഹൃത്തുക്കൾ ആണെന്ന മറുപടിയായിരുന്നു ഇരുവരും നൽകിയത്. ഇവർ തമ്മിലെ ബന്ധത്തിന് തെളിവുകൾ ഉണ്ടോ എന്ന് സഹപ്രവർത്തകരോട് അന്വേഷിച്ചപ്പോൾ, തെളിവുകൾ ഇല്ലെന്നും ഒരുമിച്ചാണ് പല ഇടങ്ങളിലും, ചായ കുടിക്കാനും ബൈക്കിൽ പോകുന്നതെന്നായിരുന്നു മറുപടി. ഈ ബന്ധം തുടരാൻ താത്പര്യം ഉണ്ടെങ്കിൽ വിവാഹം കഴിപ്പിക്കാമെന്നായിരുന്നു പിന്നീട് രേഷ്മയുടെ കുടുംബത്തോട് അക്ഷയ് രാജിന്റെ പിതാവ് പറഞ്ഞത്.
അക്ഷയ് രാജിനെ വളരെയധികം സ്നേഹിച്ചിരുന്ന രേഷ്മ പൂർണ സമ്മതത്തോടെ വിവാഹത്തിന് തയ്യാറാവുകയായിരുന്നു. വിവാഹം കഴിഞ്ഞാൽ ബാങ്കിൽ നിന്ന് മറ്റൊരിടത്തേയ്ക്ക് ജോലിക്ക് നോക്കണമെന്നും രേഷ്മ കുടുംബത്തോട് പറഞ്ഞു. കല്യാണം കഴിഞ്ഞ ശേഷമാണ് ഫോണിൽ പേര് മാറ്റി ഈ പെൺകുട്ടിയെ ഫോൺ വിളിക്കാനും ചാറ്റ് ചെയ്യാനും തുടങ്ങിയത്. ഓണക്കോടിയുമായി രേഷ്മയുടെ മാതാപിതാക്കൾ തലേന്ന് പതിനൊന്ന് മണിവരെ വീട്ടിൽ ഉണ്ടായിരുന്നു.
ഈ സമയമെല്ലാം രേഷ്മ സന്തോഷത്തോടെ തന്നെയായിരുന്നു ഒപ്പമുണ്ടായിരുന്നതെന്ന് സഹോദരൻ പറയുന്നു. തിരികെ വീട്ടിൽ എത്താൻ എടുത്ത ഒന്നര മണിക്കൂറിനുള്ളിൽ ആയിരുന്നു ആത്മഹത്യ. വീട്ടിൽ എത്തി എന്ന് അറിയിക്കാൻ ഫോൺ വിളിച്ചപ്പോൾ അനിയത്തി എടുത്തില്ല. ഉറങ്ങിപോയിക്കാണും എന്ന് കരുതി. കുറച്ച് കഴിഞ്ഞാണ് രേഷ്മ ആത്മഹത്യ ചെയ്തുവെന്ന് പഞ്ചായത്ത് മെമ്പർ വിളിച്ച് പറഞ്ഞതെന്ന് സഹോദരൻ പറയുന്നു. ഏറെ നേരമായിട്ടും വാതിൽ തുറക്കായതോടെയാണ് അത്തപൂവിടാൻ സമീപത്ത് നിന്ന പഞ്ചായത്ത് മെമ്പറും ചിലരും വീട്ടുകാരുമായി കതക് ചവിട്ടി തുറക്കുകയായിരുന്നു.
വീട്ടിൽ സംഭവ ദിവസം എത്തിയ സഹോദരനോട് അക്ഷയ്‌ക്കൊപ്പം നിന്ന് തന്നെ ചാറ്റുകളുടെ കാര്യം രേഷ്മ സംസാരിച്ചിരുന്നു. ഇതേ കുറിച്ച് അക്ഷയ് പ്രതികരിച്ചില്ലെന്ന് സഹോദരൻ പറയുന്നു. ആത്മഹത്യ ചെയ്ത സമയം അക്ഷയ് വീട്ടിൽ ഇല്ലായിരുന്നു. സേവ് ദി തീയതി ഷൂട്ടിന് പോയി വന്നപ്പോൾ രേഷ്മയുടെ തല പൊട്ടിയിരുന്നു. അന്ന് തലകറങ്ങി വണ്ടിയിൽ നിന്ന് വീണു എന്നായിരുന്നു വീട്ടുകാരോട് പറഞ്ഞത്. കിംസ് ഹോസ്പിറ്റലിലായിരുന്നു അഡ്മിറ്റ് ആയതും. ഇപ്പോൾ ഇതിൽ ദുരൂഹത തോന്നുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. അസ്വാഭാവിക മരണത്തിനു കേസ് എടുത്താണ് പോലീസ് അന്വേഷണം നടത്തുന്നത്. ഇത് സംബന്ധിച്ച സത്യാവസ്ഥ പുറത്ത് കൊണ്ടുവരണം എന്നാണ് കുടുംബം നൽകിയ പരാതിയിൽ പറയുന്നത്.
https://www.facebook.com/Malayalivartha

























