Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ഇന്ത്യയെ കീറിമുറിച്ച് ചൈന.... കൊടും ചതിക്ക് തിരിച്ചടി! മോദിയെ വിളിച്ച് പുടിൻ.... കട്ടക്കലിപ്പിൽ രാജ്യം...

29 AUGUST 2023 08:47 PM IST
മലയാളി വാര്‍ത്ത

More Stories...

മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..

കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന് സാങ്കേതിക തകരാർ... തിരിച്ചിറക്കി

ഞങ്ങൾ ചത്തിരുന്നെങ്കിൽ നീയൊക്കെ സമാധാനം പറയുമായിരുന്നോ... റിപ്പോര്‍ട്ടര്‍ TV-യുടെ നട്ടെല്ലൂരി മജിസ്ട്രേറ്റ് ടിയാര..!30000 വന്ന വഴി

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു

ജി-20 ഉച്ചകോടി നടക്കാനിരിക്കെ പ്രകോപനവുമായി ചൈന. ഈ വർഷത്തെ ഔദ്യോഗിക ഭൂപടം പുറത്തിറക്കി ചൈന. അരുണാചൽ പ്രദേശിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് മാപ്പ് പ്രസിദ്ധീകരിച്ചു. അരുണാചൽ പ്രദേശും അക്‌സായ് ചിനും തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയാണ് ഭൂപടം പുറത്തിറക്കിയിരിക്കുന്നത്. ചൈനീസ് സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമമായ 'ഗ്ലോബല്‍ ടൈംസ്' ആണ് സംഭവം റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ ദിവസം ഷെജിയാങ് പ്രവിശ്യയിലെ കൗണ്ടിംഗിൽ നടന്ന സർവ്വേയിംഗ് അന്റ് മാപ്പിംഗ് പബ്ലിസി​റ്റി ഡേയുടെയും ദേശീയ മാപ്പിംഗ് ബോധവൽക്കരണ പബ്ലിസി​റ്റി വാരത്തിന്റെയും ആഘോഷ വേളയിലാണ് രാജ്യത്തിന്റെ പ്രകൃതി വിഭവ മന്ത്രാലയം പുതിയ ഭൂപടം പുറത്തിറക്കിയത്. ആഘോഷം നടന്ന ആഗസ്റ്റ് 28 ന് പുറത്തിറക്കിയ ഭൂപടത്തിലാണ് അരുണാചല്‍ പ്രദേശും വരുന്നത്.

തിങ്കളാഴ്ച ചൈനയുടെ പ്രകൃതിവിഭവ മന്ത്രാലയം പുറത്തിറക്കിയ ഭൂപടത്തിൽ, ദക്ഷിണ ടിബറ്റ് എന്ന് ചൈന വിശേഷിപ്പിക്കുന്ന അരുണാചൽ പ്രദേശ്, 1962ലെ ഇന്ത്യ – ചൈന യുദ്ധത്തിൽ പിടിച്ചെടുത്ത അക്‌സായ് ചിൻ എന്നിവ തങ്ങളുടെ പ്രദേശമായി ചൈന ഈ ഭൂപടത്തിലൂടെ അവകാശപ്പെടുന്നത്. ഇതിനെതിരേ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം രംഗത്ത് വന്നു. അരുണാചൽ പ്രദേശ് എന്നും ഇന്ത്യയുടെ ഭാഗമായി തുടരുമെന്നാണ് വിദേശ കാര്യ മന്ത്രാലയം പ്രതികരിച്ചത്.

ദക്ഷിണ ചൈനാ കടലിൽ തായ്‌വാൻ അവകാശമുന്നയിക്കുന്ന മേഖലയും പുതിയ ഭൂപടത്തിൽ ഉണ്ട്. ബ്രൂണയ്, മലേഷ്യ, വിയ​റ്റ്നാം, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങൾക്കും ദക്ഷിണ ചൈനാ കടലിന്റെ മേൽ അവകാശവാദമുണ്ട്. ഏപ്രിൽ 14ന് ഇന്ത്യൻ പ്രദേശങ്ങളുടെ പേര് ചൈന ഏകപക്ഷീയമായി പുനർനാമകരണം ചെയ്തിട്ടുണ്ടായിരുന്നു.

കഴിഞ്ഞ വർഷങ്ങളിലും ഇത്തരത്തിലുളള നീക്കങ്ങൾ ചൈനയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. ചൈനയുടെ നടപടിയെ വിമർശിച്ചു കൊണ്ട് വിദേശകാര്യ മന്ത്രാലയ വക്താവ് രംഗത്ത് വന്നിട്ടുണ്ടായിരുന്നു. അരുണാചൽ പ്രദേശിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ആധിപത്യം കാണിക്കാനുള്ള ചൈനയുടെ ശ്രമത്തെ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അപലപിച്ച് രംഗത്തെത്തിയിരുന്നു. "ഇത് ആദ്യമായിട്ടല്ല ചൈന ഇത്തരത്തിലുളള നീക്കം നടത്തുന്നതെന്നും ശ്രമങ്ങളെ ഞങ്ങൾ ഇതിനകം എതിർത്തിട്ടുണ്ട്" എന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ പ്രദേശങ്ങളുടെ പേര് ഏപ്രിലിൽ 11ന് ഏകപക്ഷീയമായി ചൈന പുനർനാമകരണം ചെയ്തിരുന്നു, പർവതശിഖരങ്ങളും നദികളും പാർപ്പിട പ്രദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു. മുമ്പ് 2017ലും 2021ലും ചൈനയുടെ സിവിൽ അഫയർ മന്ത്രാലയം സമാന രീതിയിൽ ഏതാനും ഇന്ത്യൻ പ്രദേശങ്ങളുടെ പേരുമാറ്റിയിരുന്നു.

ചൈന മാപ്പ് പ്രസിദ്ധീകരിച്ചതിന് പിന്നാലെ പ്രതിപക്ഷം കേന്ദ്രത്തെ വെല്ലുവിളിച്ച് രംഗത്ത് വന്നു. ചൈനയില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്താന്‍ പ്രധാനമന്ത്രിയ്ക്ക് ധൈര്യമുണ്ടോ എന്നായിരുന്നു ശിവസേനയുടെ ചോദ്യം. അരുണാചൽ ദക്ഷിണ ടിബറ്റിന്‍റെ ഭാഗമാണെന്നാണ് ചൈനയുടെ അവകാശവാദം. വിയറ്റ്നാം, ഫിലിപ്പീൻസ്, മലേഷ്യ, ബ്രൂണെ എന്നീ രാജ്യങ്ങളും അവകാശവാദം നടത്തുന്ന ദക്ഷിണ ചൈനാ കടൽ പ്രദേശങ്ങളും പുതിയ ഭൂപടത്തിൽ ചൈന ഉൾപ്പെടുത്തിയിട്ടുണ്ട്.

ചൈനയുടെ അവകാശവാദങ്ങളുടെ പൊള്ളത്തരങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി രംഗത്തെത്തി. നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യയുടെ 2,000 ചതുരശ്ര കിലോമീറ്റര്‍ ഭൂപ്രദേശം ചൈന കൈവശംവെച്ചിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ പ്രസിഡന്റ് ഷീ ജിന്‍പിങ്ങിനെ ജി-20 ഉച്ചകോടിയിലേക്ക് ബി.ജെ.പി. സര്‍ക്കാര്‍ വിരുന്നൊരുക്കി സ്വീകരിക്കേണ്ടതുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

ഈ മാസം ദക്ഷിണാഫ്രിക്കയിലെ ജോഹാനസ്ബര്‍ഗില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ മോദിയും ഷി ജിന്‍ പിങ്ങും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. തര്‍ക്കമേഖലകളിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ വിശാലവും ആഴത്തിലുള്ളതുമായ ചര്‍ച്ചകള്‍ ഇരുനേതാക്കളും നടത്തിയതായി ഇരുവരുടെയും കൂടിക്കാഴ്ചയെക്കുറിച്ച് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു. പിന്നാലെയാണ് ചൈന ഇന്ത്യയുടെ ഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള ഭൂപടം പുറത്തുവിട്ടിരിക്കുന്നത്.

ബ്രിക്സ് ഉച്ചകോടി ചർച്ചാ വിവാദത്തിന് പിന്നാലെയാണ് പ്രകോപനം. ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചെെനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങും കൂടിക്കാഴ്ച നടത്തിയതും വിവാദമായിരുന്നു. ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരമാണ് ചർച്ച നടന്നത് എന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പത്രക്കുറിപ്പിൽ അവകാശപ്പെട്ടിരുന്നു.

വിശദീകരണവുമായി കേന്ദ്ര സർക്കാരും പിന്നാലെയെത്തി. ഉഭയകക്ഷി ചർച്ചക്കായി ചൈനയുടെ അഭ്യർത്ഥന നേരത്തേ നിലവില്‍ ഉണ്ടായിരുന്നു എന്നാണ് ഇന്ത്യയുടെ വാദം. കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ ചൈന സേനകൾക്കിടയിൽ നടക്കുന്ന സംഘർഷം അവസാനിപ്പിക്കാൻ ധാരണ ആയതായും വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞിരുന്നു. രാജ്യങ്ങൾ തമ്മിലുള്ള നിയന്ത്രണ രേഖയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്ന നടപടികൾ വേഗത്തിലാക്കാനും കൂടിക്കാഴ്ചയിൽ തീരുമാനമായിരുന്നു.

അതേസമയം, സെപ്റ്റംബറിൽ ന്യൂഡൽഹിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ നേരിട്ട് പങ്കെടുക്കില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ ബന്ധപ്പെട്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പുട്ടിന്റെ അഭാവത്തിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്റൊവ് ആണ് ഇന്ത്യയിലെത്തുക.

ഉഭയകക്ഷി സംബന്ധമായും ആഗോള പ്രാദേശിക വിഷയങ്ങളും ഇരുവരും ഫോൺ സംഭാഷണത്തിൽ ചർച്ച ചെയ്തതായാണ് വിവരം. ജി 20 ഉച്ചകോടിയിൽ പുട്ടിൻ നേരിട്ട് പങ്കെടുക്കില്ലെന്ന് വക്താവ് ഡിമിട്രി പെസ്കൊവ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഓൺലൈനായി പങ്കെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തയുണ്ടായിരുന്നില്ല.

യുക്രെയിൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ വാറണ്ടുള്ളതിനാൽ അറസ്റ്റ് ഭീതിയെ തുടർന്ന് കഴിഞ്ഞ ആഴ്‌ച ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പുട്ടിൻ നേരിട്ട് പങ്കെടുത്തിരുന്നില്ല. എന്നാൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി ഉടമ്പടിയിൽ ഒപ്പിട്ടിട്ടില്ലാത്തതിനാൽ ഇന്ത്യയിൽ പുട്ടിന് അറസ്റ്റ് ഭീതിയില്ല. അതേസമയം കഴിഞ്ഞ വർഷം ഇൻഡോനേഷ്യയിലെ ബാലിയിൽ നടന്ന ജി20 ഉച്ചകോടിയിലും പുട്ടിൻ നേരിട്ട് പങ്കെടുത്തിരുന്നില്ല. വിദേശകാര്യ മന്ത്രി സെർജി ലവ്‌റൊവ് ആണ് അദ്ദേഹത്തിന് പകരം പങ്കെടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് തടഞ്ഞല്ല പ്രതിഷേധിക്കേണ്ടതെന്ന് യാത്രക്കാര്‍  (20 minutes ago)

K. Muraleedharan ബോർഡിലെ പ്രഗത്‌ഭർ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.  (47 minutes ago)

കൊല്ലം സ്വദേശിയെ ഒമാനിലെ സമൈലിൽ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

സൗദി അറേബ്യയിൽ ഉച്ചസമയത്തെ ജോലിക്കുള്ള വിലക്ക് പ്രാബല്യത്തിലായി...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 120 രൂപയുടെ കുറവ്  (2 hours ago)

ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറപ്പുകൾ വാങ്ങാനാകില്ല.... കടുത്ത നിയന്ത്രണവുമായി കേന്ദ്രം  (2 hours ago)

റബ്ബറിന്റെ ഉത്പ്പാദനത്തിൽ കുറവ് ... കർഷകർ പ്രതിസന്ധിയിൽ...  (2 hours ago)

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന് സാങ്കേതിക തകരാർ... തിരിച്ചിറക്കി  (2 hours ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ക്രൂസ് മിസൈൽ- ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ ( എൽ.ആർ.എൽ.എ.സി.എം) പരീക്ഷണം വിജയകരം...‌  (3 hours ago)

ഞങ്ങൾ ചത്തിരുന്നെങ്കിൽ നീയൊക്കെ സമാധാനം പറയുമായിരുന്നോ... റിപ്പോര്‍ട്ടര്‍ TV-യുടെ നട്ടെല്ലൂരി മജിസ്ട്രേറ്റ് ടിയാര..!30000 വന്ന വഴി  (3 hours ago)

  ബംഗാൾ ആൾക്കൂട്ട കൊലപാതകം... കൊല്ലപ്പെട്ടത് മലയാളി അല്ലെന്ന് സൂചന...  (3 hours ago)

ഇന്തോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി  (3 hours ago)

ബുധനാഴ്ച പുലർച്ചെ അൽജീരിയക്കെതിരെ മെസ്സിയിറങ്ങും  (4 hours ago)

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളി  (5 hours ago)

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു  (5 hours ago)

Malayali Vartha Recommends