ഇടത് നേതാവിനെ എടുത്തുടുത്ത് അച്ചു! ആ ചൊറിച്ചിലങ്ങ് തീർത്ത് കൊടുത്തു.. ജെയ്ക്ക് തോറ്റോടി

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരായ സൈബര്‍ അധിക്ഷേപത്തില്‍ പൊലീസ് കേസെടുത്തു. ഇടതുസംഘടനാ നേതാവും സെക്രട്ടേറിയറ്റിലെ മുന്‍ അഡീഷണല്‍ സെക്രട്ടറിയുമായ നന്ദകുമാര്‍ കൊളത്താപ്പിള്ളിക്കെതിരേയാണ് പൂജപ്പുര പാെലീസ് കേസെടുത്തിരിക്കുന്നത്. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നതിനിടെയാണ് അച്ചു ഉമ്മന്റെ ജോലിയും വസ്ത്രധാരണവും സാമ്പാദ്യവുമൊക്കെ ഉയര്‍ത്തിയുള്ള അധിക്ഷേപം സൈബര്‍ ഇടങ്ങളില്‍ സജീവമായത്. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടു വിവാദത്തിനു മറുപടിയെന്ന നിലയിലായിരുന്നു ഇടത് അനുകൂല ഗ്രൂപ്പുകളിലെ പ്രചാരണം.
എന്നാൽ അച്ചു ഉമ്മന്‍ പരാതി നല്‍കിയതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് സെക്രട്ടറിയേറ്റ് മുന്‍ ഉദ്യോഗസ്ഥന്‍ കെ. നന്ദകുമാര്‍ രംഗത്ത് വന്നിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് നന്ദകുമാര്‍ കൊളത്താപ്പിള്ളിക്കെതിരെ അച്ചു പരാതി നല്‍കിയത്. അതുവരെ ഒട്ടേറെ അധിക്ഷേപ പോസ്റ്റുകളിട്ട നന്ദകുമാര്‍ പരാതിക്ക് പിന്നാലെ മാപ്പപേക്ഷയുമായി ഫെയ്സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടു.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ സൈബര്‍ അധിക്ഷേപത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ അച്ചു ഉമ്മന്‍ പോലീസിലും സൈബര്‍ സെല്ലിലും വനിതാ കമ്മീഷനിലും പരാതിയും നല്‍കിയതിന് പിന്നാലെ മാപ്പു പറഞ്ഞത്. ''ഏതെങ്കിലും വ്യക്തിയെ വ്യക്തിപരമായി ആക്ഷേപിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല.
എന്റെ പോസ്റ്റിനു കീഴെ വന്ന പ്രകോപനപരമായ കമന്റുകള്‍ക്ക് മറുപടി പറയുന്നതിനിടയില്‍ ഞാന്‍ രേഖപ്പെടുത്തിയ ഒരു കമന്റ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ക്ക് അപമാനകരമായി പോയതില്‍ ഞാന്‍ അത്യധികം ഖേദിക്കുന്നു. സ്ത്രീത്വത്തെ അപമാനിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. ശ്രദ്ധയില്‍പ്പെട്ടയുടനെ ആ പോസ്റ്റ് ഞാന്‍ ഡിലീറ്റ് ചെയ്യുന്നു. അറിയാതെ സംഭവിച്ചു പോയ തെറ്റിന് നിരുപാധികം മാപ്പ് അപേക്ഷിക്കുന്നു.'' നന്ദകുമാര്‍ പോസ്റ്റില്‍ പറയുന്നു.
സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ് ഉള്‍പ്പെടെയുള്ള ഇടതു നേതാക്കള്‍ ഉത്തരവാദിത്തത്തില്‍ നിന്നൊഴിഞ്ഞെങ്കിലും അച്ചു ഉമ്മന്‍ പരാതിയുമായി രംഗത്തെത്തിയതോടെ പ്രചാരണത്തിനു പിന്നില്‍ ഇടതു കേന്ദ്രങ്ങളാണെന്നു വ്യക്തമായി. കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ അച്ചു ഉമ്മന്‍ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു.
ഉമ്മന്‍ചാണ്ടിക്ക് ലഭിച്ച സ്നേഹത്തിലും ആദരവിലും ചിലര്‍ അസ്വസ്ഥരാണെന്നും അവര്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നെന്നുമായിരുന്നു അച്ചു ഉമ്മന്റെ പ്രതികരണം. തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം.
മുമ്പ് ഉറവിടം വ്യക്തമല്ലാത്ത കുപ്രചാരണമായിരുന്നുവെങ്കിൽ പിന്നീട് സി.പി.എമ്മിന്റെ സൈബർ പോരാളികളായ പലരും തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ മുഖേന വ്യക്തിഹത്യ നടത്തുകയാണ്.സ്ത്രീത്വത്തെയും തന്റെ ജോലിയെയും അപമാനിക്കുകയും, നിന്ദ്യമായ രീതിയിൽ വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുകയുമാണെന്നും പരാതിയിൽ പറഞ്ഞിരുന്നത്.
ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയെ ഒരുപാട് വേട്ടയാടി. അദ്ദേഹം മരിച്ചു പോയതിനാല്‍ ഈ വേട്ടയാടല്‍ തുടരുന്നതിന് കുടുംബത്തെ കരുവാക്കുകയാണെന്നും പച്ച നുണകള്‍ പറഞ്ഞു കൊണ്ടാണ് ഈ വേട്ടയാടലെന്നും അച്ചു ഉമ്മന്‍ പറഞ്ഞു. ഇതെല്ലാം ഇവിടുത്തെ ജനങ്ങള്‍ അറിയുന്നുണ്ട്. പുതുപ്പള്ളിക്കാരുടെ മനസില്‍ ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മയ്ക്കോ സ്നേഹത്തിനോ കറ പിടിപ്പിക്കാനാകില്ലെന്നും പറഞ്ഞിരുന്നു.
തിരുവനന്തപുരത്ത് താമസിക്കുന്ന നന്ദകുമാര്‍ ആരോഗ്യവകുപ്പില്‍നിന്ന് അഡീഷനല്‍ സെക്രട്ടറിയായി വിരമിച്ചയാളാണ്. സര്‍വീസിലിരിക്കുമ്പോഴും ഇപ്പോഴും സജീവ ഇടതു സംഘടനാ പ്രവര്‍ത്തകനാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് ഉമാ തോമസിനെതിരെയും അധിക്ഷേപ പോസ്റ്റുകളിടുകയും യുഡിഎഫ് പരാതി നല്‍കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























