അനില്‍ ആന്‍റണി ബി ജെ പി ദേശീയ വക്താവ്

അനില്‍ ആന്‍റണി ബി ജെ പി ദേശീയ വക്താവ്. നിലവില്‍ പാര്‍ട്ടി ദേശീയ സെക്രട്ടറിയായ അനിലിനെ ദേശീയ വക്താവായി നിയമിക്കുന്ന പ്രഖ്യാപനം നടത്തിയത് ബിജെപി അധ്യക്ഷൻ ജെ.പി നഡ്ഡ ആണ്. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ നടത്തിയ നിയമനം സംബന്ധിച്ച് ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് ഉത്തരവിറക്കി.
മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകനായ അനിൽ ആന്റണി ഏപ്രിലിലാണ് ബിജെപിയിൽ ചേർന്നത്. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽ മീഡിയ കോ ഓർഡിനേറ്റുമായിരുന്നു അനിൽ ആന്റണി.
കോണ്‍ഗ്രസ് ഐടി സെല്‍ തലപ്പത്തിരിക്കെയാണ് അനില്‍ കൂടുമാറി ബിജെപി പാളയത്തിലെത്തിയത്. മോദി ഡോക്യുമെന്‍ററി'യുടെ പേരില്‍ വിദേശ മാധ്യമങ്ങള്‍ക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസും ഇന്ത്യയെ താറടിക്കുന്നുവെന്ന് പറഞ്ഞാണ് അനില്‍ പാര്‍ട്ടി വിട്ടത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിക്കെതിരെ പ്രതികരിച്ചാണ് കോൺഗ്രസുമായി തെറ്റിയത്. തുടർന്ന് പദവികളെല്ലാം രാജിവച്ചാണ് ബിജെപിയിൽ ചേർന്നത്.
https://www.facebook.com/Malayalivartha

























