മുസഫര്‍നഗര്‍ സ്കൂളില്‍ മുസ്ലിം വിദ്യാര്‍ഥിയെ തല്ലിച്ച അധ്യാപിക നേരിട്ട് ഹാജരാകണമെന്ന് ഉത്തര്‍പ്രദേശ് ന്യൂനപക്ഷ കമീഷൻ

മുസഫര്‍നഗര്‍ നേഹ പബ്ലിക് സ്കൂളില്‍ സഹപാഠികളെക്കൊണ്ട് മുസ്ലിം വിദ്യാര്‍ഥിയെ തല്ലിച്ച അധ്യാപിക തൃപ്ത ത്യാഗി സെപ്തംബര്‍ എട്ടിന് നേരിട്ട് ഹാജരാകണമെന്ന് ഉത്തര്‍പ്രദേശ് ന്യൂനപക്ഷ കമീഷൻ.
ഇവര്‍ക്കൊപ്പം ജില്ലാ പ്രാഥമിക വിദ്യാഭ്യാസ ഓഫീസറും നേരിട്ടെത്തി വിശദീകരണം നല്‍കണം. നോട്ടീസ് ജില്ലാ ഭരണകേന്ദ്രത്തിനും പൊലീസ് സൂപ്രണ്ടിനും നല്‍കി.
പ്രതിക്കെതിരെ സ്വീകരിച്ച നടപടിയടക്കം വ്യക്തമാക്കുന്ന വിശദറിപ്പോര്‍ട്ട് പൊലീസ് സമര്‍പ്പിക്കണം. സ്കൂളിന് അംഗീകാരമുണ്ടോ, അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവയില്‍ ജില്ലാ ഭരണകേന്ദ്രം റിപ്പോര്‍ട്ട് നല്‍കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























