അച്ചു ഉമ്മന് നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ പ്രതികരിച്ച് ഭര്‍ത്താവ് ലീജോ ഫിലിപ്പും രംഗത്ത്

അച്ചു ഉമ്മന് നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ പ്രതികരിച്ച് ഭര്‍ത്താവ് ലീജോ ഫിലിപ്പും രംഗത്ത്. സൈബര്‍ ആക്രമണത്തിനെതിരെ അച്ചുവിന് പൂര്‍ണ്ണ പിന്തുണ നല്‍കി കൂടെയുണ്ടാകുമെന്ന് ലീജോ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം....
കണ്ടൻറ് ക്രിയേറ്റര്‍ എന്ന നിലയിലുള്ള എന്റെ ഭാര്യ അച്ചു ഉമ്മന്റെ യാത്രയില്‍ ഞാൻ പൂര്‍ണ ഹൃദയത്തോടെ ഒപ്പം നില്‍ക്കുന്നു.
ആദ്യം മുതലേ അചഞ്ചലമായ അഭിമാനത്തോടും ആദരവോടും കൂടെ ഞാൻ അവര്‍ക്കു പരിപൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്.
അര്‍പ്പണബോധത്തിന്റെയും സര്‍ഗാത്മകതയുടെയും തെളിവാണ് അച്ചുവിൻറെ നേട്ടങ്ങളെല്ലാം.
അവള്‍ നേരിടുന്ന എല്ലാ ആരോപണങ്ങളും നീതിരഹിതവും അസത്യവുമാണ്.
ആത്മാര്‍ഥമായ പരിശ്രമത്തിന്റെയും ധാര്‍മ്മിക നിലപാടിന്റെയും ഫലമാണ് അച്ചുവിന്റെ വിജയം.
കണ്ടന്റ് ക്രിയേറ്റര്‍ എന്ന നിലയിലുള്ള സ്വപ്നങ്ങളിലേക്കുള്ള യാത്രയില്‍ ഞാനും എന്റെ കുട്ടികളും ഏറ്റവും അഭിമാനത്തോടെ അവള്‍ക്കൊപ്പമുണ്ടായിരുന്നു.
അത് ഇനിയും തുടരും
https://www.facebook.com/Malayalivartha

























