ഓണക്കിറ്റ്: സംസ്ഥാനത്ത് ഇന്നലെ മാത്രം വിതരണം ചെയ്തത് 2.41 ലക്ഷം കിറ്റുകള്‍, ബാക്കിയുള്ളവ ഓണത്തിന് ശേഷം

സംസ്ഥാനത്ത് ഇന്നലെ മാത്രം വിതരണം ചെയ്തത് 2,41,000 ഓണക്കിറ്റുകള്‍. ആദ്യ ദിവസങ്ങളില്‍ മന്ദഗതിയിലാണ് ഓണക്കിറ്റ് വിതരണം നടന്നതെങ്കിലും, ഇന്നലെ രാവിലെ മുതല്‍ ദ്രുതഗതിയിലാണ് കിറ്റുകള്‍ വിതരണം ചെയ്തത്.
ഇന്നലെ രാത്രി 8:00 മണി വരെയാണ് റേഷൻ കടകള്‍ പ്രവര്‍ത്തിച്ചത്. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്, സംസ്ഥാനത്ത് ഇതുവരെ 4,94,750 കിറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്.
5.87 ലക്ഷം എ.എ.വൈ റേഷൻ കാര്‍ഡ് ഉടമകളാണ് ഇത്തവണത്തെ കിറ്റിന് അര്‍ഹരായിട്ടുള്ളത്. കിറ്റ് വാങ്ങാൻ കഴിയാത്തവര്‍ക്ക് ഓണത്തിന് ശേഷവും വിതരണം ചെയ്യുമെന്ന് മന്ത്രി ജി.ആര്‍ അനില്‍ വ്യക്തമാക്കിയിരുന്നു.
ക്ഷേമ സ്ഥാപനങ്ങളിലെയും, ആദിവാസി ഊരുകളിലെയും കിറ്റ് വിതരണം പൂര്‍ത്തിയായിട്ടുണ്ട്. അതേസമയം, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് കാരണം മുടങ്ങിയ കോട്ടയം ജില്ലയിലെ കിറ്റ് വിതരണം ഇന്നലെ രാത്രിയോടെയാണ് ആരംഭിച്ചത്.
കിറ്റ് വിതരണത്തിന് തടസമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ച സാഹചര്യത്തിലാണ് രാത്രി 7:00 മണി മുതല്‍ കിറ്റ് വിതരണം ആരംഭിച്ചത്. ഇന്നലെ 330 കിറ്റുകളാണ് കോട്ടയം ജില്ലയില്‍ വിതരണം ചെയ്തത്.
https://www.facebook.com/Malayalivartha

























