Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

പല വമ്പന്മാരുടെയും കഥകൾ പുറം ലോകം അറിഞ്ഞു കൊണ്ട് ഇരിക്കുകയാണ്...മൊയ്തീനെ പിന്നിൽ നിന്നും കുത്തിയത് സഖാക്കൾ തന്നെ... തെളിവുകൾ ഇ.ഡിക്ക് ആദ്യം കിട്ടിയതു സിപിഎം കേന്ദ്രങ്ങളിൽനിന്നുതന്നെ.... പാർട്ടി അന്വേഷണ റിപ്പോർട്ടിന്റെ കോപ്പി പോലും ഇ.ഡിക്കു റെയ്ഡിനു മുൻപേ കിട്ടി....

19 SEPTEMBER 2023 01:12 PM IST
മലയാളി വാര്‍ത്ത

More Stories...

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ

ബാങ്കിലെ വായ്പാ തട്ടിപ്പിനെ കുറിച്ച് ഇ.ഡി അന്വേഷിച്ച് ചെന്നപ്പോഴാണ് കള്ളപ്പണ ഇടപാടിന്റെ കാണാപ്പുറങ്ങള്‍ കണ്ടെത്തിയത്. മുമ്പ് മുക്കുപണ്ഡവും മറ്റും പണയം വെച്ച് പണം തട്ടിയിരുന്ന നേതാക്കള്‍ക്ക് പിന്നീട് വായ്പാ തട്ടിപ്പിലേക്ക് തിരിയുകയായിരുന്നു.ഇപ്പോൾ പുറത്തു വരുന്നതോ കോടികളുടെ തട്ടിപ്പ് കഥകളാണ്. അധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിലെ സഖാക്കളാണ് , വളരെ അധ്വാനിച്ച് കള്ളപ്പണ വെളുപ്പിക്കൽ ഒരു ജോലിയായി ചെയ്തു കൊണ്ട് ഇരിക്കുണ്ടായിരുന്നത്. അതാണ് ഇ ഡി ഇപ്പോൾ കുഴി തോണ്ടി പുറത്തെടുക്കുന്നത്.ഇപ്പോഴിതാ അന്വേഷണം ഇതിൽ നിൽക്കുന്നത് അതിന്റെ അങ്ങേയറ്റത് ആണ്. അതിനിടയിൽ തന്നെ പല വമ്പന്മാരുടെയും കഥകൾ പുറം ലോകം അറിഞ്ഞു കൊണ്ട് ഇരിക്കുകയാണ്, പക്ഷെ ഇ ഡി അന്വേഷിച്ചു ചെന്നപ്പോൾ അറിയാൻ സാധിച്ചത് . നേതാക്കൾക്കിട്ട് പണിതത് സ്വന്തം,പ്രസ്ഥാനത്തിലെ നേതാക്കൾ തന്നെയാണ്. ചുരുക്കി പറഞ്ഞാൽ പിന്നിൽ നിന്നും കുത്തിയത് നേതാക്കൾ തന്നെ.

 

കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസി‍ൽ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എ.സി.മൊയ്തീന് എതിരെയുള്ള തെളിവുകൾ ഇ.ഡിക്ക് ആദ്യം കിട്ടിയതു സിപിഎം കേന്ദ്രങ്ങളിൽനിന്നുതന്നെ. പാർട്ടി അന്വേഷണ റിപ്പോർട്ടിന്റെ കോപ്പി പോലും ഇ.ഡിക്കു റെയ്ഡിനു മുൻപേ കിട്ടി. പാർട്ടി കേന്ദ്രങ്ങളിലൊന്നും പരിശോധന നടത്താതെയാണ് ഈ തെളിവുകൾ കിട്ടിയത്.മൊയ്തീന്റെ വീട്ടിലെ റെയ്ഡിന് ഇത്തരം എല്ലാ വിവരവുമായായിരുന്നു ഇ.ഡി എത്തിയത്. മൊയ്തീൻ സിപിഎം നിയന്ത്രിത സഹകരണ സംഘത്തിൽ (സൊസൈറ്റി) നടത്തിയ നിക്ഷേപങ്ങളുടെ വിവരം പോലും ഇ.ഡിയുടെ കൈവശമുണ്ടായിരുന്നു. കുടുംബാംഗത്തിന്റെ പേരിൽ പത്തോളം അക്കൗണ്ടുകളിലായി നിക്ഷേപിച്ച തുകയുടെ വിവരമുൾപെടെ ഇ.ഡി മൊയ്തീനോടു ചോദിച്ചു. ഇതിനു മതിയായ രേഖ നൽകാൻ മൊയ്തീൻ സമയം ആവശ്യപ്പെട്ടത് ഇ.ഡി നൽകുകയും ചെയ്തു. ബാങ്കുകളിലെ നിക്ഷേപം കണ്ടെത്താൻ ഇ.ഡിക്കു പ്രയാസമില്ല. മൊയ്തീന്റെ കെവൈസി (Know Your Customer തിരിച്ചറിയൽ രേഖകൾ) വിവരം നോക്കിയാൽ കിട്ടും.

എന്നാൽ സൊസൈറ്റിയിലെ നിക്ഷേപ വിവരം കെവൈസി രേഖപ്പെടുത്തിയിട്ടുള്ള നിക്ഷേപമല്ല. സൊസൈറ്റിക്കു മാത്രമേ ഇതിന്റെ വിവരം അറിയൂ. എന്നിട്ടുപോലും സിപിഎം ഭരിക്കുന്ന ഈ സൊസൈറ്റിയിൽ മൊയ്തീന്റ കുടുംബാംഗത്തിന്റെ പേരിലുള്ള നിക്ഷേപത്തിന്റെ വിവരം റെയ്ഡിനു മുൻപു തന്നെ പുറത്തുപോയി. സിപിഎമ്മിനകത്തുനിന്നുതന്നെ ഈ വിവരം ചോർത്തിക്കൊടുത്തെന്നു വ്യക്തം.കരുവന്നൂരിലെ അഴിമതിയെപ്പറ്റി അന്വേഷണം നടത്തിയതു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ പി.കെ.ബിജുവും തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ പി.കെ.ഷാജനുമാണ്. അന്വേഷണ റിപ്പോർട്ട് ജില്ലയിലെ 16 ഏരിയ കമ്മിറ്റികളിലും വായിച്ചിരുന്നു.എന്നാൽ ഒരിടത്തും കോപ്പി കൊടുത്തിട്ടില്ല. ജില്ലാ കമ്മിറ്റിയിലും കോപ്പി വിതരണം ചെയ്തിട്ടില്ല. എന്നാൽ ഇ.ഡി എത്തിയത് ഈ റിപ്പോർട്ടിന്റെ കോപ്പിയുമായാണ്. ജില്ലയിൽ വടക്കാഞ്ചേരി കേന്ദ്രീകരിച്ചു പാർട്ടിയിൽ ശക്തമായ ഗ്രൂപ്പിസം ഉണ്ടായിരുന്നു. ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദം വന്ന് സിപിഎം പ്രതിരോധത്തിലായതോടെയാണ് ഈ ഗ്രൂപ്പിസം അവസാനിച്ചത്.

 

വടക്കാഞ്ചേരിയിൽ ഇപ്പോഴത്തെ എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളിക്ക് 2016ലെ തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാതിരുന്നപ്പോൾ ശക്തമായ പ്രതിഷേധമാണു പാർട്ടിയിലുണ്ടായത്. ഇതേത്തുടർന്ന് പാർട്ടിയിൽ വിഭാഗീയത പുകയുകയായിരുന്നു. നിലവിലെ കണക്കുകൂട്ടല്‍ അനുസരിച്ച് കോടിക്കണക്കിന് രൂപയാണ് ഇത്തരത്തില്‍ ഉണ്ടാക്കിയത്. ആയിരം രൂപയുടെ ബില്ലുകളാക്കിയാണ് കള്ളപ്പണം വെളുപ്പിച്ചതെന്ന രേഖ ഇ.ഡി കണ്ടെത്തി. നേതാക്കളും പാര്‍ട്ടിയും കച്ചവടക്കാരും മറ്റ് ഉന്നതരും കരുതിവെച്ചിരുന്ന കള്ളപ്പണം ഇവിടെയോ ജില്ലയില്‍ സി.പി.എം ഭരിക്കുന്ന മറ്റ് സഹകരണ ബാങ്കുകളിലോ മാറിയിട്ടുണ്ടോ എന്നും അന്വേഷണം നടക്കുന്നുണ്ട്. അത് പൂര്‍ത്തിയായാലേ എത്രകോടി വെളുപ്പിച്ചെന്ന് പറയാനാകൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (57 minutes ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (1 hour ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (1 hour ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (1 hour ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (1 hour ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (1 hour ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (2 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (3 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (4 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (6 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (6 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (7 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (7 hours ago)

Malayali Vartha Recommends