Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഇസ്രായേല്‍-ഹമാസ് യുദ്ധം കലുഷിതമായി തുടരുന്നതിനിടെ കൊച്ചിയിലെ പരദേശി ജൂതര്‍ താമസിക്കുന്ന പ്രദേശത്ത് സുരക്ഷ ഏർപ്പെടുത്തി:- എട്ട് ദിവസം വിലക്ക്...

10 OCTOBER 2023 05:36 PM IST
മലയാളി വാര്‍ത്ത

ഇസ്രായേല്‍-ഹമാസ് യുദ്ധം കലുഷിതമായി തുടരുന്നതിനിടെ മരണം 2100 കടന്നു. അപ്രതീക്ഷിതമായി ഇസ്രായേലിലേക്ക് ഹമാസ് കടന്ന് കയറി ആക്രമണം നടത്തിയതിനാല്‍ തന്നെ ലോകരാഷ്ട്രങ്ങളില്‍ ഭൂരിഭാഗം പേരുടേയും പിന്തുണ ഇസ്രായേലിനാണ്. ഇസ്രയേലുമായി ശക്തമായ നയതന്ത്ര ബന്ധമാണ് ഇന്ത്യയ്ക്കുമുള്ളത്. എന്നാല്‍ അതിലെല്ലാമുപരി കേരളത്തിലും ഇസ്രായേല്‍-ഹമാസ് യുദ്ധം അലയടിക്കുന്നുണ്ട്. പലസ്തീന്‍ ഐക്യദാര്‍ഢ്യം എന്നത് കൊണ്ടോ യുദ്ധവിരുദ്ധ വികാരം എന്നത് കൊണ്ടോ മാത്രമല്ല അത്.

കൊച്ചിയിലെ മട്ടാഞ്ചേരിയില്‍ ഇന്നും വിരലിൽ എണ്ണാവുന്ന ജൂത വിഭാഗം നിലനിൽക്കുന്നുണ്ട്. നിലവില്‍ മട്ടാഞ്ചേരിയില്‍ ഒന്നോ രണ്ടോ വീടുകളെ പരദേശി ജൂതരുടേതായിട്ടുള്ളൂ. അതില്‍ തന്നെ താമസിക്കുന്നവരില്‍ പലരും വളരെ പ്രായമേറിയവരാണ്. പലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷങ്ങള്‍ എപ്പോള്‍ പൊട്ടിപ്പുറപ്പെട്ടാലും മട്ടാഞ്ചേരിയിലെ ജൂതരും ചര്‍ച്ചയിലേക്ക് വരും.

യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയിലെ പരദേശി ജൂതര്‍ താമസിക്കുന്ന പ്രദേശത്ത് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ജൂതര്‍ താമസിക്കുന്ന വീടുകളിലും അവരുടെ ആരാധനാലയമായ സിനഗോഗിലും എല്ലാം പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ഫോട്ടോയും വീഡിയോയും എടുക്കുന്നതിലും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

എട്ട് ദിവസത്തെ നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു കാലത്ത് മട്ടാഞ്ചേരിയില്‍ പ്രബലമായ സാന്നിധ്യമായിരുന്നു ജൂത സമുദായത്തിന് ഉണ്ടായിരുന്നത്. എന്നാല്‍ 1948 ല്‍ ഇസ്രയേല്‍ രാജ്യം നിലവില്‍ വന്നതോടെ ഇവിടത്തെ ജൂതര്‍ അവിടേക്ക് കുടിയേറ്റം ആരംഭിച്ചു. 1970 കള്‍ ആയപ്പോഴേക്കും ഭൂരിഭാഗം ജൂതരും ഇസ്രയേലിലേയ്ക്ക് കുടിയേറിയിരുന്നു.

 

 

സിനഗോഗിലെ പ്രാര്‍ത്ഥനകള്‍ പോലും നിര്‍ത്തിവെക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. 41 വര്‍ഷം മുമ്പ് സിനഗോഗിലെ പ്രാര്‍ത്ഥന നിര്‍ത്തിയിരുന്നു. 15 -ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 16 -ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമാണ് ജൂതര്‍ കൊച്ചിയിലെത്തുന്നത്. ജറുസലേം, ബാഗ്ദാദ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയവരായിരുന്നു ഇവരില്‍ ഭൂരിഭാഗം പേരും.

വൈകാതെ ഇവര്‍ കൊച്ചിയുടെ വാണിജ്യത്തിന്റെയും സംസ്‌കാരത്തിന്റെയും അവിഭാജ്യ ഘടകമായി മാറി. ഇസ്രായേലിന്റെ രൂപീകരണം വരെ ജൂതര്‍ കൊച്ചിയിലെ നിറസാന്നിധ്യമായിരുന്നു. എന്നാല്‍ ക്രമേണ ഇവരുടെ എണ്ണം കുറഞ്ഞുവന്നു. എങ്കിലും അവരുടെ സാന്നിധ്യം അതിന്റെ ചരിത്രത്തിലും സംസ്‌കാരത്തിലും അടയാളപ്പെടുത്തി. മട്ടാഞ്ചേരിയിലെ സിനഗോഗുകളും വീടുകളും ഇന്നും അതിന്റെ നേര്‍സാക്ഷ്യമാണ്.

മട്ടാഞ്ചേരിയിലെ പ്രസിദ്ധമായ പരദേശി സിനഗോഗില്‍ നിന്ന് ഏതാനും മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന തെക്കുംഭാഗം സിനഗോഗ് 1687 - ലാണ് നിര്‍മ്മിച്ചത്. 1950 - കളില്‍ മിക്ക സഭകളും ഇസ്രായേലിലേക്ക് പോയപ്പോള്‍ സിനഗോഗ് തകര്‍ച്ചയിലായി. കൊച്ചി ഉപേക്ഷിച്ച ജൂതന്മാര്‍ ഇസ്രായേലിലെ തങ്ങളുടെ പുതിയ ജീവിതം പടുത്തുയര്‍ത്താന്‍ അവര്‍ തങ്ങളുടെ സ്വത്തിന്റെ ഭൂരിഭാഗവും വിറ്റു.

 

ഈ അവശിഷ്ടങ്ങളില്‍ പലതും ഇസ്രായേലിലെയും മറ്റിടങ്ങളിലെയും മ്യൂസിയങ്ങളിലേക്കും സ്വകാര്യ ശേഖരങ്ങളിലേക്കും എത്തിയിട്ടുണ്ട്. കേരളത്തിലെ ജൂതപ്പള്ളികളെല്ലാം ഇപ്പോള്‍ സംരക്ഷിത പൈതൃക മേഖലകളാണ്.

ഈ വര്‍ഷം മേയ് മാസത്തില്‍ 15 വര്‍ഷത്തിന് കൊച്ചി ഒരു ജൂത വിവാഹത്തിന് സാക്ഷിയായിരുന്നു. ക്രൈംബ്രാഞ്ച് മുന്‍ എസ്പി ബിനോയ് മലാഖൈയുടെയും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ മഞ്ജുഷ മിറിയം ഇമ്മാനുവേലിന്റെയും മകളായ റേച്ചല്‍ മലാഖൈയും അമേരിക്കക്കാരനായ റിച്ചാര്‍ഡ് സാക്കറി റോവുമാണ് കൊച്ചിയില്‍ പരമ്പരാഗതമായ ജൂത ആചാരങ്ങളോടെ വിവാഹിതരായത്.

ആചാര പ്രകാരം വിവാഹത്തിന് കാര്‍മികത്വം വഹിക്കാനുള്ള റബായി ആരിയല്‍ സിയോണ്‍ ഇസ്രയേലില്‍ നിന്നായിരുന്നു എത്തിയത്. പരമ്പരാഗത ജൂത സമ്പ്രദായങ്ങളുടെ എല്ലാ ചിട്ടകളോടെയുമായിരുന്നു ഈ വിവാഹം. അതിനിടെ ഇസ്രയേലിൽ കടന്നുള്ള ഹമാസ് ആക്രമണത്തിന്റെ ബുദ്ധികേന്ദ്രം ഇറാനെന്ന് അമേരിക്കൻ മാധ്യമത്തിന്റെ റിപ്പോർട്ട്.

അറബ് രാജ്യങ്ങളുമായി ഇസ്രയേൽ അടുക്കുന്നത് തടയാൻ ഇറാൻ നടത്തിയ കരുനീക്കമാണിത്. ഇറാൻ റെവലൂഷണറി ഗാർഡിലെ ഉന്നതർ ഹമാസുമായി മാസങ്ങളോളം ചർച്ച നടത്തിയെന്നും ഒക്ടോബർ രണ്ടിന് ആക്രമണത്തിന് ഇറാൻ പച്ചക്കൊടി വീശിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (1 hour ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (1 hour ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (1 hour ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (2 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (2 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (2 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (2 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (2 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (2 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (2 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (2 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (3 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (6 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (7 hours ago)

Malayali Vartha Recommends