ലോകം നടുങ്ങുന്നു... യുദ്ധം ശക്തിപ്രാപിക്കവേ ഗാസയില്‍ ധനകാര്യ മന്ത്രാലയം തകര്‍ത്ത് ഇസ്രയേല്‍ ധനമന്ത്രിയെ കൊലപ്പെടുത്തി; പലസ്തീന്‍ ജനതയ്ക്ക് യുഎഇയുടെ അടിയന്തര സഹായം; നിര്‍ദ്ദേശം നല്‍കി ശൈഖ് മുഹമ്മദ്; യുദ്ധത്തില്‍ പ്രതികരിച്ച് പുടിനും മോദിയും

ഹമാസ് തുടങ്ങിവച്ച അതിക്രമം കാരണം ഇസ്രയേല്‍ ആഞ്ഞടിക്കുകയാണ്. ഗാസയിലെ ആക്രമണം ശക്തമാക്കി ഇസ്രയേല്‍. ഹമാസ് ഭരണത്തിലുള്ള ഗാസയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഇവിടുത്തെ ധനകാര്യ മന്ത്രാലയവും ബാങ്കും തകര്‍ത്തു. ഇതിനൊപ്പം ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയിലെ ധനമന്ത്രി കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഗാസയിലെ ധനകാര്യ മന്ത്രി അബു ഷംലയാണ് കൊല്ലപ്പെട്ടത്.
ഹമാസ് ഭരണത്തിലുള്ള പ്രദേശമാണ് ഗാസ. അതേസമയം ഹമാസിന്റെ അതിര്‍ത്തി കടന്നുള്ള ആക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. 1008 പേര്‍ ഇതിനകം കൊല്ലപ്പെട്ടുവെന്നും 3418 പേര്‍ക്ക് പരിക്കേറ്റെന്നുമാണ് വിവരം. അതിനിടെ ഇസ്രയേല്‍ - ഹമാസ് യുദ്ധത്തില്‍ ആദ്യ പ്രതികരണവുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാട്മിര്‍ പുടിനും രംഗത്തെത്തി.
പുടിന്റെ വിമര്‍ശനം അമേരിക്കക്കെതിരെ ആയിരുന്നു. പശ്ചിമേഷ്യയില്‍ കാണുന്നത് അമേരിക്കയുടെ നയ പരാജയമാണെന്നാണ് റഷ്യന്‍ പ്രസിഡന്റ് പ്രതികരിച്ചത്. ഇരു വിഭാഗങ്ങളേയും പരിഗണിക്കുന്നതില്‍ വീഴ്ച പറ്റിയെന്നും വ്‌ളാട്മിര്‍ പുടിന്‍ പറഞ്ഞു. അതിനിടെ ഇസ്രയേല്‍ - ഹമാസ് സംഘര്‍ത്തില്‍ ഇസ്രയേലിനൊപ്പമാണ് ഇന്ത്യ നില്‍ക്കുന്നതെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തി.
എല്ലാ തരം തീവ്രവാദത്തെയും ഇന്ത്യ ശക്തമായി അപലപിക്കുകയാണെന്നും നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചെന്നും നിലവിലെ സ്ഥിതി അദ്ദേഹം അറിയിച്ചെന്നും നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു.
അതേസമയം ഇസ്രയേല്‍ - ഹമാസ് യുദ്ധം നാലാം ദിവസവും അതിരൂക്ഷമായി തുടരുകയാണ്. രാജ്യത്തിന് ഉള്ളിലേക്ക് കടന്നുകയറിയ ഹമാസ് സംഘത്തിലെ 1500 പേരെ ഇതുവരെ വധിച്ചുവെന്നാണ് ഇസ്രയേല്‍ പറയുന്നത്. ഗാസയില്‍ വ്യോമാക്രമണം കടുപ്പിച്ച ഇസ്രയേല്‍ ഹമാസിന്റെ ഭരണ ആസ്ഥാനമടക്കം ബോംബിട്ട് തകര്‍ത്തിരുന്നു. ബന്ദികളായിക്കയവരുടെ കാര്യത്തില്‍ വ്യോമാക്രമണം നിര്‍ത്തിയാല്‍ അവരെ മോചിപ്പിക്കുന്നത് ചര്‍ച്ച ചെയ്യാമെന്നായിരുന്നു ഹമാസ് നിലപാട്. ഇത് ഇസ്രയേല്‍ തള്ളുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
അതസമയം പലസ്തീനിലെ ജനങ്ങള്‍ക്ക് സഹായവുമായി യുഎഇ. രണ്ട് കോടി ഡോളര്‍ സഹായം എത്തിക്കാന്‍ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ നിര്‍ദേശം നല്‍കി.
പലസ്തീനില്‍ ജീവകാരുണ്യ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഐക്യരാഷ്ട്രസഭ ഏജന്‍സിയായ യു.എന്‍.ആര്‍.ഡബ്ല്യൂ.എ വഴിയാണ് സഹായം എത്തിക്കുക. ദുരിതമനുഭവിക്കുന്ന സമൂഹങ്ങള്‍ക്ക് പ്രതിസന്ധി ഘട്ടങ്ങളില്‍ അടിയന്തര ആശ്വാസം പകരുകയെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് സഹായമെത്തിക്കുന്നതെന്ന് യു.എ.ഇ വാര്‍ത്ത ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം പലസ്തീനികളും ഇസ്രായേലികളും തമ്മിലുള്ള സംഘര്‍ഷം ഉടനടി അവസാനിപ്പിക്കണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. ഫലസ്തീനും ഇസ്രായേലി അധിനിവേശ സേനയും തമ്മിലുണ്ടാവുന്ന ആക്രമണ സംഭവങ്ങള്‍ സുക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. പല മേഖലകളിലും അക്രമത്തിന്റെ തോത് വര്‍ധിച്ചു.
അടിക്കടി രൂക്ഷമാവുന്ന സംഘര്‍ഷം ഉടനടി നിര്‍ത്തണമെന്നും മന്ത്രാലയം ശക്തമായി ആവശ്യപ്പെട്ടു. തുടര്‍ച്ചയായ അധിനിവേശത്തിന്റെയും ഫലസ്തീന്‍ ജനതയുടെ നിയമാനുസൃത അവകാശങ്ങള്‍ നിഷേധിക്കുന്നതിന്റെയും വിശുദ്ധ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള വ്യവസ്ഥാപിതവും പ്രകോപനപരവുമായ അതിക്രമത്തിന്റെയും ഫലമായി സ്‌ഫോടനാത്മകമായ ഒരു സാഹചര്യമാണ് നിലുണ്ടായിരിക്കുന്നത്. ഇതിലെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് ഓര്‍മിപ്പിക്കുന്നു.
മേഖലയില്‍ സുരക്ഷയും സമാധാനവും കൈവരിക്കുകയും സാധാരണക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന വിധത്തില്‍ ദ്വിരാഷ്ട്ര പരിഹാരത്തിലേക്ക് നയിക്കുന്ന വിശ്വസനീയമായ സമാധാനപ്രക്രിയ സജീവമാക്കാന്‍ അന്താരാഷ്ട്ര സമൂഹം അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന ആഹ്വാനം വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ആവര്‍ത്തിച്ചു.
"
https://www.facebook.com/Malayalivartha
























