Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ആഞ്ഞടിച്ച് എന്‍എസ്എസ്... നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ജാതിരാഷ്ട്രീയം ഏറ്റെടുത്ത് കോണ്‍ഗ്രസ്; ഉത്തരേന്ത്യയില്‍ ഇനി കോണ്‍ഗ്രസ് പയറ്റുക ജാതി രാഷ്ട്രീയം; ബിജെപിയെ വീഴ്ത്താന്‍ പറ്റിയ ആയുധമെന്ന് വിലയിരുത്തല്‍; കേരളത്തില്‍ ആഞ്ഞടിച്ച് എന്‍എസ്എസ്

11 OCTOBER 2023 09:46 AM IST
മലയാളി വാര്‍ത്ത

നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ എങ്ങനേയും ജയിക്കാനുള്ള സാധ്യതകളാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ആരായുന്നത്. അതിനിടെ ജാതി രാഷ്ട്രീയം ഉത്തരേന്ത്യയെ സ്വാധീനിക്കാന്‍ കഴിയുമെന്ന ചിന്ത കോണ്‍ഗ്രസ് പുറത്തെടുക്കുകയാണ്. നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ വീഴ്ത്താന്‍ ഏറ്റവും കെല്‍പുള്ള ആയുധമെന്ന നിലയില്‍ ദേശീയ രാഷ്ട്രീയത്തില്‍, പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ ഇനി കോണ്‍ഗ്രസ് പയറ്റുക ജാതി രാഷ്ട്രീയം.

ജാതി സെന്‍സസിനെ അനുകൂലിക്കുന്നവര്‍ കൈ ഉയര്‍ത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രവര്‍ത്തക സമിതിയില്‍ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ ആവശ്യപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം ഒന്നടങ്കം കൈകളുയര്‍ത്തി. ഒരുകാലത്ത് ജാതി രാഷ്ട്രീയത്തോടു പുറംതിരിഞ്ഞു നിന്ന കോണ്‍ഗ്രസ് തങ്ങളുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ നിലപാട് മാറ്റത്തിനാണു കൈ കൊടുത്തിരിക്കുന്നത്.

രാഹുല്‍ ഗാന്ധി ഏറ്റെടുത്ത വിഷയം എന്ന പ്രാധാന്യവും ജാതി രാഷ്ട്രീയത്തിനു കോണ്‍ഗ്രസ് നല്‍കുന്നു. ഒരു വിഷയത്തില്‍ ആകൃഷ്ടനായാല്‍ അതിനായി പൊരുതുന്നതാണു രാഹുലിന്റെ ശീലം. ഇതിനു മുന്‍പ് അദ്ദേഹം ഈ രീതിയില്‍ ഏറ്റെടുത്തത് 3 വിഷയങ്ങളാണ് റഫാല്‍ ക്രമക്കേട്, അദാനിയുമായി ബന്ധപ്പെട്ട അഴിമതി, ഭാരത് ജോഡോ പദയാത്ര. ഇതില്‍ റഫാല്‍ കോണ്‍ഗ്രസിനു ഗുണത്തേക്കാളേറെ ദോഷം ചെയ്തു; അദാനി കാര്യമായ ഫലമുണ്ടാക്കിയില്ല. പദയാത്ര രാഹുലിനും കോണ്‍ഗ്രസിനും ഉണര്‍വ് നല്‍കി.

ബിജെപിയുടെ വിജയ ഫോര്‍മുല പൊളിക്കാനും ജാതി രാഷ്ട്രീയം സഹായിക്കുമെന്നു കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. സവര്‍ണ ഹിന്ദുക്കളെയും ഒബിസികള്‍ക്കിടയില്‍ പ്രബലരായ യാദവര്‍ ഒഴിച്ചുള്ള വിഭാഗങ്ങളെയും ഒപ്പം നിര്‍ത്തിയാണു യുപിയിലടക്കം ബിജെപി അപ്രമാദിത്വം നിലനിര്‍ത്തുന്നത്. ഉത്തരേന്ത്യയില്‍ പല മണ്ഡലങ്ങളിലും വിജയം നിശ്ചയിക്കാന്‍ കെല്‍പുള്ളവരാണു യാദവ് ഇതര ഒബിസികള്‍.

യുപിയില്‍ ഈ വിഭാഗത്തില്‍പെട്ട രാജ്ഭര്‍, നിഷാദ്, കുര്‍മി എന്നിവര്‍ക്ക് ഏതാണ്ട് 40 സീറ്റുകളില്‍ സ്വാധീനമുണ്ട്. ഇവയെ പ്രതിനിധീകരിക്കുന്ന 3 പാര്‍ട്ടികള്‍ ബിജെപിക്കൊപ്പമാണെങ്കിലും ജാതി സെന്‍സസ് നടത്തണമെന്ന ആവശ്യം ഇവര്‍ ഉയര്‍ത്തിക്കഴിഞ്ഞു. അതിനോടു ബിജെപിക്കു യോജിപ്പില്ല. ബിജെപിയുടെ കോട്ടയായ യുപിയില്‍ എന്‍ഡിഎ മുന്നണിയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ജാതി സെന്‍സസിനു കഴിഞ്ഞതു തന്നെ അതിനുള്ള രാഷ്ട്രീയ പ്രാധാന്യത്തിനു തെളിവായി കോണ്‍ഗ്രസ് കാണുന്നു.

ജാതി രാഷ്ട്രീയം ഉയര്‍ത്തി തങ്ങളുടെ വോട്ട് ബാങ്കിലേക്കു കയറാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമെന്ന ആശങ്ക സമാജ്വാദി പാര്‍ട്ടിക്കുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപിയില്‍ പ്രതിപക്ഷ 'ഇന്ത്യ' മുന്നണിയുടെ പൊതുസ്ഥാനാര്‍ഥികളെ നിശ്ചയിക്കുമ്പോള്‍ ഇതു കല്ലുകടിയായേക്കാം. അത്തരമൊരു സാഹചര്യം ഒഴിവാക്കാനുള്ള വിട്ടുവീഴ്ചാ മനോഭാവം തങ്ങള്‍ കാട്ടുമെന്നു കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞ തവണ ബിഎസ്പിയുമായി സഖ്യത്തിലായിരുന്ന എസ്പി ആകെയുള്ള 80ല്‍ 37 സീറ്റിലാണു മത്സരിച്ചത്. അതിനാല്‍, സംസ്ഥാനത്തുടനീളം മത്സരിക്കണമെന്ന വാശി എസ്പിക്കില്ലെന്നു കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.

അതേസമയം ജാതിസംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. വോട്ടുബാങ്ക് രാഷ്ട്രീയമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി വോട്ടുബാങ്കുകളായ ജാതിവിഭാഗങ്ങളുടെ സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്ക് വഴങ്ങി വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ സ്വീകരിച്ച പ്രീണനനയത്തിന്റെ ഭാഗമാണ് ജാതിസംവരണവും ജാതിസെന്‍സസുമെന്നും സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു. ജാതിസെന്‍സസുമായി മുന്നോട്ട് പോകുമെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ജാതിസംവരണത്തിനെതിരായി എന്‍.എസ്.എസ്. രംഗത്തെത്തിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (1 hour ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (1 hour ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (1 hour ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (2 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (2 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (2 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (2 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (2 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (2 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (2 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (2 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (3 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (6 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (7 hours ago)

Malayali Vartha Recommends