ഹൈസ്‌കൂള്‍ - ഹയര്‍ സെക്കന്‍ഡറി ഏകീകരണം പൂര്‍ണമായി നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍....

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്ത ഹൈസ്‌കൂള്‍ - ഹയര്‍ സെക്കന്‍ഡറി ഏകീകരണം പൂര്‍ണമായി നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍. ഇപ്പോഴുള്ളപോലെ സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി വേര്‍തിരിവുണ്ടാകില്ല. പകരം, ദേശീയ വിദ്യാഭ്യാസനയത്തിന് അനുസൃതമായി ഒമ്പതുമുതല്‍ 12വരെ ക്ലാസുകള്‍ ഒന്നിച്ച് സെക്കന്‍ഡറി എന്ന തലത്തിലേക്കു മാറും.
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച കോര്‍കമ്മിറ്റിയുടെ റിപ്പോര്‍ട്ടും പ്രത്യേക ചട്ടത്തിന്റെ കരടും മന്ത്രി വി. ശിവന്‍കുട്ടിക്ക് കൈമാറി.
നിലവില്‍ കേരളത്തില്‍ എട്ടാം ക്ലാസ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. ഏകീകരണം നടപ്പായാല്‍ എട്ടാം ക്ലാസിനെ ഒറ്റയടിക്കു വിഭജിക്കില്ല. നിലവിലുള്ള സ്‌കൂളിന്റെ പ്രവര്‍ത്തനത്തെയും അധ്യാപകരുടെ സര്‍വീസിനെയും ബാധിക്കാത്ത വിധത്തിലാവും അതു നടപ്പാക്കുക.
ഭാവിയില്‍ സെക്കന്‍ഡറിയിലേക്ക് പ്രത്യേക കേഡര്‍ എന്ന നിലയില്‍ അധ്യാപകനിയമനം പരിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്യും. ഇപ്പോഴുള്ള ഹയര്‍ സെക്കന്‍ഡറി ജൂനിയര്‍ അധ്യാപകര്‍ ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിപ്പിക്കാന്‍ സന്നദ്ധരായാല്‍ അവര്‍ക്ക് സീനിയര്‍ പ്രമോഷന്‍ നല്‍കാന്‍ കോര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തതായി അറിയുന്നു. ഇത് നിര്‍ബന്ധിത വ്യവസ്ഥയല്ല.സ്വയം സന്നദ്ധരാകുന്നവര്‍ക്ക് ഒമ്പത്, പത്ത് ക്ലാസുകളിലെ പീരിയഡ് കണക്കാക്കി സീനിയറായി സ്ഥാനക്കയറ്റം നല്‍കും. സയന്‍സ്, കൊമേഴ്സ്, ഇംഗ്ലീഷ് വിഷയങ്ങളിലായിരിക്കും പ്രധാനമായും ഈ മാറ്റം.
ഏകീകരണം പൂര്‍ണമായി സെക്കന്‍ഡറി കേഡര്‍ വരുന്നതോടെ, ഭാവിയില്‍ സീനീയര്‍ തസ്തിക ഉണ്ടായേക്കില്ല. അധ്യാപക കോഴ്സുകളിലും പരിശീലനത്തിലുമൊക്കെ സര്‍ക്കാര്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ .
അതേസമയം, കോര്‍ കമ്മിറ്റി ശുപാര്‍ശ ഇതുവരെ സര്‍ക്കാര്‍ പരസ്യപ്പെടുത്തിയിട്ടില്ല. സേവന വ്യവസ്ഥകളില്‍ മാറ്റം നിര്‍ദേശിക്കുന്ന കരടുചട്ടം ചര്‍ച്ചയ്ക്കായി അധ്യാപക സംഘടനകള്‍ക്കും കൈമാറിയിട്ടില്ല. സ്‌കൂള്‍ സമയമാറ്റം നിര്‍ദേശിച്ചിട്ടുള്ള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ രണ്ടാംഭാഗവും സര്‍ക്കാര്‍ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ശുപാര്‍ശകള്‍ എന്നു മുതല്‍ നടപ്പാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
"
https://www.facebook.com/Malayalivartha
























