Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

പേട്ട കല്ലുംമൂട് ഗുണ്ടാ ആക്രമണം... രണ്ടു പ്രതികള്‍ക്ക് ജാമ്യമില്ല, റിമാന്റ് 20 വരെ നീട്ടി, പ്രതികളെ 2 ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടിരുന്നു, സംഭവം നടന്നത് 2023 സെപ്റ്റംബര്‍ 23

11 OCTOBER 2023 01:06 PM IST
മലയാളി വാര്‍ത്ത

തലസ്ഥാന നഗരത്തിലെ പേട്ട കല്ലുംമൂട്ടില്‍ നടന്ന ഗുണ്ടാ ആക്രമണക്കേസിലെ രണ്ടു പ്രതികള്‍ക്ക് ജാമ്യമില്ല. തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം നിരസിച്ചത്. ജയിലില്‍ കഴിയുന്ന ഒന്നും രണ്ടും പ്രതികളായ ആനയറ സ്വദേശി അനന്തു ഷാജി , കരിക്കകം മൈത്രി ഗാര്‍ഡന്‍സില്‍ ഡബ്ബാര്‍ ഉണ്ണി എന്ന അനു. വി. എസ്. എന്നിവര്‍ക്കാണ് ജാമ്യം നിഷേധിച്ചത്.

പ്രതികള്‍ക്കെതിരായി ആരോപിക്കുന്ന കുറ്റകൃത്യങ്ങള്‍ ഗുരുതരവും ഗൗരവമേറിയതുമാണ്. കേസ് റെക്കോഡുകള്‍ പരിശോധിച്ചതില്‍ കൃത്യത്തില്‍ പ്രതികളുടെ ഉള്‍പ്പെല്‍ പ്രഥമദൃഷ്ട്യാ വെളിവാകുന്നുണ്ട്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. ഈ ഘട്ടത്തില്‍ പ്രതികളെ സ്വതന്ത്രരാക്കിയാല്‍ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും പ്രോസിക്യൂഷന്‍ ഭയന്ന് ഒളിവില്‍ പോകാനുമുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിന്റെ സ്വഭാവവും കാഠിന്യവും കണക്കിലെടുക്കുമ്പോള്‍ പ്രതിയെ ജാമ്യത്തില്‍ വിട്ടയക്കാനാവില്ലെന്നും ജാമ്യഹര്‍ജി തള്ളിയ ഉത്തരവില്‍ എസിജെഎം എല്‍സാ കാതറിന്‍ ജോര്‍ജ് ചൂണ്ടിക്കാട്ടി.


ഒന്നും രണ്ടും പ്രതികളുടെ ജാമ്യഹര്‍ജി തള്ളിയ കോടതി പ്രതികളുടെ റിമാന്റ് ഒക്ടോബര്‍ 20 വരെ നീട്ടി. കഴിഞ്ഞ ദിവസം മൂന്നു പ്രതികളെ 2 ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. പേട്ട പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലായിരുന്നു കോടതി ഉത്തരവ്. പ്രതികള്‍ കൃത്യത്തിനുപയോഗിച്ച വെട്ടുകത്തികള്‍ വീണ്ടെടുക്കാന്‍ പ്രതികളെ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്യാനാണ് അനുമതി നല്‍കിയത്.
ഒന്നു മുതല്‍ മൂന്നു വരെ പ്രതികളായ ആനയറ സ്വദേശി അനന്തു ഷാജി , കരിക്കകം മൈത്രി ഗാര്‍ഡന്‍സില്‍ ഡബ്ബാര്‍ ഉണ്ണി എന്ന അനു. വി. എസ് , പൊള്ളയച്ചു എന്ന അച്ചു ഷാന്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡി നല്‍കിയത്.
2023 സെപ്റ്റംബര്‍ 23 ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ പേട്ട കല്ലുംമൂട് പാലത്തിനു സമീപം വച്ചായിരുന്നു ആക്രമണം നടന്നത്. ചെട്ടിക്കുളങ്ങര സ്വദേശി ശബരി, പാറ്റൂര്‍ സ്വദേശി രാജേഷ് എന്നിവരെ പ്രതികള്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. എതിര്‍സംഘത്തിലെ ശബരിയെ കൊലപ്പെടുത്താനായിരുന്നു ഉണ്ണിയുടെയും സംഘത്തിന്റെയും ശ്രമമെന്നാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇതിനായി നേരത്തെതന്നെ ഇവര്‍ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. സെപ്റ്റംബര്‍ 23 ന് പിടിയിലായ മൂന്നാം പ്രതി അച്ചു ഷാന്‍ പദ്ധതിയെക്കുറിച്ച് പോലീസിനോടു പറഞ്ഞതായ കുറ്റസമ്മത മൊഴിയില്‍ പറയുന്നു. ഉണ്ണിയും ശബരിയും തമ്മിലുള്ള ശത്രുതയാണ് ആക്രമണത്തിനു കാരണം. ഇവര്‍ നേരത്തെ സുഹൃത്തുക്കളായിരുന്നു. ഒരു വര്‍ഷം മുന്‍പ് സാമ്പത്തിക വിഷയത്തില്‍ തമ്മില്‍ തെറ്റി. തുടര്‍ന്ന് പലതവണ ഏറ്റുമുട്ടുകയും ചെയ്തു.
ഇടയ്ക്ക് ശബരി ഒരു അടിപിടിക്കേസില്‍ അറസ്റ്റിലായി. ഇതിനു പിന്നില്‍ ഉണ്ണിയാണെന്ന് ആരോപിച്ച് ഇവര്‍ തമ്മില്‍ ഫോണിലൂടെ വെല്ലുവിളികള്‍ നടത്തിയിരുന്നു. ശബരി തന്നെ ആക്രമിക്കുമെന്നു ഭയന്നാണ് ഇയാളെ വകവരുത്താന്‍ ഉണ്ണിയും സംഘവും പദ്ധതി തയ്യാറാക്കിയതെന്നാണ് പോലീസ് കേസ്.
കല്ലുംമൂട് പാലത്തിനു സമീപത്തെ ഒരു കടയില്‍നിന്ന് ആക്രമണത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിരുന്നു.


 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (59 minutes ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (1 hour ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (1 hour ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (2 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (2 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (2 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (2 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (2 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (2 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (2 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (2 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (3 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (6 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (7 hours ago)

Malayali Vartha Recommends