പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഫോണ്‍ വിളിക്കാന്‍ തടവുകാരെ സഹായിച്ച കേസ്... ഒന്നാം പ്രതി കൊലക്കേസ് പ്രതി റിയാസിനെ ജയിലില്‍ ചോദ്യം ചെയ്യാന്‍ പൂജപ്പുര പോലീസിനോട് കോടതി ഉത്തരവിട്ടു,രണ്ടാം പ്രതി പ്രിസണ്‍ ഓഫീസറുടെ റിമാന്റ് 17 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഫോണ്‍ വിളിക്കാന്‍ തടവുകാരെ സഹായിച്ച കേസില്‍ ഒന്നാം പ്രതി കൊലക്കേസ് പ്രതി റിയാസിനെ ജയിലില്‍ ചോദ്യം ചെയ്യാന്‍ പൂജപ്പുര പോലീസിനോട് കോടതി ഉത്തരവിട്ടു.
തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്. പ്രതിയെ ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാന്‍ എ സിജെഎം എല്‍സാ കാതറിന്‍ ജോര്‍ജ് ഉത്തരവിട്ടു.
രണ്ടാം പ്രതിയായ പ്രിസണ്‍ ഓഫീസറെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒന്നാം പ്രതി റിയാസിനെ വീണ്ടും ചോദ്യം ചെയ്യാന്‍ അനുമതി തേടിക്കൊണ്ട് പോലീസ് അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് കോടതി ഉത്തരവ്. പ്രിസണ്‍ ഓഫീസര്‍ സന്തോഷ് കുമാറിന്റെ റിമാന്റ് ഒക്ടോബര്‍ 17 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു.
പ്രിസണ്‍ ഓഫീസറെ ഒന്നര ദിവസം കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്യാന്‍ കോടതി ഉത്തരവിട്ടിരുന്നു. ചോദ്യം ചെയ്യലിന് ശേഷം തിര്യെ കോടതിയില്‍ ഹാജരാക്കിയതിന് പിന്നാലെയാണ് റിമാന്റ് കാലാവധി ദീര്‍ഘിപ്പിച്ചത്.
ഒന്നാം പ്രതി കൊലക്കേസ് പ്രതി റിയാസിനെ സെപ്റ്റംബര്‍ 25 ന് 2 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരുന്നു. സന്തോഷിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് തടവുകാരുടെ ബന്ധുക്കള്‍ 69000 രൂപ നിക്ഷേപിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കൊലക്കേസ് പ്രതിയായ തടവുപുള്ളി റിയാസ്, പ്രിസണ്‍ ഓഫീസര്‍ സന്തോഷ് കുമാര്‍ (52) എന്നിവരാണ് ഫോണ്‍ വിളിക്കേസിലെ ഒന്നും രണ്ടും പ്രതികള്‍.
"
https://www.facebook.com/Malayalivartha
























