ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് വായ്പാ തട്ടിപ്പ്: സീനിയര്‍ മനേജര്‍ ഷാജി തോമസടക്കം15 പ്രതികള്‍, പ്രതിയുടെ പാസ്‌പോര്‍ട്ട് 3 വര്‍ഷത്തേക്ക് പുതുക്കി തിര്യെ ഹാജരാക്കാന്‍ സി ബി ഐ കോടതി ഉത്തരവ്

പതിനാലാം പ്രതി മൈസൂര്‍ സ്ഥാപനമുടമ കോടതിയില്‍ കെട്ടിവച്ച പാസ്‌പോര്‍ട്ട് പാസ്‌പോര്‍ട്ട് ഓഫീസര്‍ മൂന്നു വര്‍ഷത്തേക്ക് പുതുക്കി തിരികെ കോടതിയില്‍ ഹാജരാക്കണം , വിചാരണ തീയതി ഷെഡ്യൂള്‍ ചെയ്യാന്‍ എല്ലാ പ്രതികളും ഒക്ടോബര്‍ 19 ന് ഹാജരാകാനും ഉത്തരവിട്ട് കോടതി
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ നടന്ന വായ്പാ തട്ടിപ്പില്‍ സീനിയര്‍ മനേജര്‍ ഷാജി തോമസടക്കം15 പ്രതികള്‍ വിചാരണ നേരിടുന്ന സി ബി ഐ കേസില്‍ പതിനാലാം പ്രതിയുടെ പാസ്‌പോര്‍ട്ട് മൂന്നു വര്‍ഷത്തേക്ക് പുതുക്കി തിര്യെ കോടതിയില്‍ ഹാജരാക്കാന്‍ തിരുവനന്തപുര സി ബി ഐ കോടതി ഉത്തരവിട്ടു. പതിനാലാം പ്രതി മൈസൂര്‍ കാനിംഗ് സൊല്യൂഷന്‍സ് സ്ഥാപന ഉടമയായ ബംഗ്‌ളരു രാജാജി നഗര്‍ സ്വദേശി ശ്രീനാഥ . എസ് (57) സമര്‍പ്പിച്ച ജാമ്യവ്യവസ്ഥ വിടര്‍ത്തി പാസ്‌പോര്‍ട്ട് പുതുക്കാന്‍ അനുമതി തേടിയുള്ള ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
ജാമ്യം നല്‍കിയ വേളയില്‍ ജാമ്യ വ്യവസ്ഥ പ്രകാരം പതിനാലാം പ്രതി കോടതിയില്‍ കെട്ടിവച്ച പാസ്‌പോര്‍ട്ട് പാസ്‌പോര്‍ട്ട് ഓഫീസര്‍ മൂന്നു വര്‍ഷത്തേക്ക് നിയമാനുസരണം പുതുക്കി നല്‍കണം. പ്രതി മൂന്നു ലക്ഷം രൂപയുടെ വ്യക്തിഗത സ്വന്ത ജാമ്യ ബോണ്ട് കോടതിയില്‍ ഹാജരാക്കണം.പുതുക്കി കിട്ടിയ ഉടന്‍ പാസ്‌പോര്‍ട്ട് തിര്യെ കോടതിയില്‍ ഹാജരാക്കണം. പാസ്‌പോര്‍ട്ട് പുതുക്കി കിട്ടിയ ഉടന്‍ കോടതിയില്‍ കെട്ടി വക്കാമെന്ന് പ്രസ്താവിച്ചുള്ള സത്യവാങ്മൂലം കോടതി മുമ്പാകെ സമര്‍പ്പിക്കണമെന്നുമുള്ള 5 ഉപാധികളോടെയാണ് പാസ്‌പോര്‍ട്ട് പുതുക്കാന്‍ ജഡ്ജി കെ.എസ്. രാജീവ് ഉത്തരവിട്ടത്. വിചാരണ തീയതി ഷെഡ്യൂള്‍ ചെയ്യാന്‍ എല്ലാ പ്രതികളും ഒക്ടോബര്‍ 19 ന് ഹാജരാകാനും കോടതി ഉത്തരവിട്ടു:
2011 ആഗസ്റ്റ് 8 മുതല്‍ 2013 ആഗസ്റ്റ് 17 വരെ കാലയളവില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ പത്തനംതിട്ട പന്തളം ബ്രാഞ്ചിലാണ് ബിസിനസ് വായ്പാ തട്ടിപ്പ് നടന്നുനുവെന്നാണ് സിബിഐ കേസ്. പതിനാലാം പ്രതി മൈസൂര്‍ ബിസിനസ് സ്ഥാപനമുടമ മറ്റു പ്രതികളായ ബാങ്കിലെ സീനിയര്‍ ബാങ്ക് മാനേജര്‍ ഷാജി തോമസ് , സ്ഥാവരജംഗമ സ്വത്തുക്കളുടെ മൂല്യ നിര്‍ണ്ണയം നടത്തിയ വാല്യുവറും ബാങ്കിലെ മറ്റ് ഉദ്യോഗസ്ഥരും സ്വകാര്യ വ്യക്തികളുമായ മരണപ്പെട്ട സാബുഖാന്‍ , അഞ്ചാം പ്രതി എസ്. നൗഷാദ്, ഏഴാം പ്രതി ലുബിയാന , രണ്ടാം പ്രതി ഷൈല സാബു ഖാന്‍ , അസി. മാനേജര്‍മാരായ മോണ്‍സണ്‍. കെ .മാത്യു , ജിസ് മോള്‍ ജോര്‍ജ് എന്നിവരുമായി ഗൂഢാലോചന നടത്തി പതിനാലാം പ്രതി കര്‍ട്ടന്‍ ആക്‌സസറീസ് , കോട്ടണ്‍ മിക്‌സ് തുണിത്തരങ്ങള്‍ , നൂലുകള്‍ തുടങ്ങിയവയുടെ ഡീലര്‍ ആണെന്ന് കാണിച്ച് നേരുകേടായും വഞ്ചനാപരമായും കളവായതും വ്യാജമായതുമായ ക്വട്ടേഷന്‍ , ഇന്‍വോയ്‌സ് എന്നിവ പതിനാലാം പ്രതിയുടെ മൈസൂര്‍ കാനിംഗ് സൊല്യൂഷന്‍സിന്റ പേരില്‍ തയ്യാറാക്കി ബാങ്കില്‍ നിന്നും വിവിധ ലോണുകള്‍ എടുത്ത ശേഷം വായ്പ തുക ദുരുപയോഗം ചെയ്തുവെന്നാണ് കേസ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ക്രിമിനല്‍ ഗൂഢാലോചന , പണാപഹരണം , വിശ്വാസ വഞ്ചന ചെയ്ത് ചതിക്കല്‍ , ചതിക്കലിനായുള്ള വ്യാജരേഖ നിര്‍മ്മാണം , വ്യാജ നിര്‍മ്മിത രേഖ അസ്സല്‍ പോലെ ഉപയോഗിക്കല്‍ , മൂല്യമുള്ള ഈട് വ്യാജമായി നിര്‍മ്മിക്കണമെന്ന ഉദ്ദേശ്യത്തോടു കൂടി കപടാനുകരണം നടത്തി മുദ്ര (സീല്‍) നിര്‍മ്മിക്കലും കൈവശം വക്കലും , കണക്കുകളുടെ വ്യാജീകരണം , അഴിമതി നിരോധന നിയമത്തിലെ അഴിമതി (പൊതുസേവകന്‍ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മൂന്നാം കക്ഷിയായ സ്വകാര്യ വ്യക്തിയെ നിയമവിരുദ്ധമായി സഹായിച്ച് അന്യായ സാമ്പത്തിക നേട്ടമുണ്ടാക്കിക്കൊടുത്ത് സര്‍ക്കാരിന് അന്യായ നഷ്ടം വരുത്തല്‍) എന്നീ കുറ്റങ്ങളാണ് വിചാരണക്കു മുന്നോടിയായി കോടതി പ്രതികള്‍ക്ക് മേല്‍ ചുമത്തിയത്.
ലോണ്‍ കുടിശ്ശിക വന്നപ്പോള്‍ നിയമ നടപടികളിലേക്ക് ബാങ്കിന്റെ മേലധികാരികള്‍ നീങ്ങിയപ്പോഴാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. തുടര്‍ന്ന് ബാങ്കില്‍ നടന്ന വായ്പ്പാ തട്ടിപ്പുകള്‍ സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തുകയായിരുന്നു. ലോണ്‍ രജിസ്റ്റര്‍, വാലുവേഷന്‍ രജിസ്റ്റര്‍, ലോണ്‍ ഫയലുകള്‍, ഫോട്ടോ രജിസ്റ്റര്‍ , പ്രമാണ രേഖാ രജിസ്റ്റര്‍ തുടങ്ങിയവയില്‍ കൃത്രിമം നടത്തിയതായും സിബിഐ കണ്ടെത്തി. 2018 ഡിസംബര്‍ 13നാണ് സി ബി ഐ ആന്റി കറപ്ഷന്‍ ബ്യൂറോ കൊച്ചിന്‍ ബ്രാഞ്ച് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
"
https://www.facebook.com/Malayalivartha
























