Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

എന്തിനോ തിളച്ച സാമ്പാര്‍ പോലെ... ജനത്തെ വലച്ച യുഡിഎഫ് സെക്രട്ടറിയേറ്റ് ഉപരോധത്തില്‍ വിഡി സതീശന്‍ ഒന്നാം പ്രതി; മൂവായിരം പേര്‍ക്കെതിരെ പൊലീസ് കേസ്; എന്തിനെന്നറിയാത്ത സമരത്തില്‍ വിവാദങ്ങളും

20 OCTOBER 2023 08:39 AM IST
മലയാളി വാര്‍ത്ത

ഇന്നലെ തലസ്ഥാനത്തെ ജനം ശരിക്കും വലഞ്ഞു. കോണ്‍ഗ്രസിന്റെ പുതിയ സോഷ്യല്‍ മീഡിയ ഉപദേശകന്‍ കനഗോലുവിന്റെ ആദ്യ പ്ലാന്‍ ബിയാണോ ഇതെന്ന് ജനം സംശയിച്ചു. എന്തായാലും ഉപരോധം ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കിയത്. മാത്രമല്ല രണ്ടാം പിണറായി സര്‍ക്കാരിനെതിരെ യുഡിഎഫ് നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധത്തില്‍ പൊലീസ് കേസെടുത്തു.

പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒന്നാം പ്രതിയാക്കി, കണ്ടാലറിയാവുന്ന മൂവായിരം പേര്‍ക്കെതിരെയാണ് കേസ്. കന്റോമെന്റ്‌റ് പൊലീസാണ് കേസെടുത്തത്. വഴി തടസ്സപ്പെടുത്തിയതിനും, അനുമതിയില്ലാതെ മൈക്ക് ഉപയോഗിച്ചതിനുമാണ് കേസ്. കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍, എംഎം ഹസ്സന്‍, കൊടുക്കുന്നില്‍ സുരേഷ്, രമേശ് ചെന്നിത്തല, എന്‍. കെ.പ്രേമചന്ദ്രന്‍, രമ്യ ഹരിദാസ്, സി പി ജോണ്‍ , വി.എസ് ശിവകുമാര്‍, പാലോട് രവി, പി.കെ. വേണുഗോ പാല്‍ , എം.വിന്‍സന്റ് , കെ.മുരളീധരന്‍, നെയ്യാറ്റിന്‍കര സനല്‍ എന്നിവരടക്കം പ്രതികളാണ്.

സര്‍ക്കാര്‍ അല്ല ഇത് കൊള്ളക്കാര്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഇന്ന് രാവിലെ സെക്രട്ടറിയേറ്റ് വളഞ്ഞത്. രാവിലെ ആറുമണിക്ക് തന്നെ പ്രധാന ഗേറ്റും സൗത്ത്, വൈഎംസിഎ ഗേറ്റുകളും നേതാക്കളും പ്രവര്‍ത്തകരും ഉപരോധിച്ചു. വലിയ ജനപങ്കാളിത്തമാണ് ഉപരോധ സമരത്തിന് ഉണ്ടായിരുന്നത്.

എന്തിനെന്നറിയാത്ത സമരത്തിന് ആളെയെത്തിച്ച്, ജനങ്ങളെ വലച്ച് യുഡിഎഫിന്റെ സെക്രട്ടറിയറ്റ് ഉപരോധം. സമരത്തിന്റെ കാരണം എന്തെന്ന് പങ്കെടുത്ത അണികളെപ്പോലും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല എന്ന 'പ്രത്യേകത'യോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. സമരത്തിന്റെ പ്രതികരണം ആരാഞ്ഞ ചാനലുകാര്‍ക്ക് മുന്നില്‍ എന്തിനാണ് വന്നതെന്ന് പറയാന്‍ കഴിയാതെ, നേതാക്കള്‍ വിളിച്ചുകൊണ്ട് ഇരുത്തിയതാണെന്ന് സ്ത്രീകള്‍ സത്യസന്ധമായി പറഞ്ഞതോടെ സമരത്തിന്റെ നിറം കെട്ടു.

സെക്രട്ടറിയറ്റിലേക്ക് ആരെയും പ്രവേശിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും 75 ശതമാനത്തില്‍ അധികം ജീവനക്കാര്‍ ജോലിക്കെത്തി. 3498 ജീവനക്കാരാണ് ചൊവ്വാഴ്ച ജോലിക്ക് ഹാജരായത്. 3808 ആയിരുന്നു തിങ്കളാഴ്ചത്തെ ഹാജര്‍. മുഖ്യമന്ത്രിയടക്കം മന്ത്രിമാരും പതിവുപോലെ ഓഫീസിലെത്തി.

എംജി റോഡിലെ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. ഇത് രണ്ടാം തവണയാണ് യുഡിഎഫിന്റെ സെക്രട്ടറിയറ്റ് വളയല്‍ സമരം. കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും ജനം തെരുവില്‍ വലഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സമരം ഉദ്ഘാടനം ചെയ്തു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, എംഎം ഹസ്സന്‍, പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, കെ മുരളീധരന്‍, ഇ ടി മുഹമ്മദ് ബഷീര്‍, എന്‍ കെ പ്രേമചന്ദ്രന്‍, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, മോന്‍സ് ജോസഫ് തുടങ്ങിയവരും സമരത്തിന് നേതൃത്വം നല്‍കി.

അതിനിടെ, ഓഫീസിലേക്ക് നടക്കുകയായിരുന്ന മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തനെ മാധ്യമ പ്രവര്‍ത്തകര്‍ വളഞ്ഞു. പോയ് തെണ്ടിക്കൂടേയെന്ന് അദ്ദേഹം തുറന്നടിച്ചത് വലിയ വിവാദമായി. മാധ്യമ പ്രവര്‍ത്തകര്‍ അദ്ദേഹത്തിനെതിരെ തിരിഞ്ഞു. പ്രതികരണത്തിന് തയ്യാറല്ലെന്ന് പറഞ്ഞിട്ടും പിറകെകൂടി ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് പ്രകോപിതനാകേണ്ടി വന്നുവെന്ന് എം സി ദത്തന്‍ പിന്നീട് പറഞ്ഞു. സംഭവത്തിന് പിന്നാലെ എം സി ദത്തനുനേരെ യുഡിഎഫ് കേന്ദ്രങ്ങളില്‍നിന്ന് രൂക്ഷമായ സൈബര്‍ ആക്രമണവും തുടങ്ങി.

സഹകരണബാങ്ക് തട്ടിപ്പ്, മാസപ്പടി വിവാദം, എ ഐ ക്യാമറ അഴിമതി, വിലക്കയറ്റം പിന്‍വാതില്‍ നിയമനങ്ങള്‍, തുടങ്ങി കഴിഞ്ഞ ഏഴരവര്‍ഷമായി ഇടതുസര്‍ക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ വിഷയമാക്കിയായിരുന്നു യുഡിഎഫ് നേതാക്കളില്‍ ഏറെപ്പേരും സംസാരിച്ചത്. അഴിമതി സര്‍ക്കാറിനെ ജനകീയ വിചാരണ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. രണ്ടുതവണ കേരളം ഭരിച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയന് ഒരു ഭരണനേട്ടം പോലും കാണിക്കാന്‍ ഇല്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ കുറ്റപ്പെടുത്തി. എന്തായാലും ജനങ്ങളെ വെറുപ്പിച്ചുള്ള വേറെ സമരം ഉണ്ടോയെന്നാണ് കനഗോലുവിനോട് സൈബര്‍ ലോകം ചോദിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണക്കൊള്ളയിലെ ആദ്യ കേസുകളിൽ ഹൈക്കോടതിയിൽ എസ്‌ഐടി ഇന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും....  (13 minutes ago)

VD SATHEESAN ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ  (25 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 680 രൂപയുടെ കുറവ്  (33 minutes ago)

ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...  (51 minutes ago)

  ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പിലാക്കാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്  (1 hour ago)

  ചീഫ്‌ സെക്രട്ടറി ഡോ. എ ജയതിലക്‌ ചൊവ്വാഴ്‌ച സർവീസിൽ നിന്ന്‌ വിരമിക്കും... ബിശ്വനാഥ് സിൻഹ നാളെ ചുമതലയേൽക്കും  (1 hour ago)

മുംബൈയിൽ മഴ ശക്തം.... മുംബൈ കോസ്റ്റൽ റോഡിലും മഴകാരണം ഗതാഗത പ്രതിസന്ധി..  (1 hour ago)

വനിതാ ക്രിക്കറ്റിൽ പുതിയ ചരിത്രം എഴുതി ഇന്ത്യയുടെ പ്രീമിയർ ഓൾ റൗണ്ടർ ദീപ്തി ശർമ...  (1 hour ago)

ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം  (1 hour ago)

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..  (2 hours ago)

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...  (2 hours ago)

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി  (2 hours ago)

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (3 hours ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (3 hours ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends