ഇടുക്കി കളക്ടറെ തെറുപ്പിക്കാന്‍ നോക്കി തേഞ്ഞൊട്ടി പിണറായി;കൈയ്യേറ്റത്തില്‍ കൈവെച്ച കളക്ടര്‍ വേണ്ടെന്ന് സിപിഎം,കളക്ടറെ മാറ്റണമെന്ന് കോടതിയില്‍ സര്‍ക്കാര്‍,മാറ്റില്ല അവര് മിടുക്കിയെന്ന് ഹൈക്കോടതി,പിണറായി സര്‍ക്കാരിന്റെ ഇരട്ടത്താപ്പിന്റെ മുനയൊടിച്ചു

ഉള്ളില്‍ കരയുകയും കരയുകയും നെഞ്ചുംവിരിച്ച് നില്‍ക്കുകയും ചെയ്യണം. പിണറായി സര്‍ക്കാരിന് വന്നിരിക്കുന്ന ഒരുഗതികേട് നോക്കണേ. ഇടുക്കി കൈയ്യേറ്റം ഒഴിപ്പിക്കാന്‍ ദൗത്യസംഘം ഇറങ്ങിയപ്പോള്‍ സര്‍ക്കാര്‍ ഉള്ളില്‍ കരയുന്നുണ്ട് കാരണം സിപിഎമ്മുകാരുടെയൊക്കെ കൈയ്യേറ്റത്തില്‍ കൈ വെക്കേണ്ടിവരും. എന്നാല്‍ ഒഴിപ്പിക്കാല്‍ നടപടി നിര്‍ത്തിവെച്ചാല്‍ കോടതി കഴുത്തിന് പിടിക്കും. എന്നാല്‍ ഇതിനിടെ ഒരു ഷീബയെ ഒതുക്കാന്‍ പിണറായി സര്‍ക്കാര്‍ ഒരുനാറിയ കളികളിച്ചു. പക്ഷെ അത് ഹൈക്കോടതി പൊളിച്ച് കൈയ്യില്‍ കൊടുത്തു. ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജിനെ മാറ്റണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി തള്ളി. ചീഫ് സെക്രട്ടറി നല്‍കിയ ഹര്‍ജി പിന്‍വലിച്ചില്ലെങ്കില്‍ തള്ളുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. കളക്ടറെ മറ്റിയാല്‍ കൈയേറ്റം ഒഴിപ്പിക്കല്‍ അട്ടിമറിക്കപ്പെടുമെന്നും കോടതി നിലപാട് അറിയിച്ചു. നേരത്തേ ഇടുക്കി കളക്ടറെ മാറ്റരുത് എന്ന നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി കോടതിയില്‍ നേരിട്ട് ഹര്‍ജി നല്‍കിയിരുന്നു. അത് കോടതി തള്ളി. ഇതോടെ ഇക്കാര്യത്തിലെ സര്‍ക്കാര്‍ നിലപാട് അറിഞ്ഞശേഷം മറുപടി നല്‍കാമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ഷീബ ജോര്‍ജിനെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കാമെന്ന് കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിയെ അറിയിച്ചു. ഇതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലായി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ കാര്യംപറഞ്ഞാണ് ഷീബ ജോര്‍ജിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തിയിരുന്നത്. ഇടുക്കിയിലെ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രധാന രാഷ്ട്രീയപ്പാര്‍ട്ടിയായ സി.പി.എമ്മിന്റെ ഇടപെടലിനെതിരെ നില്‍ക്കുന്ന വ്യക്തിയാണ് ഷീബ ജോര്‍ജ്. അനധികൃത കൈയേറ്റം ഒഴിപ്പിക്കല്‍ നടപടിയുമായി കളക്ടര്‍ കൃത്യമായി മുന്നോട്ടുപോകുന്നുവെന്നും നിലവില്‍ മാറ്റേണ്ട ആവശ്യമില്ലെന്നുമാണ് കോടതിയുടെ നിലപാട്.
ഇടുക്കി കൈയ്യേറ്റ ഭൂമി ഒഴിപ്പിക്കലുമായ് ബന്ധപ്പെട്ട് ഡബിള്‍ ഗെയിം കളിക്കുകയാണ് സര്‍ക്കാര്‍. റവന്യു വകുപ്പ് സിപിഐയുടെ കൈയ്യിലാണ്. ഇടുക്കിയിലെ കൈയ്യേറ്റം ഒഴിപ്പിക്കലില്‍ മന്ത്രി കെ രാജനോട് കൊമ്പുകോര്‍ത്തത് എംഎം മണിയും സംഘവും ആണ്. അതിന്റെ ചൊരുക്ക് സിപിഐക്കുണ്ട്. മന്ത്രി കെ രാജനെ പരസ്യമായാണ് മണി അധിക്ഷേപിച്ചത്. കൂടെ കളക്ടറെ പൊതുമധ്യത്തില്‍ അപമാനിക്കുകയും ചെയ്തു. എല്ലാത്തിനും കൂടിയുള്ളത് ഒരുമിച്ച് സിപിഎം മേടിച്ച്് കൂട്ടുന്നു. മൂന്നാറില്‍ ദൗത്യ സംഘം ഒഴിപ്പിച്ചത് ആനയിറങ്കല്‍ ചിന്നക്കനാല്‍ മേഖലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നടത്തിയ ഏല കൃഷിയാണ്. അഞ്ച് ഏക്കര്‍ ഏല കൃഷിയാണ് ഒഴിപ്പിക്കുന്നത്. ജില്ലാ കളക്ടറുടെ കീഴിലുള്ള ദൗത്യ സംഘത്തിന്റേതാണ് നടപടി. വന്‍കിട കയ്യേറ്റങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും റവന്യു മന്ത്രി കെ രാജന്‍ അറിയിച്ചു. അതീവ രഹസ്യമായിട്ടായിരുന്നു ഓപ്പറേഷന്‍. അതിരാവിലെ ആളുകള്‍ സംഘടിക്കുന്നതിന് മുമ്പ് തന്നെ ദൗത്യം അവസാനിക്കുകയും ചെയ്തു.
സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എംഎം മണി കയ്യേറ്റം ഒഴിപ്പിക്കലിനെതിരെ രംഗത്ത് വന്നിരുന്നു. ഇടുക്കി കളക്ടറെ കഴിഞ്ഞ ദിവസം കളിയാക്കുകയും ചെയ്തു. ഇതിന് അടുത്ത ദിവസം തന്നെ ആരും അറിയാതെ സംഘം ദൗത്യം നിര്‍വ്വഹിച്ചു. മണിയാശനെ വെല്ലുവളിക്കും വിധമായിരുന്നു ഇടപെടലുകള്‍. സിപിഎം ജില്ലാ നേതൃത്വവും ഒന്നും അറിഞ്ഞില്ല. റവന്യൂ മന്ത്രിയുടെ ഓഫീസാണ് എല്ലാം നിയന്ത്രിച്ചത്. മുന്നാറില്‍ റവന്യൂ വകുപ്പിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കായിരുന്നു കണ്ടത്. കളക്ടറേറ്റിലെ അതിവിശ്വസ്തരെ മാത്രമേ ഓപ്പറേഷനെ കുറിച്ച് അറിയിച്ചിരുന്നുള്ളൂ. കയ്യേറ്റ ഭൂമിയില്‍ ദൗത്യസംഘം സര്‍ക്കാര്‍ ഭൂമിയെന്ന ബോര്‍ഡ് സ്ഥാപിച്ചു. സ്ഥലത്തെ കെട്ടിടങ്ങളും ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്തു.
മൂന്നാറില്‍ കൈയ്യേറ്റം ഒഴിപ്പിക്കാന്‍ കളക്ടറും സംഘവും വീണ്ടും കാടുകയറിയപ്പോള്‍ അതിന് വലിയ ഒരു പ്രത്യേകത കൂടിയുണ്ട്. വിഎസ്സിന്റെ നൂറാം ജന്മദിനമാണ് ഒക്ടോബര്‍ 20ന്. ഈ ഒഴിപ്പിക്കല്‍ വിഎസസ്ിനുള്ള ട്രിബ്യൂട്ടാകട്ടെ. മൂന്നാര്‍ എന്നും സിപിഎമ്മിനും ഇടതുപക്ഷത്തിനും തലവേദനയാണ്. മൂന്നാര്‍ വിഷയത്തില്‍ ഇടതുമുന്നണിയിലെ കലഹം സിപിഎമ്മിനകത്തെ പോരായി പലപ്പോഴും ഉരുണ്ടുകൂടി. പക്ഷെ പിണറായി കൈയ്യേറ്റത്തിന് കണ്ണടക്കും. പക്ഷെ അങ്ങനെ കണ്ണടയ്ക്കാതിരുന്നത് കൊണ്ടാണ് വിഎസ്സിനെ വെട്ടിനിരത്തിയത്. കൈയ്യേറ്റം ഒഴിപ്പിക്കാന്‍ വന്നാല്‍ കാലുവെട്ടും എന്നാണ് എംഎം മണി അന്ന് വിഎസ്സിനെ വെലല്ുവിളിച്ചത്. പിറ്റേന്ന് തന്നെ ചെന്ന് കൈയ്യേറ്റം ഒഴിപ്പിച്ച് സര്‍ക്കാര്‍ ബോര്‍ഡ് വെച്ചു വിഎസ്. ഇന്നിപ്പോള്‍ രവന്യു മന്ത്രി കെ രാജനും പറഞ്ഞിരിക്കുന്നത് മണിയാശാനല്ല ആരു വിചാരിച്ചാലും പിന്മാറില്ലെന്നാണ്. മൂന്നാറിലെ സിപിഎമ്മിലെ വേറിട്ട ശബ്ദമായിരുന്നു വിഎസ്. കൈയ്യേറിയത് സ്വന്തം കൂട്ടരായിട്ടും അത് പൊതുമധ്യത്തില്‍ വിളിച്ച് പറഞ്ഞതും നടപടി എടുത്തതും വിഎസ് ആണ്. വിഎസിന്റെ ജനകീയ മുഖത്തിന് പിന്നിലും മൂന്നാറിലെ സമര ചരിത്രങ്ങളുടെ പിന്‍ബലമുണ്ടായിരുന്നുവെന്നതാണ് വസ്തുത.
മൂന്നാറിലെ കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരുടെ കൈ വെട്ടും കാല്‍ വെട്ടും രണ്ടുകാലില്‍ നടക്കാന്‍ അനുവദിക്കില്ല എന്നെല്ലാം പറയുന്നവര്‍ ഭൂമാഫിയ നേതാക്കളാണെന്ന് അച്യുതാനന്ദന്‍ 2018ല്‍ പ്രതികരിച്ചിരുന്നു. ഇത്തരക്കാര്‍ എത്ര ഉന്നതരായാലും ഓരോ ഇഞ്ച് കയ്യേറ്റഭൂമിയും ഒഴിപ്പിക്കണം. ഭൂമാഫിയ ഗുണ്ടകളുടെ നിലവാരമുള്ളവരെ ജനം തിരിച്ചറിയുമെന്നും വി എസ് പലപ്പോഴും പറഞ്ഞു വച്ചു. മൂന്നാറിലെ കൈയേറ്റത്തില്‍ ഉറച്ച നിലപാട് എടുത്ത വിഎസിന്റെ നൂറാം ജന്മദിനാണ് വെള്ളിയാഴ്ച. അസുഖ കിടക്കിയിലാണ് വി എസ്. പൊതു സമൂഹത്തിന് മുന്നിലെത്തിയിട്ട് നാളെറെയായി. അങ്ങനൊരു നേതാവിന്റെ പഴയ പോരാട്ട കഥകള്‍ വീണ്ടും ചര്‍ച്ചയാകുന്നു. അങ്ങനെ റവന്യൂ വകുപ്പ് വീണ്ടും മൂന്നാറില്‍ ഓപ്പറേഷന്‍ തുടങ്ങുന്നു. ഈ ഓപ്പറേഷനെ മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി വിമര്‍ശിക്കില്ല. അത് സര്‍ക്കാരിന് കളങ്കമാകുമെന്നതും കൊണ്ടാണ് അത്. മൂന്നാറില്‍ കയ്യേറ്റമില്ലെന്ന് എനിക്കുറപ്പാണ്. മൂന്നാറില്‍ പണ്ടു വന്ന പൂച്ചകളെയെല്ലാം ഞങ്ങള്‍ ഓടിച്ചതാണെന്ന് വീമ്പു പറയുന്ന എംഎം മണിക്ക് വലിയ തിരിച്ചടിയാണ് ചിന്നക്കനാലിലെ ഓപ്പറേഷന്‍. ഒരു കാലത്ത് വിഎസിന്റെ വലം കൈയായിരുന്നു മണി. മൂന്നാര്‍ ദൗത്യത്തോടെയാണ് പിണറായി പക്ഷത്തേക്ക് മണി മാറുന്നത്. ഇതോടെ സിപിഎമ്മില്‍ വി എസ് പക്ഷത്തിന്റെ തളര്‍ച്ച പൂര്‍ണ്ണമായി എന്നതാണ് യാഥാര്‍ത്ഥ്യം. ടാറ്റായുടെ കൈവശമുള്ള അനധികൃത ഭൂമി സര്‍ക്കാരിലേക്ക് തിരിച്ചെടുക്കാനുള്ള വഴിയാണ് വി എസ് മുഖ്യമന്ത്രിയായിരിക്കെ ആലോചിച്ചത്. അന്ന് അത് അട്ടിമറിച്ചതിന് പിന്നില്‍ സിപിഐയും ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് സിപിഐ മാറി ചിന്തിക്കുന്നു. വിഎസിന് നൂറാം പിറന്നാള്‍ സമ്മാനമെന്നോണം രണ്ടാം മൂന്നാര്‍ ദൗത്യം എത്തുകയും ചെയ്യുന്നു.
https://www.facebook.com/Malayalivartha



























