സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ബസില്‍ നിന്ന് പിടിച്ചു തള്ളിയ സംഭവത്തില്‍ സ്വകാര്യ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ബസില്‍ നിന്ന് കണ്ടക്ടര്‍ പുറത്തേക്കു പിടിച്ചു തള്ളിയെന്ന പരാതിയില്‍ സ്വകാര്യ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്. കരുനാഗപ്പള്ളി - ഇളമ്ബള്ളൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന രാജ എന്ന ബസിനെതിരെയാണ് കരുനാഗപ്പള്ളി ജോയിന്റ് ആര്‍ടിഒ നടപടി സ്വീകരിച്ചത്. കഴിഞ്ഞ 12ന് വെളുത്തമണല്‍ ജംഗ്ഷനു സമീപമാണ് സംഭവം നടന്നത്.
സ്‌കൂളില്‍ നിന്ന് വീട്ടിലേക്കു മടങ്ങിയ വിദ്യാര്‍ഥിനിയെ കണ്ടക്ടര്‍ ബസില്‍ നിന്ന് പുറത്തേക്ക് പിടിച്ചുതള്ളുകയായിരുന്നുവെന്ന് കുട്ടിയുടെ രക്ഷിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ബസ് പിടിച്ചെടുത്തിരുന്നു. ശേഷം ബസിന്റെ ഫിറ്റ്നസ് റദ്ദാക്കുകയും വാഹനത്തിന് പിഴ ചുമത്തുകയും ചെയ്തു. കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി സ്വീകരിച്ചുവരികയാണെന്ന് കരുനാഗപ്പള്ളി ജോയിന്റ് ആര്‍ടിഒ അറിയിച്ചു.
https://www.facebook.com/Malayalivartha



























