Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

വല്ലാത്തൊരു കളി... ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം വിജയം; ബംഗ്ലാദേശിനെ മുട്ട് കുത്തിച്ചു; ബംഗ്ലാ കടുവകളെ വീഴ്ത്തി ഇന്ത്യന്‍ പുലികള്‍; കോഹ്ലിയുടെ സെഞ്ച്വറിയ്ക്കായി രാഹുല്‍ കാഴ്ചക്കാരനായി; സിക്‌സറില്‍ കോഹ്ലിക്ക് സെഞ്ചറി

20 OCTOBER 2023 08:46 AM IST
മലയാളി വാര്‍ത്ത

ഇന്നലത്തെ ലോകകപ്പ് ക്രിക്കറ്റില്‍ ആരാധകര്‍ ടെന്‍ഷനടിച്ചത് കോഹ്ലി സെഞ്ച്വറി നേടുമോ എന്നായിരുന്നു. കോഹ്ലി 80 റണ്‍ കഴിഞ്ഞപ്പോള്‍ ജയിക്കാന്‍ 20 റണ്‍ വേണ്ടി വന്നതാണ് ആശങ്കയ്ക്കിടയാക്കിയത്. തകര്‍ത്തടിച്ചിരുന്ന രാഹുല്‍ പിന്നീട് കോഹ്ലിക്കായി കാഴ്ചക്കാരനായി. ഇടയ്ക്ക് ഒരു റണ്‍മാത്രം അടിച്ചു. പല ഈസി സിംഗിള്‍ പോലും രാഹുല്‍ കോഹ്ലിക്കായി ഓടാതെ ഒഴിവാക്കി. അവസാനം സിക്‌സറോടെ കോഹ്ലി സെഞ്ച്വറി നേടി.

അങ്ങനെബംഗ്ലാ കടുവകളെ വീഴ്ത്തി ലോകകപ്പില്‍ വിജയ തേരോട്ടം തുടര്‍ന്ന് ഇന്ത്യ. ലോകകപ്പിലെ നാലാം മത്സരത്തില്‍ ബംഗ്ലദേശിനെ ഏഴു വിക്കറ്റിനു വീഴ്ത്തിയാണ് ഇന്ത്യ തുടര്‍ച്ചയായ നാലാം ജയം സ്വന്തമാക്കിയത്. ബംഗ്ലദേശ് ഉയര്‍ത്തിയ 257 റണ്‍സ് വിജയലക്ഷ്യം 41.3 ഓവറില്‍ ഇന്ത്യ മറികടന്നു. സെഞ്ചറി നേടിയ വിരാട് കോഹ്ലി(97 പന്തില്‍ 103*), അര്‍ധസെഞ്ചറി നേടിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ (55 പന്തില്‍ 53), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (40 പന്തില്‍ 48), കെ.എല്‍.രാഹുല്‍ (34 പന്തില്‍ 34*) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്.

42ാം ഓവറിലെ മൂന്നാം പന്തില്‍ വിജയത്തിലേക്ക് രണ്ടു റണ്‍സ് മാത്രം വേണമെന്നിരിക്കെ സിക്‌സര്‍ പറത്തിയാണ് കോഹ്ലി വിജയറണ്‍ കുറിച്ചത്. ഇതോടെ ഈ ലോകകപ്പിലെ തന്റെ ആദ്യ സെഞ്ചറിയും കോഹ്ലി തികച്ചു. നാല് മത്സരങ്ങളില്‍നിന്ന് എട്ടു പോയിന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്താണ്. രണ്ടു പോയിന്റുള്ള ബംഗ്ലദേശ് ഏഴാം സ്ഥാനത്താണ്. 22നു ന്യൂസീലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

മറുപടി ബാറ്റിങ്ങില്‍ രോഹിത്തും ഗില്ലും ചേര്‍ന്നു മികച്ച തുടക്കമാണ് ഇന്ത്യയ്ക്കു നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 88 റണ്‍സെടുത്തു. ലോകകപ്പില്‍ മികച്ച ഫോമിലുള്ള ക്യാപ്റ്റന്‍ രോഹിത്ത് രണ്ടു സിക്‌സും ഏഴു ഫോറും സഹിതം 40 പന്തിലാണ് 48 റണ്‍സെടുത്തത്. 15ാം ഓവറില്‍ ഹസന്‍ മഹ്‌മൂദാണ് രോഹിത്തിനെ വീഴ്ത്തിയത്. പിന്നാലെയെത്തിയ കോഹ്ലി, തുടക്കം മുതല്‍ ഫോമിലായിരുന്നു. ഗില്ലും കോഹ്ലിയുടെ ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 44 റണ്‍സെടുത്തു. അര്‍ധസെഞ്ചറി തികച്ചതിനു പിന്നാലെ 20ാം ഓവറില്‍ ഗില്‍ പുറത്തായി. നാലാമനായെത്തിയ ശ്രേയസ് അയ്യറിന് ഏറെ നേരെ നിലയുറപ്പിക്കാനായില്ല. 25 പന്തില്‍ 19 റണ്‍സെടുത്ത അയ്യര്‍, 30ാം ഓവറില്‍ പുറത്തായി. നാലാം വിക്കറ്റില്‍ രാഹുലും കോഹ്ലിയും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. ബംഗ്ലദേശിനായി മെഹ്ദി ഹസന്‍ മിറാസ് രണ്ടു വിക്കറ്റും ഹസന്‍ മഹ്‌മൂദ് ഒരു വിക്കറ്റും നേടി.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 256 റണ്‍സെടുത്തത്. 82 പന്തില്‍ 66 റണ്‍സെടുത്ത ലിറ്റന്‍ ദാസാണ് ബംഗ്ലദേശിന്റെ ടോപ് സ്‌കോറര്‍. ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കിയിട്ടും അതു മുതലെടുക്കാന്‍ പിന്നാലെയെത്തിയ ബംഗ്ലദേശ് ബാറ്റര്‍മാര്‍ക്കു സാധിച്ചില്ല. ഓപ്പണിങ് വിക്കറ്റില്‍ 93 റണ്‍സിന്റെ കൂട്ടുകെട്ടാണ് തന്‍സിദ് ഹസനും ലിറ്റന്‍ ദാസും ചേര്‍ന്നു പടുത്തുയര്‍ത്തിയത്. 43 പന്തുകള്‍ നേരിട്ട തന്‍സിദ് ഹസന്‍ 51 റണ്‍സെടുത്തു. 15ാം ഓവറില്‍ കുല്‍ദീപ് യാദവിന്റെ പന്തില്‍ എല്‍ബിഡബ്ല്യു ആയാണ് തന്‍സിദ് പുറത്തായത്.

പിന്നാലെയെത്തിയ ക്യാപ്റ്റന്‍ നജ്മുല്‍ ഹുസെയ്ന്‍ ഷാന്റോയും (എട്ട്), മെഹ്ദി ഹസന്‍ മിറാസും (മൂന്ന്) അതിവേഗം മടങ്ങിയതോടെ ബംഗ്ലദേശ് പ്രതിരോധത്തിലായി. ഇതോടെ ബംഗ്ലദേശ് സ്‌കോറിങ്ങിന്റെ വേഗവും കുറഞ്ഞു. അര്‍ധ സെഞ്ചറി നേടിയ ലിറ്റന്‍ ദാസിനെ രവീന്ദ്ര ജഡേജയുടെ പന്തില്‍ ശുഭ്മന്‍ ഗില്‍ ക്യാച്ചെടുത്തു പുറത്താക്കി.

അതേസമയം ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്കു തിരിച്ചടിയായി ഹാര്‍ദിക് പാണ്ഡ്യയുടെ പരുക്ക്. മത്സരത്തിലെ ഒന്‍പതാം ഓവറില്‍ പന്തെറിയുന്നതിനിടെയാണ് ഹാര്‍ദിക്കിന് കാലില്‍ പരുക്കേറ്റത്. തുടര്‍ന്ന് ടീം ഫിസിയോമാരെത്തി താരത്തെ പരിശോധിച്ചു. മുടന്തിയാണ് ഹാര്‍ദിക് ഗ്രൗണ്ട് വിട്ടത്. ബംഗ്ലദേശിനെതിരെ തന്റെ ആദ്യ ഓവറിലെ മൂന്നു പന്തുകള്‍ എറിഞ്ഞതിനു പിന്നാലെയായിരുന്നു താരത്തിനു പരുക്കേറ്റത്.

പാണ്ഡ്യയുടെ ഓവറിലെ ശേഷിക്കുന്ന മൂന്ന് പന്തുകള്‍ വിരാട് കോഹ്ലിയാണ് പിന്നീട് എറിഞ്ഞു തീര്‍ത്തത്. മൂന്നു പന്തില്‍നിന്നു കോഹ്ലി വഴങ്ങിയത് രണ്ട് റണ്‍സുകള്‍ മാത്രം. ബാറ്റിങ്ങിലും ബോളിങ്ങിലും ഇന്ത്യയുടെ വിശ്വസ്തനായിരുന്ന ഹാര്‍ദിക് പാണ്ഡ്യ അടുത്ത മത്സരങ്ങളില്‍ കളിക്കുമോയെന്നും വ്യക്തമല്ല.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണക്കൊള്ളയിലെ ആദ്യ കേസുകളിൽ ഹൈക്കോടതിയിൽ എസ്‌ഐടി ഇന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും....  (13 minutes ago)

VD SATHEESAN ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ  (25 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 680 രൂപയുടെ കുറവ്  (33 minutes ago)

ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...  (51 minutes ago)

  ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പിലാക്കാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്  (1 hour ago)

  ചീഫ്‌ സെക്രട്ടറി ഡോ. എ ജയതിലക്‌ ചൊവ്വാഴ്‌ച സർവീസിൽ നിന്ന്‌ വിരമിക്കും... ബിശ്വനാഥ് സിൻഹ നാളെ ചുമതലയേൽക്കും  (1 hour ago)

മുംബൈയിൽ മഴ ശക്തം.... മുംബൈ കോസ്റ്റൽ റോഡിലും മഴകാരണം ഗതാഗത പ്രതിസന്ധി..  (1 hour ago)

വനിതാ ക്രിക്കറ്റിൽ പുതിയ ചരിത്രം എഴുതി ഇന്ത്യയുടെ പ്രീമിയർ ഓൾ റൗണ്ടർ ദീപ്തി ശർമ...  (1 hour ago)

ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം  (1 hour ago)

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..  (2 hours ago)

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...  (2 hours ago)

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി  (2 hours ago)

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (3 hours ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (3 hours ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends