Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

വൈറല്‍ കാഴ്ചകള്‍... ഏകദിന ലോകകപ്പില്‍ ഇന്ത്യയെ തോല്‍പിച്ചാല്‍ ഒരു ബംഗ്ലദേശ് ക്രിക്കറ്റ് താരത്തിനൊപ്പം ധാക്കയില്‍ ഡേറ്റിനു പോകുമെന്ന് പറഞ്ഞ പാക്കിസ്ഥാനി നടിയ്ക്കും രക്ഷിക്കാനായില്ല; സമ്പൂര്‍ണമായി പരാജയപ്പെടുത്തി ടീം ഇന്ത്യ; ശില്‍പിയായി കോഹ്ലി

20 OCTOBER 2023 08:52 AM IST
മലയാളി വാര്‍ത്ത

ലോകകപ്പ് ക്രിക്കറ്റിനിടെ ചില വൈറല്‍ കാഴ്ചകളുമുണ്ട്. ഏകദിന ലോകകപ്പില്‍ ഇന്ത്യയെ തോല്‍പിച്ചാല്‍ ഒരു ബംഗ്ലദേശ് ക്രിക്കറ്റ് താരത്തിനൊപ്പം ധാക്കയില്‍ ഡേറ്റിനു പോകുമെന്ന് പാക്കിസ്ഥാനി നടി സെഹര്‍ ഷിന്‍വാരി. ''ഞങ്ങളുടെ ബംഗാളി ബന്ധുക്കള്‍ അടുത്ത മത്സരത്തില്‍ പ്രതികാരം ചെയ്യും. ഇന്ത്യയെ തോല്‍പിച്ചാല്‍ ബംഗാളി താരത്തിനൊപ്പം ഡേറ്റിനായി ഞാന്‍ ധാക്കയിലേക്കു പോകും.''സെഹര്‍ എക്‌സ് പ്ലാറ്റ്‌ഫോമിമായ ട്വിറ്ററില്‍ പ്രതികരിച്ചു.

അമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ പാക്കിസ്ഥാനെ ഇന്ത്യ കീഴടക്കിയതോടെയാണ് 'അസാധാരണ ഓഫറുമായി' പാക്കിസ്ഥാന്‍ നടി രംഗത്തെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ 42.5 ഓവറില്‍ 191 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 30.3 ഓവറില്‍ ഇന്ത്യ വിജയത്തിലെത്തി.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അര്‍ധ സെഞ്ചറിയാണ് അനായാസ വിജയത്തിലേക്ക് ഇന്ത്യയെ നയിച്ചത്. 63 പന്തുകള്‍ നേരിട്ട രോഹിത് ശര്‍മ 86 റണ്‍സെടുത്തു. ഇന്ത്യയ്ക്കായി ശ്രേയസ് അയ്യരും അര്‍ധ സെഞ്ചറി (62 പന്തില്‍ 53) തികച്ചു. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ പാക്കിസ്ഥാന്‍ ടീമിന് യാതൊരു തരത്തിലുള്ള പിന്തുണയും ലഭിച്ചില്ലെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ഡയറക്ടര്‍ മിക്കി ആര്‍തര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

പുണെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ബംഗ്ലദേശ് ബാറ്റു ചെയ്തത്. ന്യൂസീലന്‍ഡിനെതിരായ മത്സരത്തില്‍ പരുക്കേറ്റ ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ ഇല്ലാതെയാണ് ബംഗ്ലദേശ് ഇന്ത്യയെ നേരിടുന്നത്. പാക്കിസ്ഥാനെ തകര്‍ത്ത അതേ ടീമുമായാണ് ഇന്ത്യ പുണെയിലും കളിച്ചത്.

ആരാധകരെ ആവേശക്കൊടുമുടിയിലെത്തിച്ചു കൊണ്ടാണ് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലി ബംഗ്ലാദേശിനെതിരായ ഏകദിന ലോകകപ്പ് മത്സരത്തില്‍ സെഞ്ചുറി നേടിയത്. മത്സരത്തില്‍ കോലിയുടെ അപരാജിത സെഞ്ചുറി ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചു. എന്നാല്‍ കോലിയുടെ സെഞ്ചുറിയുമായി ബന്ധപ്പെട്ടൊരു കാര്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

അമ്പയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബറോയുടെ ഒരു തീരുമാനമാണ് ഈ സംഭവത്തിനാധാരം. ഇന്ത്യയുടെ ഇന്നിങ്സിലെ 42-ാം ഓവറിലാണ് സംഭവമരങ്ങേറിയത്. നസും അഹമ്മദാണ് പന്തെറിയാനെത്തിയത്. അപ്പോള്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ രണ്ട് റണ്‍സും കോലിയ്ക്ക് സെഞ്ചുറി തികയ്ക്കാന്‍ മൂന്ന് റണ്‍സുമായിരുന്നു വേണ്ടിയിരുന്നത്. ആദ്യ പന്ത് തന്നെ നസും ലെഗ് സൈഡിലേക്കെറിഞ്ഞു. ഇത് വൈഡാണെന്നാണ് കോലി പോലും കരുതിയത്.

എന്നാല്‍ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അമ്പയര്‍ റിച്ചാല്‍ഡ് കെറ്റില്‍ബറോ പന്ത് വൈഡ് വിളിച്ചില്ല. ഇത് ആരാധകരെ ഞെട്ടിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ ഇതിനുപിന്നാലെ ഡ്രസ്സിങ് റൂമില്‍ ചിരിക്കുന്നതും കാണാമായിരുന്നു. അമ്പയറുടെ വ്യത്യസ്തമായ മുഖഭാവവും ക്യാമറ കൃത്യമായി ഒപ്പിയെടുത്തു. അമ്പയര്‍ കോലിയുടെ സെഞ്ചുറിയ്ക്ക് കണ്ണടച്ചെന്ന് പലരും സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചു. അമ്പയറുടെ തീരുമാനം ശരിവെച്ചും വിമര്‍ശിച്ചും ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ കൊഴുക്കുകയാണ്.

ഓവറിലെ മൂന്നാം പന്തില്‍ സിക്സടിച്ചുകൊണ്ട് കോലി സെഞ്ചുറി തികയ്ക്കുകയും ടീമിന് വിജയം സമ്മാനിക്കുകയും ചെയ്തു. ഈ ലോകകപ്പിലെ കോലിയുടെ ആദ്യ സെഞ്ചുറിയാണിത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ കോലിയുടെ സെഞ്ചുറിയുടെ എണ്ണം ഇതോടെ 78 ആയി വര്‍ധിച്ചു. ഏകദിനത്തില്‍ 48 സെഞ്ചുറികളുമായി.

ഇതോടെ ബംഗ്ലാ കടുവകളെ വീഴ്ത്തി ലോകകപ്പില്‍ വിജയ തേരോട്ടം തുടര്‍ന്ന് ഇന്ത്യ. ലോകകപ്പിലെ നാലാം മത്സരത്തില്‍ ബംഗ്ലദേശിനെ ഏഴു വിക്കറ്റിനു വീഴ്ത്തിയാണ് ഇന്ത്യ തുടര്‍ച്ചയായ നാലാം ജയം സ്വന്തമാക്കിയത്. ഇതോടെ പാക് നടി സേഫായി. ഇനി ഡേറ്റിന് പോകേണ്ട.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണക്കൊള്ളയിലെ ആദ്യ കേസുകളിൽ ഹൈക്കോടതിയിൽ എസ്‌ഐടി ഇന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും....  (14 minutes ago)

VD SATHEESAN ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ  (26 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 680 രൂപയുടെ കുറവ്  (34 minutes ago)

ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...  (52 minutes ago)

  ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പിലാക്കാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്  (1 hour ago)

  ചീഫ്‌ സെക്രട്ടറി ഡോ. എ ജയതിലക്‌ ചൊവ്വാഴ്‌ച സർവീസിൽ നിന്ന്‌ വിരമിക്കും... ബിശ്വനാഥ് സിൻഹ നാളെ ചുമതലയേൽക്കും  (1 hour ago)

മുംബൈയിൽ മഴ ശക്തം.... മുംബൈ കോസ്റ്റൽ റോഡിലും മഴകാരണം ഗതാഗത പ്രതിസന്ധി..  (1 hour ago)

വനിതാ ക്രിക്കറ്റിൽ പുതിയ ചരിത്രം എഴുതി ഇന്ത്യയുടെ പ്രീമിയർ ഓൾ റൗണ്ടർ ദീപ്തി ശർമ...  (1 hour ago)

ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം  (2 hours ago)

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..  (2 hours ago)

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...  (2 hours ago)

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി  (2 hours ago)

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (3 hours ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (3 hours ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends