Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

സര്‍ക്കാര്‍ നടപടികള്‍ക്കെതിരായ ജനങ്ങളുടെ പരാതികള്‍ ഇനിയും കേള്‍ക്കുമെന്നും അവയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടുമെന്നും ഗവര്‍ണര്‍....

20 OCTOBER 2023 07:22 AM IST
മലയാളി വാര്‍ത്ത

ബില്ലുകള്‍ക്കും സര്‍ക്കാര്‍ ശുപാര്‍ശകള്‍ക്കുമെതിരെ പരാതികളുമായെത്തുന്നവരെ പ്രോത്സാഹിപ്പിക്കരുതെന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശം അദ്ദേഹം തള്ളി.

സര്‍ക്കാര്‍ പറയുന്നതെല്ലാം അനുസരിക്കാന്‍ താന്‍ ബാദ്ധ്യസ്ഥനല്ലെന്ന വിലയിരുത്തലോടെയാണിത്. പൊതുജനാരോഗ്യ ബില്ലിനെക്കുറിച്ചുള്ള പരാതികളില്‍ വിശദീകരണം തേടിയതിനു പിന്നാലെ, പരാതികള്‍ പ്രോത്സാഹിപ്പിക്കുന്നത് ഭരണഘടനാ ചുമതലയല്ലെന്ന് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഗവര്‍ണര്‍ക്ക് കത്തെഴുതിയിട്ടുണ്ടായിരുന്നു.പരാതികള്‍ കേള്‍ക്കരുതെന്ന് സര്‍ക്കാര്‍ പറയുന്നത് ശരിയല്ല. ജനങ്ങളുടെ പരാതികള്‍ ഉള്‍ക്കൊള്ളുന്നതാണ് ജനാധിപത്യം.

നിയമ ഭേദഗതികളിലെ പിശകുകളും അപ്രായോഗികതയും ചൂണ്ടിക്കാട്ടി നിരവധി പേരാണ് ഗവര്‍ണറെ കാണാനെത്തുന്നത്. അവരുടെ പരാതികള്‍ ചീഫ് സെക്രട്ടറിക്ക് അയച്ച് വിശദീകരണം തേടുന്നത് തുടരും.

വിവാദ ബില്ലുകളിലും ശുപാര്‍ശകളിലും നിയമോപദേശം സഹിതം ഫയല്‍ തനിക്ക് വിടാനാണ് രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ക്ക് ഗവര്‍ണറുടെ നിര്‍ദ്ദേശം.ഭരണഘടനയുടെ അനുച്ഛേദം-200 പ്രകാരം ബില്ലുകള്‍ക്ക് അനുമതി നല്‍കുകയോ തടഞ്ഞുവയ്ക്കുകയോ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയോ ആണ് ഗവര്‍ണര്‍ക്ക് ചെയ്യാവുന്നത്. അതിനപ്പുറമുള്ള നടപടികളെടുക്കുന്നത് തെറ്റായ കീഴ്വഴക്കമാണ്. ബില്ലുകള്‍ രാഷ്ട്രപതിക്ക് അയയ്ക്കുമ്പോഴും നിയമസഭയിലേക്ക് തിരിച്ചയയ്ക്കുമ്പോഴും ഗവര്‍ണറുടെ സെക്രട്ടറി വകുപ്പ് സെക്രട്ടറിയുമായും നിയമ സെക്രട്ടറിയുമായും കൂടിയാലോചിക്കണം. നിയമവിരുദ്ധമല്ലെങ്കില്‍ നിയമനിര്‍മ്മാണങ്ങളില്‍ ഗവര്‍ണര്‍ ഇടപെടരുതെന്ന കോടതി ഉത്തരവുകളും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതേസമയം രണ്ട് വര്‍ഷം വരെ പഴക്കമുള്ളവയടക്കം 18ബില്ലുകളാണ് ഗവര്‍ണര്‍ ഒപ്പിടാനുള്ളത്. നിയമവിരുദ്ധവും സര്‍ക്കാരിന് ദുരുദ്ദേശ്യവുമുള്ളവ എന്നും വിലയിരുത്തിയാണ് തടഞ്ഞുവച്ചിട്ടുളളത്. ഇതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണക്കൊള്ളയിലെ ആദ്യ കേസുകളിൽ ഹൈക്കോടതിയിൽ എസ്‌ഐടി ഇന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും....  (13 minutes ago)

VD SATHEESAN ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ  (25 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 680 രൂപയുടെ കുറവ്  (33 minutes ago)

ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...  (51 minutes ago)

  ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പിലാക്കാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്  (1 hour ago)

  ചീഫ്‌ സെക്രട്ടറി ഡോ. എ ജയതിലക്‌ ചൊവ്വാഴ്‌ച സർവീസിൽ നിന്ന്‌ വിരമിക്കും... ബിശ്വനാഥ് സിൻഹ നാളെ ചുമതലയേൽക്കും  (1 hour ago)

മുംബൈയിൽ മഴ ശക്തം.... മുംബൈ കോസ്റ്റൽ റോഡിലും മഴകാരണം ഗതാഗത പ്രതിസന്ധി..  (1 hour ago)

വനിതാ ക്രിക്കറ്റിൽ പുതിയ ചരിത്രം എഴുതി ഇന്ത്യയുടെ പ്രീമിയർ ഓൾ റൗണ്ടർ ദീപ്തി ശർമ...  (1 hour ago)

ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം  (1 hour ago)

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..  (2 hours ago)

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...  (2 hours ago)

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി  (2 hours ago)

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (3 hours ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (3 hours ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends