വെഞ്ഞാറമൂട് കള്ളനോട്ട് കേസ്...ആറ്റിങ്ങല്‍ - വെഞ്ഞാറമൂട് റോഡിലൂടെ വിതരണത്തിനായി കാറില്‍ കടത്തുകയായിരുന്ന കള്ളനോട്ടായ 500 രൂപയുടെ 13,000 രൂപ പിടികൂടിയ കേസ് , പ്രതികളെ കുറ്റം ചുമത്തലിന് ഹാജരാക്കാനുത്തരവ്

വെഞ്ഞാറമൂട് കള്ളനോട്ട് കേസില്‍ പ്രതികളെ കുറ്റം ചുമത്തലിന് ഹാജരാക്കാനുത്തരവിട്ടു. വിചാരണ കോടതിയായ തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് കോടതിയുടേതാണുത്തരവ്. ആറ്റിങ്ങല്‍ അയിലം സ്വദേശികളായ വിമല്‍രാജ് , ജോയി മോന്‍ , ബൈജു ബാബു , സംഗീത് എന്ന രതീഷ് എന്നീ 1 മുതല്‍ 4 വരെയുള്ള പ്രതികളെയാണ് ഹാജരാക്കേണ്ടത്. പ്രതികളെ ഡിസംബര്‍ 5 ന് ഹാജരാക്കാന്‍ മുട്ടട ക്രൈം ബ്രാഞ്ച് ഓര്‍ഗനൈസ്ഡ് ക്രൈം വിംഗ് ( ഒ സി ഡബ്ലു - 1) ഡി വൈ എസ് പി യോട് ജഡ്ജി ജി.രാജേഷ് ഉത്തരവിട്ടു.
ആറ്റിങ്ങല്‍ - വെഞ്ഞാറമൂട് റോഡിലൂടെ വിതരണത്തിനായി കാറില്‍ കടത്തുകയായിരുന്ന കള്ളനോട്ടായ 500 രൂപയുടെ 13,000 രൂപ പിടികൂടിയ കേസിലാണ് വിചാരണക്കു മുന്നോടിയായി കുറ്റം ചുമത്തുന്നത്.
2010 നവംബര്‍ 29 രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കള്ളനോട്ട് വിതരണം ചെയ്യാനായി പോകുകയായിരുന്ന നാലംഗ സംഘത്തെ കള്ളനോട്ടുകളും വാഹവും ഉള്‍പ്പെടെ ആറ്റിങ്ങല്‍ പോലീസ് പിടികൂടുകയായിരുന്നു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ആറ്റിങ്ങല്‍ - വെഞ്ഞാറമൂട് റോഡിലെ രഹസ്യ കേന്ദ്രത്തില്‍ വച്ചാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ഇവര്‍ സഞ്ചരിച്ചിരുന്ന കെ എല്‍ 16 ഇ 3359 രജിസ്‌ട്രേഷന്‍ നമ്പര്‍ മാരുതി കാറും പിടികൂടി. തുടരന്വേഷണത്തിനായി സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയായ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 489 ബി (വ്യാജ നിര്‍മ്മിത കറന്‍സി നോട്ടുകള്‍ യഥാര്‍ത്ഥമായതെന്ന പോലെ ഉപയോഗിക്കല്‍) , 489 സി (വ്യാജ നിര്‍മ്മിത കറന്‍സി നോട്ടുകള്‍ കൈവശം വക്കല്‍) എന്നീ ശിക്ഷാര്‍ഹമായ വകുപ്പുകള്‍ പ്രകാരം സെഷന്‍സ് കേസെടുത്താണ് പ്രതികളെ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്.
a
https://www.facebook.com/Malayalivartha



























