ഭാര്യയ്ക്കു പിന്നാലെ ഭര്‍ത്താവും..... വീട്ടമ്മയെ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയതിനു സമീപം കൈ ഞരമ്പ് മുറിച്ചും വിഷം ഉള്ളില്‍ ചെന്ന നിലയിലും കണ്ടെത്തിയ ഭര്‍ത്താവും മരിച്ചു

ഭാര്യയ്ക്കു പിന്നാലെ ഭര്‍ത്താവും.....വീട്ടമ്മയെ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയതിനു സമീപം കൈ ഞരമ്പ് മുറിച്ചും വിഷം ഉള്ളില്‍ ചെന്ന നിലയിലും കണ്ടെത്തിയ ഭര്‍ത്താവും മരിച്ചു.
തിരുവമ്പാടി കല്ലുപുരയ്ക്കല്‍ പൊന്നപ്പന്‍ വര്‍ഗീസ് (73) ആണ് മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ ലിസി (65) യെ ഇന്നലെയാണ് ഇരുമ്പു കമ്പി കൊണ്ടു തലയ്ക്കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചെന്നാണു പ്രാഥമിക നിഗമനം. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ദമ്പതികളുടെ ഏക മകനും ഭാര്യയും മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ കാണിക്കാന്‍ പോയിരിക്കുകയായിരുന്നു.
വീട്ടില്‍ പൊന്നപ്പനും ലിസിയും മാത്രമാണ് ഉണ്ടായിരുന്നത്. പനി ബാധിച്ച് ഒരാഴ്ചയായി ആശുപത്രിയിലായിരുന്ന ലിസി കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്. മകന്‍ വിനയ് പി.വര്‍ഗീസ് മാതാപിതാക്കള്‍ക്കുള്ള ഉച്ചഭക്ഷണം ഓണ്‍ലൈന്‍ ആയി ഓര്‍ഡര്‍ ചെയ്തിരുന്നു. അതു കൊണ്ടുവന്നപ്പോള്‍ ആരും വാതില്‍ തുറന്നില്ല.
ഡെലിവറി ബോയ് ഇക്കാര്യം അറിയിച്ചതിനെ തുടര്‍ന്ന് വിനയ് സമീപത്തു താമസിക്കുന്ന ബന്ധു ജോര്‍ജിനോട് വീട്ടില്‍ പോയി നോക്കാന്‍ ആവശ്യപ്പെട്ടു. ജോര്‍ജ് അടുക്കള വാതിലിന്റെ ഗ്രില്ല് തുറന്ന് അകത്തു കയറി നോക്കിയപ്പോഴാണ് രണ്ടു പേരും രക്തത്തില്‍ കുളിച്ചു കിടക്കുന്നതു കണ്ടത്.
"
https://www.facebook.com/Malayalivartha



























