കണ്ണീര്‍ക്കാഴ്ചയായി... കൊച്ചിയില്‍ ഇരുചക്രവാഹനം പുഴയില്‍ വീണ് രണ്ട് പേര്‍ മരിച്ചു...

കണ്ണീര്‍ക്കാഴ്ചയായി... മഞ്ഞുമ്മലില്‍ ഇരുചക്രവാഹനം പുഴയില്‍ വീണ് രണ്ട് പേര്‍ മരിച്ചു. പുതുവൈപ്പ് സ്വദേശി കെല്‍വിന്‍ ആണ് മരിച്ചവരില്‍ ഒരാള്‍. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. വഴിതെറ്റി വാഹനം പുഴയില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയായിരുന്നു അപകടം സംഭവിച്ചത്.
വാഹനത്തില്‍ ഒരാളെ ഉണ്ടായിരുന്നുള്ളൂവെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. കെല്‍വിന്റെ മൃതദേഹം പുലര്‍ച്ചെയോടെ കണ്ടെത്തുകയും ചെയ്തു.
എന്നാല്‍ കെല്‍വിനൊപ്പം ഒരാള്‍ കൂടിയുണ്ടായിരുന്നുവെന്ന് പിന്നീടാണ് പൊലീസിന് വിവരം കിട്ടിയത്. തുടര്‍ന്ന് വീണ്ടും തെരച്ചില്‍ നടത്തിയപ്പോഴാണ് രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തിയത്. കെല്‍വിന്റെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ട്. ഇവരെത്തിയതിന് ശേഷമായിരിക്കും തുടര്‍നടപടികളെടുക്കുക.
"
https://www.facebook.com/Malayalivartha



























