വിഴിഞ്ഞം തുറമുഖത്ത് സ്ഥാപിക്കാനുള്ള ക്രെയിനുകള്‍ ചൈനീസ് കപ്പലായ ഷെന്‍ ഹുവ-15ല്‍ നിന്ന് ഇറക്കാന്‍ തുടങ്ങി.... ആദ്യ ക്രെയിന്‍ യാര്‍ഡിലേക്ക് മാറ്റി

വിഴിഞ്ഞം തുറമുഖത്ത് സ്ഥാപിക്കാനുള്ള ക്രെയിനുകള്‍ ചൈനീസ് കപ്പലായ ഷെന്‍ ഹുവ-15ല്‍ നിന്ന് ഇറക്കാന്‍ തുടങ്ങി. കടല്‍ ശാന്തമായതിനെ തുടര്‍ന്നാണ് ക്രെയിന്‍ വാര്‍ഫില്‍ ഇറക്കാനുള്ള നടപടികള്‍ ആരംഭിച്ചത്.
മൂന്നു ക്രെയിനുകളാണ് തുറമുഖത്ത് ഇറക്കാനുള്ളത്. ക്രെയിനുമായി എത്തിയ കപ്പലിന് വിഴിഞ്ഞത്ത് ആഘോഷ സ്വീകരണമൊരുക്കി നാലു ദിവസം പിന്നിട്ടിട്ടും ഉപകരണങ്ങള്‍ ഇറക്കാന്‍ കഴിഞ്ഞിരുന്നില്ല.
ചൈനീസ് എന്‍ജിനീയര്‍മാര്‍ക്ക് കരയിലിറങ്ങാന്‍ അനുമതി കിട്ടാത്തതിനാലാണ് ഇറക്കാന്‍ കഴിയാഞ്ഞതെന്നാണ് ഒടുവിലെ ഔദ്യോഗിക ഭാഷ്യം. വ്യാഴാഴ്ച ഉച്ചയോടെ അനുമതിയായെന്ന് അറിയിച്ചെങ്കിലും വിഴിഞ്ഞത്ത് കടല്‍ പ്രക്ഷുബ്ധമാണെന്നും കാലാവസ്ഥ കൂടി അനുകൂലമാകണമെന്നുമാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്.
https://www.facebook.com/Malayalivartha



























