പണയം വെച്ച ആഭരണങ്ങള്‍ മുക്കുപണ്ടം, കൊല്ലത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റിൽ

കൊല്ലം കരുനാഗപ്പള്ളിയിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ യുവാവ് അറസ്റ്റിൽ. കുലശേഖരപുരം ആദിനാട് വടക്ക് മുറിയില്‍ പാലമൂട്ടില്‍ ഹരിക്കുട്ടന്(23) നെ കരുനാഗപ്പള്ളി പൊലീസാണ് പിടികൂടിയത്. മരുതൂര്‍കുളങ്ങര ക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് സംഭവം. പണയം വെച്ച ആഭരണങ്ങള്‍ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്.
36 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടം പണയം വെച്ച് ഒരു ലക്ഷം രൂപ വാങ്ങിയത്. തുടർന്ന്, നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി ഇന്‍സ്പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ഷെമീര്‍, ഷാജിമോന്‍, എസ്.സി.പി.ഒ മാരായ രാജീവ്, ഹാഷിം, മാനുലാൽ, സി.പി.ഒ റഫീക്ക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha



























