Widgets Magazine
12
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും നമ്മുടെ കേരള പോലീസ്.. എയര്‍ഫോഴ്‌സിന്റെ സണ്‍ഗ്ലാസ് മോഷ്ടാവിനെ കേരളാ പോലീസ് പിടികൂടിയത് അതിവേഗം... കേസ് തെളിയിക്കാന്‍ പോലീസിന് വേണ്ടി വന്നത് വെറും 4 മണിക്കൂര്‍..


അന്വേഷണം ആരംഭിച്ച് എന്‍ഐഎ..റിപ്പബ്ലിക്, ദീപാവലി ദിനങ്ങളിലായിരുന്നു ആക്രമണത്തിന് പദ്ധതി..ഭീകരർ ജനുവരിയില്‍ ഡല്‍ഹി സന്ദര്‍ശിച്ചതായും അന്വേഷണ സംഘം..


പ്രതിക്കൊപ്പമുള്ള പോലീസുകാർ അതീവ ശ്രദ്ധാലുക്കളാണ്..ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് പിന്നാലെ ക്യാമറയുമായി നടക്കുകയാണ് സർക്കാർ..


രാജ്യത്തെ നടുക്കിയ ആ ദൃശ്യങ്ങൾ... സ്റ്റേഷന് സമീപത്തെ തിരക്കേറിയ റോഡിലൂടെ പതിയെ കാര്‍ നീങ്ങുന്നതും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതുമായ, 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങൾ..


സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്.. ഇന്ന് പവന് 240 രൂപ കുറഞ്ഞ് 92,040 രൂപയിലാണ് വ്യാപാരം നടക്കുന്നത്.. ഗ്രാമിന് 11,505 രൂപയാണ് വില..

പിണറായി മാറിനില്‍ക്കണം സര്‍ക്കാര്‍ ഇനി പാര്‍ട്ടി നിയന്ത്രണത്തില്‍;മുഖ്യമന്ത്രി തൈക്കണ്ടിയില്‍ വിശ്രമിക്ക്, നേതാക്കള്‍ കട്ടായം പറയുമ്പോള്‍ റിയാസിന്റെ നില പരുങ്ങലില്‍,സിപിഎം സംസ്ഥാന നേതൃയോഗത്തില്‍ പിണറായിസത്തിന് വിമര്‍ശനം,പരാജയത്തിന് ഭരണവിരുദ്ധ വികാരം ഒരു ഘടകമായി എന്ന വിലയിരുത്തല്‍ ശക്തമാകുന്നു

17 JUNE 2024 07:42 PM IST
മലയാളി വാര്‍ത്ത

More Stories...

പിഎം ശ്രീ പദ്ധതി തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് കേരളം

വീണ്ടും നമ്മുടെ കേരള പോലീസ്.. എയര്‍ഫോഴ്‌സിന്റെ സണ്‍ഗ്ലാസ് മോഷ്ടാവിനെ കേരളാ പോലീസ് പിടികൂടിയത് അതിവേഗം... കേസ് തെളിയിക്കാന്‍ പോലീസിന് വേണ്ടി വന്നത് വെറും 4 മണിക്കൂര്‍..

പ്രതിക്കൊപ്പമുള്ള പോലീസുകാർ അതീവ ശ്രദ്ധാലുക്കളാണ്..ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് പിന്നാലെ ക്യാമറയുമായി നടക്കുകയാണ് സർക്കാർ..

ഏലൂര്‍ നഗരസഭയില്‍ ഇത്തവണ അങ്കത്തിനിറങ്ങുന്നത് മഞ്ഞുമ്മല്‍ ബോയ്‌സ് സുഭാഷ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്.. ഇന്ന് പവന് 240 രൂപ കുറഞ്ഞ് 92,040 രൂപയിലാണ് വ്യാപാരം നടക്കുന്നത്.. ഗ്രാമിന് 11,505 രൂപയാണ് വില..

പിണറായി വിജയനല്ല പാര്‍ട്ടിയാണ് വലുത് ഇത് അണികളെ പഠിപ്പിക്കുക. പിണറായിസം വളര്‍ത്താന്‍ ഇനി അനുവദിക്കില്ല പിണറായി പോയാല്‍ മറ്റൊരു നേതാവ് വരും. പിആര്‍ വര്‍ക്കും പ്രൊമോഷനുകളും കൊണ്ട് പിണറായിസം കെട്ടിപ്പൊക്കുന്നത് മതിയാക്കിയേക്ക്ുക. ഇനിയും ഈ പാര്‍ട്ടി ഇവിടെ വേണമെങ്കില്‍ പിണറായിസത്തിന്റെ വേരറുക്കണമെന്ന നിലപാടിലേക്ക് നേതാക്കള്‍ എത്തിയിരിക്കുന്നു. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ചേര്‍ന്ന സിപിഎം നേതൃയോഗത്തില്‍ പിണറായിക്ക് തലങ്ങും വിലങ്ങും അടി. പരാജയം സി.പി.എമ്മിലും ഇടതുമുന്നണിയിലും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് സി.പി.എമ്മിന്റെ നേതൃയോഗങ്ങള്‍ ഞായാറാഴ്ച തുടങ്ങിയത്. 20 മണ്ഡലങ്ങളിലേയും വോട്ടുവിഹിതം അടിസ്ഥാനമാക്കിയുള്ള പരിശോധനയാണ് നടക്കുന്നത് രണ്ട് ദിവസം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും തുടര്‍ന്നുള്ള മൂന്ന് ദിവസം സംസ്ഥാന സമിതി യോഗവുമാണ് നടക്കുന്നത്.

ബാക്കിയുള്ള രണ്ടുവര്‍ഷങ്ങളില്‍ പാര്‍ട്ടിയുടെ നിയന്ത്രണം ഭരണത്തില്‍ ശക്തമാക്കാന്‍ ആലോചന. ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് സി.പി.എമ്മിലും ഇടതുമുന്നണിയിലും ആരോപണങ്ങള്‍ കൊടുമ്പിരികൊള്ളുന്നതിനിടയില്‍ പരാജയകാരണങ്ങള്‍ വിലയിരുത്തുന്നതിനുള്ള നേതൃയോഗങ്ങള്‍ക്ക് ഇന്നുമുതല്‍ തുടക്കമാകും. അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന യോഗത്തില്‍ പാര്‍ട്ടിയുടെ താഴേത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കും കര്‍ശനമായ ചില മാറ്റങ്ങള്‍ കൊണ്ടുവരും. ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയം സി.പി.എമ്മിലും ഇടതുമുന്നണിയിലും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് സി.പി.എമ്മിന്റെ നേതൃയോഗങ്ങള്‍ ഇന്നുമുതല്‍ തുടങ്ങുന്നത്. ഇന്നും നാളെയും സെക്രട്ടേറിയറ്റും അടുത്ത മൂന്നുദിവസം സംസ്ഥാന സമിതിയുമാണ് നിശ്ചയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പരാജയത്തെതുടര്‍ന്ന് പാര്‍ട്ടിയിലും സര്‍ക്കാരിലും ഒരുപോലെ തിരുത്തലിനാണ് നേതൃത്വത്തിന്റെ നീക്കം. തെരഞ്ഞെടുപ്പ് പരാജയത്തിന് സി.പി.എം പൊതുവില്‍ രണ്ടു കാരണങ്ങളാണ് കാണുന്നത്.

സര്‍ക്കാരിന്റെ മുന്‍ഗണനകളിലുണ്ടായ പാളിച്ചയും സംഘടനാതലത്തില്‍ താഴേത്തട്ടിലുള്ള ദൗര്‍ബല്യവും. ഇവയ്ക്കുള്ള തിരുത്തലിനായിരിക്കും മുന്‍തൂക്കം നല്‍കുക. അതോടൊപ്പം തന്നെ പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരെ ഉയരുന്ന ആരോപണങ്ങളില്‍ ബന്ധപ്പെട്ടവര്‍ സ്വീകരിക്കുന്ന മൗനത്തെക്കുറിച്ചും വിമര്‍ശനം ഉയരുന്നുണ്ട്. അത് എങ്ങനെ നേരിടണമെന്ന കാര്യത്തിലും പാര്‍ട്ടി കൃത്യമായ രൂപരേഖ തയാറാക്കും. കൂടാതെ സാമൂഹികമാധ്യമ ഇടപെടലുകളിലെ ബലഹീനത മാറ്റി അതിന് ഒരു വ്യവസ്ഥാപിത രൂപം ഉണ്ടാക്കുന്നതിനുള്ള ആലോചനയും പാര്‍ട്ടിതലത്തിലുണ്ട്.

പരാജയത്തിന് ഭരണവിരുദ്ധ വികാരം ഒരു ഘടകമായി എന്ന വിലയിരുത്തല്‍ പൊതുവില്‍ പാര്‍ട്ടിയിലും മുന്നണിയിലുമുണ്ട്. തെരഞ്ഞെടുപ്പ് പ്രതികരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി തന്നെ പരോക്ഷമായി അത് അംഗീകരിച്ചിട്ടുമുണ്ട്. തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതിനുള്ള ചര്‍ച്ചകള്‍ യോഗത്തിലുണ്ടാകും. എന്നാല്‍ വീണ്ടും കേന്ദ്രത്തില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വന്ന സാഹചര്യത്തില്‍ സാമ്പത്തികമായി സംസ്ഥാനത്തെ കൂടുതല്‍ മുറുക്കുന്നതിനുള്ള നീക്കം തുടരുമെന്ന വിലയിരുത്തല്‍ പാര്‍ട്ടിക്കുണ്ട്. കുവൈത്ത്?? ദുരന്തവുമായി ബന്ധപ്പെട്ട് അവിടെ വേണ്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പോകാന്‍ തയാറെടുത്ത മന്ത്രി വീണാജോര്‍ജിന് അനുമതി നല്‍കാതിരുന്ന കേന്ദ്രത്തിന്റെ നടപടി അതിന്റെ ഭാഗമാണെന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍.

ആ പശ്ചാത്തലത്തില്‍ പ്രതിസന്ധിയെ എങ്ങനെ നേരിടണമെന്നതിനെക്കുറിച്ചുള്ള ആലോചന യോഗങ്ങളില്‍ ഉണ്ടാകും. നിലവിലെ മുന്‍ഗണനകള്‍ മാറ്റി നിശ്ചയിക്കുന്നതിനുള്ള നിര്‍ദ്ദേശമായിരിക്കും പാര്‍ട്ടിയില്‍ നിന്നുണ്ടാകുക എന്നതാണ് സൂചന. ക്ഷേമപദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കികൊണ്ട് അവ പുനക്രമീകരിക്കുന്നതിനുള്ള ശ്രമമായിരിക്കും നടത്തുക. പ്രത്യേകിച്ച് ക്ഷേമപെന്‍ഷണ്‍, സപ്ലൈകോയിലെ സാധനങ്ങളുടെ ലഭ്യത എന്നിവയ്ക്ക് ഊന്നല്‍ നല്‍കണമെന്ന ആവശ്യമുണ്ട്. ഒപ്പം ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ ഇനി നീട്ടികൊണ്ടുപോകാന്‍ പാടില്ലെന്ന നിര്‍ദ്ദേശവും പാര്‍ട്ടിയിലുണ്ട്. കേന്ദ്രം പഴയ നയം തന്നെ തുടരാന്‍ സാദ്ധ്യതയുള്ളതിനാല്‍ കൂടുതല്‍ വരുമാനം കണ്ടെത്തുന്നതിനുള്ള വഴികളെക്കുറിച്ചും ആലോചനയുണ്ടാകും. അതോടൊപ്പം മന്ത്രിമാരുടെ പ്രവര്‍ത്തനത്തിന് മാര്‍ഗ്ഗരേഖയുണ്ടാക്കി പാര്‍ട്ടിയുടെ ഒരുകണ്ണ് എപ്പോഴും ഉണ്ടാകുന്ന തരത്തിലാക്കുമെന്ന സൂചനകളും വരുന്നുണ്ട്.

ഭരണതലത്തില്‍ മാത്രമല്ല, പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളിലും വലിയതോതിലുള്ള തിരുത്തലുകള്‍ക്ക് യോഗം രൂപം നല്‍കും. നേരത്തെ തയാറാക്കിയ തെറ്റുതിരുത്തല്‍ നയം പൂര്‍ണ്ണമായും എല്ലാ ഘടകങ്ങളിലും നടപ്പിലായില്ലെന്ന വികാരം പൊതുവിലുണ്ട്. അത് കര്‍ശനമായി നടപ്പാക്കും. ഒപ്പം കഴിഞ്ഞ എട്ടുവര്‍ഷമായി ഭരണത്തിലിരിക്കുന്ന പശ്ചാത്തലത്തില്‍ സംഘടനാപ്രവര്‍ത്തനങ്ങള്‍ വേണ്ടരീതിയില്‍ നടക്കുന്നില്ലെന്ന ചിന്തയും പാര്‍ട്ടിക്കുണ്ട്. അതിനുവേണ്ട പദ്ധതികള്‍ക്കും രൂപം നല്‍കും. താഴേത്തട്ടില്‍ സംഘടനാപരമായ ദൗര്‍ബല്യമാണ് തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് പാര്‍ട്ടിക്ക് ലഭിച്ച കണക്കുകള്‍ തെറ്റിയതിലൂടെ വ്യക്തമാകുന്നതെന്നാണ് അഭിപ്രായം. അതിന്റെ ഭാഗമായുള്ള നടപടികളും മാറ്റങ്ങളുമുണ്ടാകും. കൂടാതെ ഇടതുമുന്നണിക്ക് ഒപ്പം എക്കാലവും നിലയുറപ്പിച്ച ഈഴവവിഭാഗത്തില്‍ നിന്നുള്ള വലിയതോതിലെ വോട്ടുചോര്‍ച്ച സി.പി.എമ്മിന് അങ്കലാപ്പുണ്ടാക്കുന്നുണ്ട്.

 

ലോക്‌സഭാതെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ച വികാരം എന്ന് പൊതുവില്‍ പറഞ്ഞൊഴിയുമ്പോഴും അത് അവരെ വല്ലാതെ അലട്ടുന്നുണ്ട്. വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ ബി.ഡി.ജെ.എസ് രൂപീകരിച്ചതുമുതല്‍ ഈഴവവോട്ടുകളില്‍ ചോര്‍ച്ചയുണ്ടായി തുടങ്ങിയിട്ടുണ്ടെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. 2016ലും 2021ലും അത് കാര്യമായി പ്രതിഫലിക്കാത്തത് മുസ്ലീംന്യൂനപക്ഷങ്ങള്‍ ഒന്നായി ഇടതുമുന്നണിയെ പിന്തുണച്ചതുകൊണ്ടാണ്. എന്നാല്‍ അവര്‍ നിലപാട് മാറ്റിയതോടെ ഈ വിടവ് വല്ലാതെ പ്രകടമാകുന്നുണ്ട്. അത് മറികടക്കുന്നതിനുള്ള നടപടികളെക്കുറിച്ചും ആലോചിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭീകരര്‍ വാങ്ങിയ ചുവന്ന ഇക്കോസ്‌പോര്‍ട്ട് കാര്‍ കണ്ടെത്തി  (12 minutes ago)

പിഎം ശ്രീ പദ്ധതി തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് കേരളം  (19 minutes ago)

ഹോക്കൈഡോ ദ്വീപില്‍ ഭക്ഷണവുമായെത്തിയ ഉദ്യോഗസ്ഥന്റെ കാറിന് നേരെ ആക്രമണം  (27 minutes ago)

KERALA POLICE കേസ് തെളിയിക്കാന്‍ വെറും 4 മണിക്കൂര്‍  (28 minutes ago)

DELHI നിർണായക വിവരം ലഭിച്ചെന്ന് NIA  (35 minutes ago)

SABARIMALA നേതാക്കൾക്കെല്ലാം ഹൃദയസ്തംഭനം ഉണ്ടാവാൻ പോകുന്ന വാർത്ത  (41 minutes ago)

ചെങ്കോട്ടയിലെ സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി  (2 hours ago)

DELHI പുതിയ വിഡിയോ പുറത്ത്  (2 hours ago)

ഏലൂര്‍ നഗരസഭയില്‍ ഇത്തവണ അങ്കത്തിനിറങ്ങുന്നത് മഞ്ഞുമ്മല്‍ ബോയ്‌സ് സുഭാഷ്  (2 hours ago)

കൂടിയും കുറഞ്ഞും സ്വർണവില:  (2 hours ago)

ദിലീപ് ചിത്രം ആരംഭിച്ചു... ( D152) ജഗൻ ഷാജി കൈലാസ് സംവിധായകൻ...  (2 hours ago)

പിഎം ശ്രീ പദ്ധതി: കേരളം കേന്ദ്രത്തിന് തുടർ നടപടികൾ നിർത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ...  (2 hours ago)

കുവൈത്തില്‍ എണ്ണ ഖനന കേന്ദ്രത്തില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ഒടുവിൽ കേന്ദ്രത്തിനു കത്തയച്ച് സർക്കാർ ;പിഎം ശ്രീ നടപ്പിലാക്കില്ല,തീരുമാനം സിപിഐയു‍ടെ അതൃപ്തിക്ക് പിന്നാലെ  (3 hours ago)

അടുത്ത മണിക്കൂറിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും; ആറ് ജില്ലകളിൽ അലേർട്ട്...  (3 hours ago)

Malayali Vartha Recommends