Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും...


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ

ഇന്ത്യന്‍ റെയില്‍വെയുടെ പ്രധാനപ്പെട്ട പണി... ദിവസം രണ്ടു കോടി ജനങ്ങളുടെ സഞ്ചാരം മാത്രമല്ല... തോട്ടില്‍ കിടക്കുന്ന ഏതൊക്കെയോ മനുഷ്യരുടെ വിസര്‍ജ്യം വാരുന്നതുകൂടിയാണെന്ന്.. അനന്തപുരി മേയര്‍ ആര്യ രാജേന്ദ്രന്‍ കല്‍പിച്ചിരിക്കുന്നു...

16 JULY 2024 04:12 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ റെയില്‍വെയുടെ പ്രധാനപ്പെട്ട  പണി ദിവസം രണ്ടു കോടി ജനങ്ങളുടെ സഞ്ചാരം  മാത്രമല്ല തോട്ടില്‍ കിടക്കുന്ന ഏതൊക്കെയോ മനുഷ്യരുടെ വിസര്‍ജ്യം വാരുന്നതുകൂടിയാണെന്ന് അനന്തപുരി മേയര്‍ ആര്യ രാജേന്ദ്രന്‍ കല്‍പിച്ചിരിക്കുന്നു. കോര്‍പറേഷന്‍ പരിധിയിയിലുള്ളതും എവിടെന്നൊക്കെയോ വന്നുപോകുന്നതുമായ  ജനങ്ങള്‍ വലിച്ചെറിയുന്നതും തുറന്നുവിടുന്നതുമായ മാലിന്യം  റെയില്‍വെ വേണമെങ്കില്‍ വാരി മാറ്റണമെന്നും ദുരന്തത്തിന് കാരണഭൂതന്‍ ഇന്ത്യന്‍ റെയില്‍വെയാണെന്നും ആരാധ്യയായ  മഹതി മാലോകരെ അറിയിച്ചിരിക്കുന്നു.പിണറായി സര്‍ക്കാര്‍ തന്നെ കേരളത്തിന്റെ മാലിന്യസംഭരണിയായി മാറിയിട്ട് രണ്ടര കൊല്ലമായി. ഈ സര്‍ക്കാരിന്റെ ഭാഗമായ തിരുവനന്തപുരം കോര്‍പറേഷനും ജനങ്ങള്‍ക്ക് ബാധ്യതയായ വല്ലാത്ത മാലിന്യം തന്നെ.

 

ആമയിഴഞ്ചാന്‍ തോട്ടില്‍ അതിദാരുണമായി ശുചീകരണ തൊഴിലാളി മുങ്ങിമരിച്ച സംഭവത്തിനുശേഷം മേയര്‍ ആര്യാ രാജേന്ദ്രന്‍ നടത്തുന്ന വിവരദോഷങ്ങള്‍  ഈ നാടിന് അപമാനമാണ്, അപകീര്‍ത്തിയാണ്.തോട് സര്‍ക്കാരിന്റേതാണോ  മാലിന്യം ജനങ്ങളുടെതാണോ എന്നതല്ല ചോദ്യം. എന്തുകൊണ്ട് നാറുന്ന മാലിന്യം സമയാസമയം നീക്കം ചെയ്തില്ല എന്നതാണ് പ്രസക്തമായ ചോദ്യം.നാടിന് ബാധ്യതയായിരിക്കുന്ന കുറെ ജനപ്രതിനിധികള്‍ കേരളത്തിന്റെ ഭരണം കൈയാളുന്നുണ്ട്. ഇവരെയൊക്കെ ഉറവിടത്തില്‍തന്നെ  സംസ്‌കരിക്കാതെ കേരളത്തിന്റെ രാഷ്ട്രീയ മാലിന്യം തുടച്ചുനീക്കാനാവില്ല എന്നു ജനം പറഞ്ഞുപോകുന്നു.
തോട് ഉള്‍പ്പെടുന്ന സ്ഥലം റെയില്‍വേയുടേതാണെന്നും തോട്ടിലെ മാലിന്യം വാരിക്കളയേണ്ടത് റെയില്‍വെയുടെ ഉത്തരവാദിത്വമാണെന്നും മേയര്‍ പ്രസ്താവിച്ചിരിക്കുന്നു.

ഓടിക്കൊണ്ടിരുന്ന ബസ് തടയുകയും ഡ്രൈവര്‍ക്കു നേരേ വിളയാട്ടം നടത്തുകയും ചെയ്തു പ്രശസ്തയായ  മേയര്‍ ആര്യാ രാജേന്ദ്രന്റെ അപാരമായ അഭിനയമാണ് ദുരന്തഭൂമിയില്‍ കാണാന്‍ സാധിച്ചത്. മരിച്ച ജോയിയുടെ മരണം അറിഞ്ഞുള്ള പരിഭവം പറച്ചിലും നിലവിളിയും കരിച്ചിലുമൊക്കെ കണ്ടാല്‍ തോന്നും ഇത്തരത്തിലൊരു മനുഷ്യസ്‌നേഹി വേറെയില്ലെന്ന്. ഇന്ത്യന്‍ റെയില്‍വെയുടെ വക സ്ഥലത്ത് അനധികൃതമായി മാലിന്യം തള്ളിയതല്ല പ്രശ്‌നം തള്ളിയ മാലിന്യം റെയില്‍വെ വാരിമാറ്റുന്നതില്‍ വീഴ്ച വരുത്തിയെന്ന സിദ്ധാന്തം നന്നായിരിക്കുന്നു.കമ്യൂണിസത്തിന്റെ മൂശയില്‍ ഒരുപാട് നിര്‍വചനങ്ങളും നിലപാടുകളും നീതീകരണങ്ങളും കേരളം കണ്ടുകൊണ്ടിരിക്കുന്നതാണ്. നവകേരള സദസ് യാത്രയില്‍ ബസിനു മുന്നില്‍ ചാടി  പ്രതിഷേധിച്ചവരെ ഡിവൈഎഫ്‌ഐക്കാര്‍ തല്ലിവീഴ്ത്തിയതിനെ രക്ഷാപ്രവര്‍ത്തമെന്ന് പറയുന്ന കാരണഭൂതനെ ആരാധിക്കുന്ന മേയര്‍ ഇങ്ങനെ പറഞ്ഞതില്‍ എന്ത് അതിശയം.

 

ടിപി ചന്ദ്രശേഖരനെ പാര്‍ട്ടി നിയോഗിച്ച എട്ട് ഗുണ്ടകള്‍ 51 വെട്ടിന് തുണ്ടംതുണ്ടമായി കൊന്നശേഷം പാര്‍ട്ടി ഗുണ്ടകളല്ല വാളാണ് പ്രതിയെന്നു നിര്‍വചിച്ചവരാണല്ലോ കേരളത്തിലെ  കമ്യൂണിസ്റ്റുകള്‍.അധികാരം കിട്ടിയാല്‍ എന്തു തെമ്മാടിത്തരവും ധിക്കാരവും വിളമ്പാന്‍ ലൈസന്‍സായി എന്നാണ് കമ്യൂണിസ്റ്റുകളുടെ വിചാരം. ഇവരില്‍ ഏറെപ്പേരും വന്ന വഴിയും വളര്‍ന്ന വഴിയും മറന്നുപോകുന്നു എന്നതാണ് സത്യം. ചെറിയ പ്രായത്തില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ കൗണ്‍സിലറും അപ്രതീക്ഷിതമായി മേയറുമായി അവരോധിക്കപ്പെട്ടതിനുശേഷം ആര്യാ രാജേന്ദ്രനില്‍ സംഭവിച്ച ഘടനാമാറ്റം കേരളം കണ്ടതാണ്. മര്യാദയും മനുഷ്യത്തവുമാണ് മേയറില്‍നിന്നും ജനവും നാടും പ്രതീക്ഷിക്കുന്നത്.

 

നഗരത്തിന്റെ മുഖ്യമന്ത്രിയാണ് മേയര്‍ എന്ന് വിവരമില്ലാത്ത പ്രായത്തില്‍ പെണ്‍കുട്ടികള്‍ ധരിച്ചുപോയാല്‍ ഇങ്ങനെയൊക്കെയിരിക്കും.ജോയിയുടെ മരണത്തിന് ഉത്തരവാദി റെയില്‍വേയാണെന്നും നഷ്ടപരിഹാരം റെയില്‍വേ നല്‍കണമെന്നും ഇനി ആരും മുങ്ങിമരിക്കാതിരിക്കാന്‍ റെയില്‍വെ റെയില്‍വെ വിസര്‍ജ്യം വാരിമാറ്റണമെന്നുമൊക്കെയാണല്ലോ ആര്യയുടെ ഉത്തരവുകള്‍. കേന്ദ്രം ഭരിക്കുന്നത് ബിജെപി ആയതിനാല്‍ മാലിന്യത്തിന് ഉത്തരവാദി കേന്ദ്രസര്‍ക്കാരും കേന്ദ്ര സര്‍ക്കാരിന്റെ വകയായ റെയില്‍വെയും ആണെന്ന് കാരണഭൂതന്റെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. പറ്റുമെങ്കില്‍ കേന്ദ്ര റെയില്‍വെ മന്ത്രി നേരിട്ട് വന്ന് വിസര്‍ജ്യം വാരി മാറ്റിക്കുന്നതിന് മേല്‍നോട്ടം നടത്തണമെന്നു പോലും പറയുന്ന  വിവരദോഷികളാണ് ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്ന പുങ്കവന്‍മാര്‍.

 

തിരുവനന്തപുരം നഗരത്തില്‍ വേണ്ടിടത്തോളം ശൗചാലയം സ്ഥാപിക്കാന്‍ കഴിവില്ലെങ്കില്‍ മനുഷ്യന്‍ ഇങ്ങനെയൊക്കെ സാധിച്ചു പോകുക സ്വാഭിവികമാണ്. ആരും തോടിന്റെ അരികില്‍ പ്രഥമിക ആവശ്യം നിര്‍വഹിക്കരുതെന്ന് ഒന്നുകില്‍ കോര്‍പറേഷന്‍ ബോര്‍ഡ് വയ്ക്കുക. അതല്ലെങ്കില്‍ കോര്‍പറേഷന്‍ അവിടെ കാവല്‍ നില്‍ക്കുക.  അതല്ലാതെ ആരെങ്കിലും തോടിന്റെ അരികില്‍ കാര്യം സാധിച്ചാല്‍ അതിന് ഉത്തരവാദി കേന്ദ്രസര്‍ക്കാരും ഇന്ത്യന്‍ റെയില്‍വെയുമാണെന്ന് കണ്ടെത്തിയ വിവരദോഷികള്‍ ഈ നാടിന്റെ ഭാരവും അപമാനവുമാണ്.

വിഴ്ചകളും വിവാദങ്ങളും മാത്രം വാരിക്കോരിയിടുന്ന ഇങ്ങനെയൊരു മേയറെ മാറ്റിസ്ഥാപിക്കാനുള്ള ഉത്തരവാദിത്വം എകെജി സെന്ററിലെ ഒരാള്‍ക്കും ഇല്ലാതെ പോയല്ലോ എന്നോര്‍ത്തുപോകും. ലോക് സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ എല്‍ഡിഎഫ് തോല്‍വിയുടെ കാരണങ്ങളിലൊന്ന് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിലെ ഡ്രൈവര്‍ക്കു നേരെ നടത്തിയ പോര്‍വിളിയായിരുന്നുവെന്ന് വിവരമുള്ള മനുഷ്യര്‍ക്കൊക്കെ നന്നായി അറിയാം.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

30 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്....  (11 minutes ago)

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (6 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (6 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (7 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (7 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (7 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (8 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (10 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (11 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (11 hours ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (11 hours ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (12 hours ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (13 hours ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (13 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (13 hours ago)

Malayali Vartha Recommends