Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എനിക്ക് വേണ്ടി മാത്രമല്ല അച്ഛന് കൂടെ വേണ്ടിയാ നിന്നെ കല്യാണം കഴിച്ചത്; ഒരു ഭാര്യയ്ക്കും സഹിക്കാനാകാത്ത ആ കാഴ്ച നിതീഷിന്റെ ഫോണിൽ കണ്ട് വിപവഞ്ചിക ..!!! മറ്റൊരു പെണ്ണുമായി അവന്റെ പേക്കൂത്ത്; മദ്യപിച്ച് ലെക്ക് കെട്ടപ്പോൾ നടന്നത്..!!!


മരവിക്കുന്ന മനസുമായി... അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് അപകട കാരണം


അപകടത്തില്‍പെട്ട എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനത്തിന്റെ വൈദ്യുതി സംവിധാനം നിലച്ചത് അപകടകാരണമെന്ന് എയര്‍ ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട്


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിനായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്

KSEBയെ വെട്ടിലാക്കി ഷാജഹാന്റെ വെടിക്കെട്ട്! അറിയാതെ പോകരുത് ഈ കൊടും കൊള്ള... ജനങ്ങൾ വെള്ളം കുടിപ്പിക്കുന്നു!

11 SEPTEMBER 2024 01:59 AM IST
മലയാളി വാര്‍ത്ത

കേരളത്തിലെ വൈദ്യുതി ബോർഡ് റെഗുലേറ്ററി കമ്മീഷനു സമർപ്പിച്ച 120 പേജുള്ള ഒരു ശുപാർശയാണ് ഇപ്പോൾ കെഎസ്ഇബിയെ തിരിഞ്ഞു കൊത്തിക്കൊണ്ടിരിക്കുന്നത്. തിരുവനന്തപുരത്തെ സിറ്റിംഗ് 11ന് നടക്കും. ഇതാദ്യമാണ് ഇത്രയധികം ആളുകൾ സിറ്റിങ്ങിൽ പങ്കെടുക്കുന്നത്. ജനമുന്നേറ്റം മൂലം തിരുവനന്തപുരത്ത് നേരത്തെ നിശ്ചയിച്ചിരുന്ന ചെറിയ ഹാളിൽ നിന്ന് വലിയ ഹാളിലേക്ക് സിറ്റിംഗ് മാറ്റിയിരിക്കുകയാണ്.

നിലവിലെ താരിഫിൻറെ കാലാവധി ഈ മാസം 30ന് അവസാനിക്കും. ഉപഭോക്താക്കളിൽ നിന്ന് സമ്മർ താരിഫ് ഉൾപ്പെടെ പിരിക്കണമെന്ന ശിപാർശയാണ് കെഎസ്ഇബി കമ്മീഷന് സമർപ്പിച്ചത്. പുറത്തുനിന്നു വൈദ്യുതി വാങ്ങുന്നതുൾപ്പെടെയുണ്ടായ ഭാരിച്ച നഷ്ടം കണക്കാക്കി വൈദ്യുതി നിരക്കു വർധിപ്പിക്കണമെന്ന ആവശ്യമാണു ബോർഡിന്റെ അപേക്ഷയിൽ.

ജൂലൈ 1 മുതൽ 2027 മാർച്ച് 31 വരെയുള്ള കാലത്ത് കെഎസ്ഇബി പ്രതീക്ഷിക്കുന്ന വരവും ചെലവും കണക്കാക്കി ബോർഡിന് സമർപ്പിച്ച അപേക്ഷയിലാണു തെളിവെടുപ്പ്. ഈ വർഷം യൂണിറ്റിന് 30 പൈസ കൂട്ടണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം 812 കോടി അധിക ലാഭം. അടുത്ത വർഷം 20 പൈസയും 549 കോടി അധിക വരുമാനം, 26-27 സാമ്പത്തിക വർഷത്തേക്ക് 2 പൈസയും യൂണിറ്റിന് വർധിപ്പിക്കണം, 53.82 കോടി രൂപ അധിക വരുമാനമാണ് കെഎസ്ഇബി പ്രതീക്ഷിക്കുന്നത്.

ഇതിനു പുറമെയാണ് വർഷം തോറും ജനുവരി മുതൽ മെയ് വരെ സമ്മർതാരിഫ് എന്ന് പേരിൽ യൂണിറ്റിന് 10 പൈസ വച്ച് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാനുള്ള ശിപാർശയും. ഈ സാഹചര്യത്തിൽ ജനരോഷം അണപൊട്ടുന്നത് ഓരോ പെതുതെളിവെടുപ്പ് ഇടങ്ങളിലും കാണുവാൻ സാധിക്കുന്നുണ്ട്. അങ്ങനെ ഒരു സംഭവവമാണ് ജനങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത്.

കണക്കു നിരത്തിയാണ് KSEBയെ റെ​ഗുലേറ്ററി കമ്മീഷനു മുൻപാകെ വെള്ളം കുടിപ്പിക്കുന്നത്. പെരുമ്പാവൂർ സ്വദേശിയായ ഷാജഹാൻ ആണ് ഇത്തരത്തിൽ കെഎസ് ഇബിയുടെ ശുപാർശയെ തന്നെ വെട്ടിലാക്കിയത്. ഡൊമസ്റ്റിക് ഇലക്‌ട്രിസിറ്റി കൺസ്യൂമർ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറാണ് ഷാജഹാൻ. ഇനി തിരുവനന്തപുരത്ത് ഒരു ഹിയറിങ് കൂടി ശേഷിക്കെ ഫലത്തിൽ അസാധുവായ ഈ ശുപാർശ ഇനി റെഗുലേറ്ററി കമ്മീഷൻ കേൾക്കേണ്ടതുണ്ടോ എന്ന ചോദ്യം ഉയരുന്നു.

2024-25ൽ 24880 .37 MU വിൽപന നടക്കും എന്ന് പ്രതീക്ഷിക്കുന്നതായി പറയുന്ന കെഎസ്ഇബി എന്തുകൊണ്ട് 2022-23 വർഷത്തിലെ വൈദ്യുതി വിൽപനയുടെ കണക്കു പറയാത്തത് എന്ന ചോദ്യത്തോടെയായിരുന്നു തുടക്കം തന്നെ. പവർ ഫിനാൻസ് കോർപ്പറേഷന്റെ കണക്കനുസരിച്ച് 2022-23 വർഷത്തിൽ 30,000 മില്യൻ യൂണിറ്റ് വൈദ്യുതി KSEB കച്ചവടം നടത്തിയിട്ടുണ്ട്.

ഇതിലൂടെ 3,300 കോടി രൂപയാണ് കണക്കിൽ പെടാതെ അപ്രത്യക്ഷമായതായി ഷാജഹാൻ ആരോപിക്കുന്നത്. ഇതെന്തുകൊണ്ട് 2024 ഓഗസ്റ്റ് 15 ന് റെഗുലേറ്ററി കമ്മീഷനിൽ നൽകിയ ശുപാർശയിൽ കെഎസ്ഇബി പറയുന്നില്ല. 30000 മില്യൺ യൂണിറ്റ് വിറ്റിട്ട് 24,880 മില്യൺ യൂണിറ്റു മാത്രമേ ഭാവിയിൽ വിൽപന സാധ്യമാകൂ എന്ന കണക്കും കൂട്ടുമ്പോൾ 5,300 മില്യൺ യൂണിറ്റ് വൈദ്യുതി കെഎസ്ഇബി വിറ്റിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. ഈ വിൽപനയിൽ കെഎസ്ഇബിയിൽ കിട്ടിയ തുകയായ 18,900 കോടിയിലധികം രൂപ 2022-23 ൽ കിട്ടിയതിൽ 3,300 കോടി രൂപ കാണാനില്ലെന്നാണ് മനസിലാക്കുന്നത്.

ജനുവരി മുതൽ മെയ് വരെയാണ് കെ.എസ്.ഇ.ബിയുടെ പുസ്തകത്തിൽ വേനൽക്കാലം. പുറത്ത് നിന്ന് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങിയാലേ പ്രതിസന്ധിയില്ലാതെ കടന്നു പോകാനാവൂ എന്നാണ് കെ.എസ്.ഇ.ബിയുടെ വാദം. ഒറ്റയടിക്ക് ഈ ബാധ്യത ജനത്തിന് മുകളിട്ടാൽ താങ്ങാനാവില്ലെന്ന് പറഞ്ഞ് ആഘാതം കുറക്കാനാണ് സമ്മർ താരിഫ് എന്ന പേരിൽ വേനൽക്കാലത്ത് 5 മാസം പ്രത്യേക നിരക്ക് ഈടാക്കാൻ ഇറങ്ങുന്നത്. യൂണിറ്റിന് 10 പൈസ വച്ച് ഈടാക്കുന്നത് വഴി 2027വരെ 350 കോടി ബോർഡിന്റെ പോക്കറ്റിലെത്തും‍. വൈദ്യുതി നിരക്കും സർചാർജുമെല്ലാം നിലനിൽക്കുമ്പോൾ തന്നെയാണ് സമ്മർതാരിഫും ഈടാക്കാൻ പദ്ധതിയിടുന്നത്.

സോളാർ ഉപഭോക്താക്കൾ രാത്രിയിൽ ഗ്രിഡിൽ നിന്ന് ഉപയോഗിക്കുന്ന വൈദ്യുതിക്ക് നിയന്ത്രണമേർപ്പെടുത്തി പ്രത്യേക താരിഫ് നിശ്ചയിക്കണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. പൊതു തെളിവെടുപ്പിലെ കാര്യങ്ങൾ കൂട്ടി കേട്ട ശേഷം ഈ മാസം അവസാനത്തോടെ പുതിയ നിരക്ക് കമ്മീഷൻ പ്രഖ്യാപിക്കും. കമ്മിഷൻ ഹിയറിങ് നടത്തുന്നതിന്റെ അർഥം വൈദ്യുതി ബോർഡ് പറയുന്നത് അതേപോലെ നടപ്പാക്കും എന്നല്ല. സാങ്കേതികവും സാമ്പത്തികവുമായ കാര്യങ്ങൾ പരിശോധിച്ചശേഷം മാത്രമേ നിഗമനത്തിൽ എത്തൂ

രണ്ടുമാസത്തെ കറണ്ട് ചാർജ് ഒരുമിച്ച് ഈടാക്കുന്നതിനെതിരെ ഇലക്ട്രിസിറ്റി താരിഫ് റെഗുലേറ്ററി കമ്മീഷനു മുമ്പാകെ നടന്ന സിറ്റിങ്ങുകളിൽ വ്യാപകമായ പ്രതിഷേധമുയർന്നു. ബില്ലുകൾ അതതുമാസം നൽകണമെന്നാണ് ആവശ്യം. ജനുവരി മുതൽ മെയ് വരെ സമ്മർ താരിഫ് ഈടാക്കാനുള്ള നിർദ്ദേശത്തിനെതിരെയും പ്രതിഷേധമുണ്ടായി.

മുമ്പൊക്കെ കെഎസ്ഇബി തങ്ങൾക്കാവശ്യമുള്ളതെല്ലാം ശുപാർശകളായി റെഗുലേറ്ററി കമ്മീഷനു സമർപ്പിക്കുമ്പോഴും കേരളത്തിൽ പബ്ലിക് ഹിയറിങ് നടന്നിരുന്നു. എന്നാൽ അതിൽ ആരും വേണ്ട പോലെ പഠിച്ചു പങ്കെടുത്തിരുന്നില്ല. കോഴിക്കോടും പാലക്കാടുമെല്ലാം കെഎസ്ഇബിയുടെ കെടുകാര്യസ്ഥതയും അഴിമതിയും എണ്ണിയെണ്ണി റെഗുലേറ്ററി കമ്മീഷനു മുമ്പാകെ പറഞ്ഞ ഉപഭോക്താക്കളെ കേരളം കണ്ടു. എറണാകുളത്ത് നടത്തിയ പബ്ലിക് ഹിയറിങിലാകട്ടെ കെഎസ്ഇബിയുടെ ശുപാർശ തന്നെ ക്രിമിനൽ കുറ്റമാണെന്നു തെളിയിച്ച ഉപഭോക്താവായിരുന്നു താരം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭാ തിരഞ്ഞെടുപ്പ് ഒക്ടോബറിലോ നവംബറിലോ നടന്നേക്കുമെന്ന സൂചനകള്‍ക്കിടെ വോട്ടര്‍ പട്ടിക പു  (16 minutes ago)

തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ  (35 minutes ago)

ദുരിത മോചനത്തിനും ജനങ്ങളുടെ ഐശ്വര്യത്തിനുമാണ് ഭദ്രദീപം ....  (55 minutes ago)

ഗഗന്‍യാന്‍ പേടകത്തെ പറത്തുന്നതിനുള്ള പ്രൊപ്പല്‍ഷന്‍ സംവിധാനത്തിന്റെ പരീക്ഷണം വിജയം...  (1 hour ago)

ചികിത്സയിലായിരുന്ന യുവാവ് മരിച്ചു...  (1 hour ago)

ജോലിസ്ഥലത്തേക്ക് പോകാനായി ബസ് കയറാന്‍ നടക്കവെ ഗൃഹനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു  (1 hour ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..  (1 hour ago)

എനിക്ക് വേണ്ടി മാത്രമല്ല അച്ഛന് കൂടെ വേണ്ടിയാ നിന്നെ കല്യാണം കഴിച്ചത്; ഒരു ഭാര്യയ്ക്കും സഹിക്കാനാകാത്ത ആ കാഴ്ച നിതീഷിന്റെ ഫോണിൽ കണ്ട് വിപവഞ്ചിക ..!!! മറ്റൊരു പെണ്ണുമായി അവന്റെ പേക്കൂത്ത്; മദ്യപിച്ച് ല  (1 hour ago)

നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം  (1 hour ago)

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സില്‍ പുതിയ ചാമ്പ്യനെ കാത്തിരിക്കുന്നത്  (1 hour ago)

"അപ്പന് സുഹിക്കാൻ നീ നിന്ന് കൊടുക്കണം"സഹോദരിയോട്‌ മറ്റേ അടുപ്പം,ബ്ലൂ ഫിലിമിന് അടിമ വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തില്ല.?  (2 hours ago)

കാറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ അമ്മയും കുട്ടികളും  (2 hours ago)

'പിണറായിയുടെ ഒരു തേങ്ങയും വേണ്ട,കോടതി ചതിച്ച് സാറെ'.. അപ്പന്റെയും അമ്മയുടെയും കല്ലറ പൊളിച്ച് വസന്തയ്ക്ക് മുന്നിലെറിഞ്ഞു  (2 hours ago)

പൂജകള്‍ക്കായി ശബരിമലയില്‍ നട തുറന്നു  (2 hours ago)

എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് അപകട കാരണം  (3 hours ago)

Malayali Vartha Recommends