Widgets Magazine
03
Jun / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഷപാമ്പുകളെ കടത്താൻ ശ്രമിച്ച യുവാവ് കസ്റ്റംസിന്റെ പിടിയിൽ..തായ്‌ലൻഡിൽ നിന്നുള്ള പാമ്പുകളെയാണ് യുവാവ് കടത്താൻ ശ്രമിച്ചത്..ജീവനുള്ളതും ചത്തതുമായ പാമ്പുകളെയാണ് പിടികൂടിയത്..


മുഹമ്മദ് സിന്‍വാര്‍ മരിച്ചതായി ഇസ്രയേലി പ്രതിരോധസേന... ഭൂ​ഗർഭ കേന്ദ്രത്തിന്റെ സ്ഥാനം മനസ്സിലാക്കി വെറും 30 സെക്കന്റുകളെടുത്ത് 50 ബോംബുകൾ വർഷിച്ചു..


ആരാണ് ശര്‍മിഷ്ഠ പനോളി..രാഷ്ട്രീയവിവാദവും പ്രതിഷേധവും.. 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്..കൊല്‍ക്കത്ത പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു..


പൊള്ളുന്ന ദ്രാവകം നിറച്ച കുപ്പിയുമായി ജൂതരെ ലക്ഷ്യം വച്ച് ആക്രമണം.. ഷര്‍ട്ട് ധരിക്കാതെ അര്‍ദ്ധനഗ്നനായായിരുന്നു ഭീകരന്‍..ആക്രമണത്തില്‍ അനേകര്‍ക്ക് പൊള്ളലേറ്റു..

ആ യാത പറച്ചില്‍ അവസാന യാത്ര പറച്ചിലായി... യാത്രയയപ്പു ചടങ്ങില്‍ മറുപടിപ്രസംഗം നടത്തിയശേഷം അധ്യാപകന്‍ വേദിയില്‍ കുഴഞ്ഞുവീണു മരിച്ചു...

01 JUNE 2025 11:54 AM IST
മലയാളി വാര്‍ത്ത

ആ കാഴ്ച ഏവരേയും കണ്ണീരിലാഴ്ത്തി..... യാത്രയയപ്പു ചടങ്ങില്‍ മറുപടിപ്രസംഗം നടത്തിയശേഷം അധ്യാപകന്‍ വേദിയില്‍ കുഴഞ്ഞുവീണു മരിച്ചു. ഭരതന്നൂര്‍ ഗവ. എച്ച്എസ്എസ് ഹിന്ദി അധ്യാപകന്‍ കോരാണി ചെമ്പകമംഗലം ആലപ്പുറംകുന്ന് പൊയ്കയില്‍വിളവീട്ടില്‍ എസ്. പ്രഫുലന്‍ (56) ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ 11.30-നാണ് സംഭവം നടന്നത്. സ്‌കൂളില്‍നിന്നു വിരമിക്കുന്ന പ്രഫുലനും ഇവിടെനിന്നു മറ്റ് സ്‌കൂളുകളിലേക്കു സ്ഥലംമാറ്റം ലഭിച്ച എട്ട് അധ്യാപകര്‍ക്കുംവേണ്ടി യാത്രയയപ്പു ചടങ്ങ് സംഘടിപ്പിച്ചിരുന്നു. പ്രഫുലന്‍ യാത്രയയപ്പു സ്വീകരണത്തിനുശേഷം സഹപ്രവര്‍ത്തകരോടു മറുപടിപ്രസംഗം നടത്തി മടങ്ങിയെത്തി കസേരയില്‍ ഇരുന്നു. തുടര്‍ന്ന് മറ്റൊരധ്യാപകന്‍ പ്രസംഗിക്കാന്‍ തുടങ്ങിയപ്പോള്‍ നിശ്ചലമായിരിക്കുന്ന ഇദ്ദേഹത്തെക്കണ്ട് സഹപ്രവര്‍ത്തകര്‍ അടുത്തെത്തി കുലുക്കിവിളിക്കുമ്പോഴാണ് അബോധാവസ്ഥയിലാണെന്നു മനസ്സിലാക്കിയത്. ഉടന്‍തന്നെ പാങ്ങോടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം ഭരതന്നൂര്‍ സ്‌കൂളില്‍ പൊതുദര്‍ശനത്തിനുവെച്ചശേഷം നാലുമണിയോടെ ചെമ്പകമംഗലത്തെ വീട്ടിലേക്കു കൊണ്ടുപോയി.

സംസ്‌കാരം ഞായറാഴ്ച രാവിലെ 10.30-ന് വീട്ടുവളപ്പില്‍ നടന്നു. ഭാര്യ: കെ. സിന്ധു (ആനച്ചല്‍ ഗവ. യുപിഎസ് അധ്യാപിക). വില്‍പ്പാട്ട്, കഥാപ്രസംഗം തുടങ്ങിയ കലകളിലൊക്കെ സജീവ സാന്നിധ്യമായിരുന്ന പ്രഫുലന്‍ മറുപടിപ്രസംഗത്തില്‍ നാലുവരി കവിതകൂടി പാടിയാണ് വേദി ഒഴിഞ്ഞത്. തൊട്ടുമുന്നില്‍ യാത്രയയപ്പ് സമ്മേളനത്തില്‍ വികാരാധീനനായി സംസാരിച്ച സഹപ്രവര്‍ത്തകന്റെ വിയോഗം ഇപ്പോഴും കൂടെയുള്ളവര്‍ക്ക് ഉള്‍ക്കൊള്ളാനാകുന്നില്ല.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പള്ളിപ്പുറത്ത് നടുറോഡില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി  (4 hours ago)

പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു  (4 hours ago)

ഇറ്റലിയിലെ മൗണ്ട് എറ്റ്‌ന അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു  (4 hours ago)

പക്ഷിയിടിച്ചതിനെത്തുടര്‍ന്ന് വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (5 hours ago)

കൊല്ലത്ത് നാലരവയസ്സുകാരി ഓടയിലെ ഒഴുക്കില്‍പ്പെട്ടു മരിച്ചു  (5 hours ago)

നീറ്റ് പി ജി പരീക്ഷ രണ്ട് ഷിഫ്റ്റ് വേണ്ടെന്ന് സുപ്രീംകോടതി  (7 hours ago)

നവകേരള സദസ്സിന്റെ പേരില്‍ കരാറുകാരില്‍ നിന്നും പണം ആവശ്യപ്പെട്ടതിന്റെ തെളിവുകളുണ്ടെന്ന് പി വി അന്‍വര്‍  (7 hours ago)

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴതുടരുകയാണ്  (7 hours ago)

കാനഡയില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ നിന്ന് പ്രധാനമന്ത്രി മോദി വിട്ടുനിന്നേക്കും  (9 hours ago)

അങ്കണവാടി പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും  (9 hours ago)

മലപ്പുറം സ്വദേശിക്കെതിരെ പോക്‌സോ കേസ്  (10 hours ago)

തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി  (10 hours ago)

യെമന്‍ പൗരന്മാരായ രണ്ടുപേരെ കടലില്‍ കാണാതായി  (10 hours ago)

ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍, അമ്മ എന്നത് മാറ്റി രക്ഷിതാക്കള്‍ എന്നാക്കി പുതിയ സര്‍ട്ടിഫിക്കറ്റ്  (11 hours ago)

ക്രൈം ത്രില്ലറിൻ്റെ ഉദ്വേഗമുണർത്തി പോലീസ് ഡേ - ട്രെയിലർ പുറത്തുവിട്ടു  (11 hours ago)

Malayali Vartha Recommends