ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ.. ആ കുഞ്ഞും കുടുംബവും അനുഭവിക്കാൻ പോകുന്ന ട്രോമക്ക് താങ്കളുടെ പക്കൽ പ്രതിവിധിയുണ്ടോയെന്നാണ് വീണയോട് രാഹുലിന്റെ ചോദ്യം...

നാലാം ക്ലാസ് വിദ്യാർഥിനി വിനോദിനിയുടെ കൈ ജില്ലാ ആശുപത്രിയിൽ പ്ലാസ്റ്ററിട്ട ശേഷം പഴുപ്പു കയറി മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ വിവരങ്ങൾ മറച്ച് ആരോഗ്യവകുപ്പ്. ഒടിഞ്ഞ കയ്യിൽ ചോരയൊലിച്ചുള്ള മുറിവുകളോടെയാണു കുട്ടിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചതെന്നു രക്ഷിതാക്കൾ പറയുമ്പോൾ അത്തരമൊരു മുറിവിനെക്കുറിച്ച് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിലില്ല.പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് ഒൻപതു വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ആ കുഞ്ഞും കുടുംബവും അനുഭവിക്കാൻ പോകുന്ന
ട്രോമക്ക് താങ്കളുടെ പക്കൽ പ്രതിവിധിയുണ്ടോയെന്നാണ് വീണയോട് രാഹുലിന്റെ ചോദ്യം. കൈ ഒടിഞ്ഞതിനു ചികിത്സക്ക് വരുന്നവരുടെ കൈ മുറിച്ചു മാറ്റുന്ന പിടിപ്പുകേടിന് ‘അശ്രദ്ധ’ എന്നാണോ ‘ക്രൈം’ എന്നാണോ പറയേണ്ടതെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ രാഹുൽ ചോദിക്കുന്നു. താൻ എംഎൽഎ ആയതിനു ശേഷം നിരവധി തവണ നേരിട്ടും കത്തുകൾ വഴിയും പാലക്കാട് ജില്ലാ ആശുപത്രിയുമായി ബന്ധപ്പെട്ടുള്ള പോരായ്മകൾ ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നാണ് രാഹുൽ പറയുന്നത്. ലൈംഗിക ആരോപണ വിധേയനായ ശേഷം ഇതാദ്യമായാണ് രാഹുൽ ഒരു മന്ത്രിയ്ക്കെതിരെ പരസ്യ വിമർശനം ഉന്നയിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം..ശ്രീമതി വീണാ ജോർജ്,പാലക്കാട് ജില്ലാ ആശുപത്രിയിൽ എന്തെങ്കിലും ഒരു നല്ല കാര്യം സംഭവിച്ചു എന്ന് ഒന്ന് ചിന്തിച്ചു നോക്കൂ, അടുത്ത നിമിഷം താങ്കൾ പാലക്കാട് എത്തി അത് സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും താങ്കളുടെയും നേട്ടങ്ങളുടെ പട്ടികയിലെ അടുത്ത പൊൻതൂവലായി ചിത്രീകരിക്കാൻ ആവശ്യമായ എല്ലാ ശ്രമങ്ങളും താങ്കൾ നടത്തില്ലേ ?
ആ നേട്ടത്തിനു കാരണക്കാരായ ആരോഗ്യ മേഖലയിലെ ഏതെങ്കിലും ജീവനക്കാർക്ക് എന്തെങ്കിലും പ്രസക്തിയോ പ്രാധാന്യമോ നിങ്ങൾ നൽകുമോ? അത്രയും അൽപത്തരങ്ങളുടെ ആൾരൂപമായ ഈ സർക്കാർ എന്തുകൊണ്ടാണ് ആരോഗ്യ വകുപ്പിലെ നിരന്തര വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാത്തത് ?
എന്ത് കൊണ്ടാണ് കപ്പിത്താനും, അങ്ങയെ പോലെയുള്ള കപ്പിത്താൻ സ്തുതിഗീതകരും ഉണ്ടായിട്ടും ആരോഗ്യ മേഖലയുടെ പോരായ്മകൾക്ക് മാത്രം നാഥനില്ലാതെ പോകുന്നത് ? കൈ ഒടിഞ്ഞു ചികിത്സക്ക് എത്തിയ 8 വയസ്സ് മാത്രം പ്രായമായ കുഞ്ഞ് മയക്കം കഴിഞ്ഞു ഉണരുമ്പോൾ “എന്റെ കൈ എവിടെ അമ്മേ?” എന്ന് ചോദിക്കേണ്ടി വരുന്നത് അങ്ങയുടെ വകുപ്പിന്റെ കഴിവു കേടുകൊണ്ട് മാത്രമാണ്. ആ കുഞ്ഞിന്റെയും ആ കുടുംബത്തിന്റെയും ഇനിയുള്ള കാലത്തെ ദുരിതങ്ങളുടെ എല്ലാം കാരണക്കാർ നിങ്ങൾ മാത്രം അല്ലേ ? ആ കുഞ്ഞും കുടുംബവും അനുഭവിക്കാൻ പോകുന്ന ട്രോമക്ക് താങ്കളുടെ പക്കൽ പ്രതിവിധിയുണ്ടോ ?
കൈ ഒടിഞ്ഞതിനു ചികിത്സക്ക് വരുന്നവരുടെ കൈ മുറിച്ചു മാറ്റുന്ന പിടിപ്പുകേടിന് ‘അശ്രദ്ധ’ എന്നാണോ ‘ക്രൈം’ എന്നാണോ പറയേണ്ടത്? ഇങ്ങനെ തുടർച്ചയായി ഭീതിജനകമായ വീഴ്ച്ചകൾ ഉണ്ടാകുമ്പോൾ സാധാരണ മനുഷ്യർ എങ്ങനെ വിശ്വസിച്ചു ആശുപത്രികളിൽ എത്തും? കഴിഞ്ഞ ദിവസം കരൂരിൽ ഒരു ദുരന്തമുണ്ടായപ്പോൾ ‘വേണമെങ്കിൽ ഒരു വിദഗ്ധ സംഘത്തിനെ തമിഴ് നാട്ടിലേക്ക് അയക്കാം’എന്ന് താങ്കൾ പറഞ്ഞിരുന്നു. മിനിസ്റ്റർ, സത്യത്തിൽ കൂടുതൽ ആളുകൾ വേണം, അത് തമിഴ്നാട്ടിൽ അല്ല പാലക്കാട് ജില്ലാ ആശുപത്രി അടക്കമുള്ള കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ആണ്. ഞാൻ എംഎൽഎ ആയതിനു ശേഷം എത്ര തവണ നേരിട്ടും കത്തുകൾ വഴിയും പാലക്കാട് ജില്ലാ ആശുപത്രിയുമായി ബന്ധപ്പെട്ടുള്ള പോരായ്മകൾ താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും, അതിലെ താങ്കളുടെ വകുപ്പിന്റെ ഇടപെടലുകൾ പൂർണമാണോ ?
പാലക്കാട് ജില്ലാ ആശുപത്രി പോലെ പല പ്രദേശത്തുള്ള മനുഷ്യർ ആശ്രയിക്കുന്ന ആശുപത്രിയിൽ വിവിധ ഡിപ്പാർട്ട്മെന്റുകളിലായി ഡോക്ടറുമാരുടെ അടക്കം ഒഴിവു നികത്തണം എന്ന് പറഞ്ഞു ജനപ്രതിനിധി എന്ന നിലയിൽ ഞാൻ അടക്കമുള്ളവർ തന്ന നിവേദനങ്ങൾ അവഗണനയുടെ ചവറ്റു കൊട്ടയിൽ തന്നെ അല്ലേ ഉള്ളത് മിനിസ്റ്റർ ? ആരോഗ്യ വകുപ്പിന്റെ നിരന്തര അനാരോഗ്യം പരിഹരിക്കാതെ ഇങ്ങനെ മുന്നോട്ട് പോകുമ്പോൾ ജനമാണ് ദുരിതത്തിലാകുന്നത് എന്ന് മന്ത്രി മറക്കരുത്.കപ്പൽ ഉലഞ്ഞാലും ഇല്ലെങ്കിലും ജനത്തിന്റെ ആരോഗ്യമാകെ ഉലയുന്നുണ്ട്.കമന്റുകൾ..കേരളം ഇത് വരെ കണ്ട ആരോഗ്യ മന്ത്രിമാരിൽ ഏറ്റവും മോശപ്പെട്ടതും വാ തുറന്നാൽ കള്ളവും തള്ളലും മാത്രം പറയുന്ന ഒരു മന്ത്രി. ..
ആരോഗ്യമേഖലയിൽ എത്ര വീഴ്ചകൾ ഉണ്ടായാലും ഒരു കൂശലുമില്ലാത്തെ മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് പച്ച കള്ളത്തരങ്ങൾ പച്ചക്ക് വിളമ്പുന്നത് സ്ഥിരം പരിപാടിയാക്കി മാറ്റിയ ഒരു മന്ത്രി...,രാഹുൽ ഉയരട്ടെ ശബ്ദം.നിങ്ങളെ അവർ വേട്ടയാടുന്നതും ഭയപെടുന്നതും ഇതുപോലെ ചാട്ടുളി പോലുള്ള ചോദ്യങ്ങളാണ്..,മിസ്റ്റർ രാഹുൽ മങ്കൂട്ടത്തിൽ താങ്കൾ പൊതുസമൂഹത്തിന്റെ മുന്നിലേക്ക് ഇറങ്ങിവരു നിങ്ങളെ സംരക്ഷിച്ചു നിർത്താൻ കേരളത്തിലെ യുവജനത ഒറ്റക്കെട്ടായി കാത്തിരിപ്പുണ്ട് മോസ്റ്റ് വെൽക്കം..,ഗർഭം കലക്കൻ പെണ്ണുങ്ങളോട് പറഞ്ഞ നീ ആണോ ആരോഗ്യമന്ത്രി യെ ഉപദേശിക്കുന്നെ.., വയ്യാതെ ചെന്ന് ഒരു കുട്ടിയുടെ കൈ നഷ്ടപ്പെട്ട കാര്യത്തിൽ വീണ ജോർജ് സമാധാനം പറയണം.. പാരസെറ്റാമോൾ കഴിച്ച് പനി മാറിയാൽ വരെ ആരോഗ്യ മന്ത്രിയുടെ ക്രെഡിറ്റ് ആണെന്ന് പറയുന്ന വീണാ ജോർജ്ജും കോഴിഫാം പാർട്ടിയുടെ സഖാക്കന്മാരും ഇതിനെന്താണ് പറയുന്നത് എന്ന് കേൾക്കാൻ താല്പര്യം ഉണ്ട്..,
https://www.facebook.com/Malayalivartha