ഗര്‍ഭിണിയെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് കൊലപ്പെടുത്തി

സ്ത്രീധനത്തിന്റെ പേരില്‍ ഗര്‍ഭിണിയെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് കൊലപ്പെടുത്തിയതായി പരാതി. ഉത്തര്‍പ്രദേശ് ഗോപാല്‍പൂരിലാണ് ദാരുണ സംഭവം നടന്നത്. രംഗ്പൂര്‍ സ്വദേശിനി രജനി കുമാരിയാണ് മരിച്ചത്. അഞ്ച് ലക്ഷം രൂപ സ്ത്രീധനമായി നല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ യുവതിയുടെ വീട്ടുകാര്‍ക്ക് ഇത് കൊടുക്കാന്‍ കഴിഞ്ഞില്ല.
തുടര്‍ന്നാണ് യുവതിയെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് അടിച്ചുകൊന്നതെന്ന് പൊലീസ് പറയുന്നു. ഈ വര്‍ഷം ഏപ്രിലിലാണ് സച്ചിന്‍, രജനിയെ വിവാഹം കഴിക്കുന്നത്. വെള്ളിയാഴ്ചയാണ് കൊലപാതകം നടന്നത്. തുടര്‍ന്ന് തെളിവ് നശിപ്പിക്കുന്നതിന് വേണ്ടി യുവതിയുടെ മൃതദേഹം വീട്ടുകാരറിയാതെ സംസ്‌കരിച്ചുവെന്നും പൊലീസ് പറഞ്ഞു. രജനിയുടെ അമ്മയാണ് ശനിയാഴ്ച പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരുന്നതായി പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha